അടുത്തു തന്നെ മധ്യകേരളത്തില്‍ തുടങ്ങാനിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് വിവിധ ആശുപത്രി ഉപകരണങ്ങള്‍ക്കുള്ള ക്വട്ടേഷനും വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷയും ക്ഷണിക്കുന്നു. അര്‍ഹരായവര്‍,മുന്‍കൂട്ടി അറിയിച്ച ശേഷം ഇന്റര്‍വ്യൂവിനു തയ്യാറായി വരിക.ഇഷ്ടപ്പെട്ടാല്‍ നിന്ന നില്‍പ്പില്‍ അപ്പോയ്ന്റ് ചെയ്യുന്നതായിരിക്കും. അതുപോലെ തന്നെ,ആശുപത്രിയിലേക്ക് ആവശ്യമായ വസ്തുക്കള്‍ക്കും ഉന്നത നിലവാരവും കുറഞ്ഞ വിലയുമുള്ളയ്‍ക്കായിരിക്കും പരിഗണന.
ആശുപത്രി നടത്തിപ്പിനാവശ്യമായ സാമഗ്രികള്‍
1. മരുന്ന് (വിവിധ തരം)- മൂന്ന് ടണ്‍
2. സിറിഞ്ച് ഒടിയാത്തത്- 2 ലക്ഷം
3. ഗ്ലൗസ് (നല്ല കനമുള്ളത്)- 1 ടണ്‍
4. വെളുത്ത കോട്ട് (ലാര്‍ജ്)- 10000
5. ഓപ്പറേഷന്‍ തിയറ്റര്‍ കത്തി- 1000
6. സൈക്കിള്‍ ചെയിന്‍ (ഉരുക്ക്)- 1000
7. ഇടിക്കട്ട (5 കിലോയുടേത്)- 500
8. വടിവാള്‍ (ഇരുമ്പാണിയുള്ളത്)-500
9. കൊടുവാള്‍ (പച്ചിരുമ്പിലുള്ളത്)- 250
10.നായ്ക്കുരണപ്പൊടി (നൈസ്)- 2 ടണ്‍
ആശുപത്രിയിലേക്ക് അടിയന്തരമായി ആളുകളെ ആവശ്യമുള്ള വിവിധ ഒഴിവുകളും ശമ്പളസ്‍കെയിലും.
1.ഡോക്ടര്‍മാര്‍ (40000-100000)- 50 പേര്‍
2.നഴ്‍സുമാര്‍ (1000-2000)- 500 പേര്‍
3.സെക്യൂരിറ്റി (5000-10000)- 20 പേര്‍
4.ഗുണ്ടകള്‍ (20000-40000)- 50 പേര്‍
5.കൂലിത്തല്ലുകാര്‍ (10000-20000)-50 പേര്‍
6.ചട്ടമ്പികള്‍ (7000-15000)- 50 പേര്‍
7.പിആര്‍ഒ (30000-60000)- 10 പേര്‍
8.കരാട്ടേക്കാര്‍( 20000-2500)-10 പേര്‍
9.ഇറച്ചിവെട്ടുകാര്‍ (10000-30000)- 10 പേര്‍
10.എച്ച്ആര്‍ മാനേജര്‍ (എന്തിനധികം)-1 എണ്ണം
ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിചയമോ അനുഭവമോ ആവശ്യമില്ല.കൂടുതല്‍ രോഗികളെ ആകര്‍ഷിക്കാന്‍ തക്ക കഴിവും അറിവുമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ കഴിയുന്നവരായിരിക്കണം. രോഗികളുടെ എണ്ണത്തിന്റെയും ഓരോ ഡോക്ടറിലൂടെയും പാരാ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെയും അടിസ്ഥാനത്തിലാവും ഡോക്ടറുടെ ശമ്പളവും അനൂകല്യങ്ങളും നിര്ണയിക്കുന്നത്. ജലദോഷുവുമായി വരുന്നവന് കീമോതെറാപ്പി ചെയ്യുന്ന തരം ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും. രതിവൈകൃതങ്ങളോ മനോരോഗമോ ഡോക്ടര്‍മാര്‍ക്ക് ഒരലങ്കാരമായി കണക്കാക്കുന്നതായിരിക്കും.
നഴ്‍സുമാര്‍ക്ക് എത്ര പരിചയവും അറിവും കഴിവുമുണ്ടെങ്കിലും അത് പരിഗണിക്കുന്നതല്ല. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എസ്എസ്എല്‍സി ബുക്ക് മുതല്‍ റേഷന്‍ കാര്‍ഡ് വരെയുള്ള സര്‍ട്ടിഫിക്കറ്റുകളും അച്ഛന്റെ പേരിലുള്ള ഭൂമിയുടെ ആധാരവും മാനേജ്മെന്റിനെ ഏല്‍പിക്കേണ്ടതാണ്. ആതുരശുശ്രൂഷയില്‍ മനസ്സ് ഉറച്ചുനില്‍ക്കുന്നതിനാണ് ഇത്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ജോലി ചെയ്യേണ്ടതായി വരുമെങ്കിലും അടിയന്തരഘട്ടങ്ങളില്‍ ആഴ്ചയില്‍ എട്ടു ദിവസവും 25 മണിക്കൂര്‍ വീതം ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ഉറക്കം, ഭക്ഷണം, ശമ്പളം, സ്വാതന്ത്ര്യം, ആത്മാഭിമാനം തുടങ്ങിയ ബാലിശമായ കാര്യങ്ങള്‍ക്ക് വേണ്ടി ലോറന്‍സ് നോട്ടിങ്മൈല്‍ കാഴ്ചവച്ച ആശയങ്ങളെ ബലി കഴിക്കരുത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏതു നിമിഷവും ജോലിയില്‍ നിന്നു പിരിഞ്ഞുപോവാന്‍ തയ്യാറായിരിക്കണം.
4,5,6,8,9 പോസ്റ്റകളിലേക്ക് അപേക്ഷിക്കുന്നവരും ഡോക്ടര്‍മാരെപ്പോലെ ചോര കണ്ടാല്‍ പേടിക്കുന്നവരാകരുത്.മാസത്തില്‍ കുറഞ്ഞത് നാലു തലവെട്ടെങ്കിലുമുള്ള ഏതെങ്കിലും ക്വട്ടേഷന്‍ സംഘത്തില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്ത് പരിചയമുള്ളവരാകണം.എന്നാല്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരോ ഏതെങ്കിലും കേസില്‍ അറസ്റ്റിലായിട്ടുള്ളവരോ അപേക്ഷിക്കേണ്ടതില്ല.ഡോക്ടര്‍,ഡ്യൂട്ടി റൂം, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങി ആശുപത്രിയിലെ വിവിധ ബോര്‍ഡുകള്‍ വായിക്കാനുള്ള വിദ്യാഭ്യാസമുണ്ടാവണം.ഡോക്ടര്‍മാര്‍ കത്തിയും കത്രികയുമൊക്കെ രോഗിയുടെ വയറ്റിനുള്ളില്‍ വച്ചു മറക്കുന്നതുപോലെ ഇടിക്കട്ടയും കൊടുവാളുമൊക്കെ ഡ്യൂട്ടിറൂമിലും മറ്റും വച്ചു മറക്കാന്‍ പാടില്ല. കാഴ്ചയില്‍ സുന്ദരാന്മാവണം എന്നില്ലെങ്കിലും ഒറ്റനനോട്ടത്തില്‍ ഗുണ്ടകളാണെന്നു തോന്നരുത്. ഒറ്റയടിക്ക് തല 36 കഷണമാക്കുന്നവര്‍ക്കും മുട്ടുചിരട്ട കുറഞ്ഞത് നാലു കഷണമാക്കുന്നവര്‍ക്കും മുന്‍ഗണന.
പ്രായപരിധി- നഴ്‍സുമാര്‍ക്ക് 20-30. മറ്റുള്ളവര്‍ക്ക് ഒരു പരിധിയും ഇല്ല.

No comments:
Post a Comment