മലയാള സിനിമയ്ക്കുള്ള സമഗ്രസംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരാളാണ് ഷക്കീല. ചില നമ്പൂതിരി ഇല്ലങ്ങള്‍ പോലെ ക്ഷയിച്ചു ചുമച്ചു കിടപ്പിലായ മലയാള സിനിമയ്ര്‍ക്ക് അല്‍പമെങ്കിലും ഉദ്ധാരണശേഷി പകര്‍ന്നു നല്‍കിയത് മാംസളഹൃദയയായ ഷക്കീലയാണ്. കിന്നാരത്തുമ്പികള്‍ മുതല്‍ ഇങ്ങോട്ടുള്ള ഷക്കീല വിഭവങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും അത്തരമൊരു സിനിമ നിര്‍മിക്കാന്‍ തോന്നും. അങ്ങനെ സിനിമ നിര്‍മിക്കാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഇൌ കുറിപ്പ്. ഇതനുസരിച്ച് സിനിമയുണ്ടാക്കിയാല്‍ 100 ദിവസമെങ്കിലും കുറഞ്ഞത് ഒാടുമെന്നതിനാല്‍ അത്രയും ഒാടാന്‍ ചങ്കുറപ്പുള്ളവര്‍ മാത്രമേ ഇൌ പണിക്കിറങ്ങാവൂ.
ആവശ്യമുള്ള സാധനങ്ങള്‍:-
1. വെളുത്തു നെയ്മുറ്റിയ ഒരു കൊച്ചമ്മ- രണ്ടു ക്വിന്റല്‍
2. ഇറുകിയ ചുവന്ന ബ്ലൌസും താഴ്ത്തിയുടുക്കുന്ന ലുങ്കിയും ധരിക്കുന്ന വേലക്കാരി – 1
3. ചുമയയും ക്ഷയവുമുള്ള 60 വയസ്സു കഴിഞ്ഞ ഡ്രൈവര്‍- 1
4. വേലക്കാരിയെ കാണാന്‍ രാത്രി മതില്‍ ചാടി വരുന്ന ലോക്കല്‍ കാമുകന്‍- ആവശ്യത്തിന്
5. കോട്ടും സ്യൂട്ടും ധരിച്ച് പെട്ടിയുമായി നടക്കുന്ന 50 കഴിഞ്ഞ കൊച്ചമ്മയുടെ ഭര്‍ത്താവ്- 1
6. വെളുത്തു ചുവന്ന് 16 കഴിഞ്ഞ വള്ളിയുള്ള പച്ച ബനിയന്‍ ധരിക്കുന്ന വേലക്കാരന്‍ പയ്യന്‍- 1
7. സ്വീകരണമുറിയിലെ ഭിത്തിയില്‍ തൂക്കിയിരിക്കുന്ന നീളമുള്ള തോക്ക്- ഒന്നോ രണ്ടോ
8. വീടിന്റെ മുറ്റത്ത് വലിയ പൂന്തോട്ടവും ഫൌണ്ടനും മുത്തുപിടിപ്പിച്ച അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച ഗ്രൂപ്പ് ഡാന്‍സുകാരും- ഇഷ്ടം പോലെ
9. അയല്‍പക്കത്തെ വീടിന്റെ ടെറസില്‍ സദാസമയവും വെയ്റ്റ് എടുക്കുന്ന ചെറുപ്പക്കാരന്‍- 1
10. അടുത്തെങ്ങും ആരും വരാനില്ലാത്ത കാട്ടുപൂഞ്ചോല- 1
തയ്യാറാക്കുന്ന വിധം:-
തടിച്ച ശരീരമുള്ള വെളുത്ത സ്ത്രീ ഭയങ്കര കാശുള്ളവരായിരിക്കും. ഭര്‍ത്താവിനു പണമുണ്ടാക്കുന്നതില്‍ മാത്രമായിരിക്കും താല്‍പര്യമെന്നതിനാല്‍ മാദകത്തിടമ്പായ ഭാര്യയുടെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് താല്‍പര്യങ്ങളില്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടാവില്ല. ബെഡ്റൂമിലെ ഒാഫിസ് ടേബിളിലിരുന്ന് തിരക്കിട്ടു ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ പിന്നില്‍ ചുണ്ട് കടിച്ച് പുതപ്പ് പിച്ചിപ്പറിച്ചുകൊണ്ട് കൊച്ചമ്മ ഇരിക്കണം.
അല്ലെങ്കില്‍, കൊച്ചമ്മ എന്നു വിശേഷിപ്പിക്കാവുന്ന ഇൌ ചേച്ചി കൊട്ടാരസദൃശ്യമായ വീട്ടില്‍ ഒറ്റക്കായിരിക്കും താമസം. പുറത്ത് വലിയ പട്ടികളും രണ്ടോ മൂന്നോ കാറും ഇടക്കിടെ ചുമയ്ര്‍ക്കുന്ന 60 കഴിഞ്ഞ ഡ്രൈവര്‍ അമ്മാവനും ഉണ്ടാവും. അമ്മാവന് കഷ്ടിച്ചു കാറോടിക്കാനല്ലാതെ എക്സട്രാ കരിക്കുലറിന് ശേഷിയുണ്ടായിരിക്കില്ല. രണ്ടു ക്വിന്റല്‍ തൂക്കമുള്ള കൊച്ചമ്മയെ മകളെപ്പോലെ കാണുന്നതാണ് അമ്മാവന്റെ വിനോദം.
എപ്പോഴും പൈങ്കിളി വാരികകള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഇറുകിയ ചുവന്ന ബ്ലൌസ് ധരിക്കുന്ന വേലക്കാരിക്ക് അടുക്കളിലെ മിക്സിയോടും ഗ്രൈന്‍ഡറിനോടും വരെ പ്രേമമായിരിക്കും. രാവിലെ എണീറ്റാല്‍ അപ്പുറത്തെ വീടിന്റെ ടെറസില്‍ വെയ്റ്റെടുക്കുന്ന ചെറുപ്പക്കാരനെ നോക്കി നില്‍ക്കുന്നതാണ് വേലക്കാരിയുടെ വിനോദം. അതു കാണുമ്പോള്‍ വേലക്കാരിക്ക് ഭയങ്കര നാണമായിരിക്കും. എന്നാല്‍ മുകളിലത്തെ നിലയിലെ ജനലിലൂടെ അത് കാണുന്ന കൊച്ചമ്മയുടെ എവിടെയൊക്കെയോ എന്തൊക്കെയോ പോലെയാണ്. ഇതെങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആലോചനയോടെ നോക്കി നില്‍ക്കുന്ന കൊച്ചമ്മ ഭയങ്കര സീരിയസ്സായിരിക്കും. ഇവരെയൊന്നും കാണുകയോ നോക്കുകയോ ചെയ്യുന്ന ടൈപ്പായിരിക്കില്ല മസിലുകാരന്‍.
എന്നാല്‍ വേലക്കാരിയുടെ കൊച്ചമ്മയുടെയും പകല്‍ക്കിനാവുകളില്‍ കടന്നുവരുന്ന മസിലുകാരന്‍. രാത്രിയില്‍ മതിലുചാടി കടന്നു വരുന്ന വേലക്കാരിയുടെ കാമുകന്‍ വേലക്കാരിയുമായി അടുക്കളയില്‍ കെട്ടിമറിയുമ്പോള്‍ ഹൈക്കമാന്‍ഡിലെ പുട്ടകളി നോക്കിനില്‍ക്കുന്ന പാര്‍ട്ടി അധ്യക്ഷയെപ്പോലെ ഒന്നും മിണ്ടാതെ എന്നാല്‍ എല്ലാം വിശദമായി കണ്ടുകൊണ്ട് നില്‍ക്കുന്ന കൊച്ചമ്മ.
ഡ്രൈവറമ്മാവന്‍ വകേലുള്ള ചെക്കനെ കൊച്ചമ്മയുടെ വീട്ടില്‍ അടുക്കളജോലിക്കായി എത്തിക്കുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. കൊച്ച് ഏതാണ് അമ്മയേതാണ് എന്നു തിരിച്ചറിയനുളള വിവരമില്ലാത്ത ചെറുക്കന്‍ വേലക്കാരിയോടൊപ്പം ജോലിക്കു കയറുന്നു. ചെക്കനെ പ്രലോഭിപ്പിക്കാന്‍ വേലക്കാരി ഓള്‍റെഡി പൊക്കിളിനു രണ്ടു മീറ്റര്‍ താഴെ നില്‍ക്കുന്ന ലുങ്കി ഒന്നരമീറ്റര്‍ കൂടി താഴ്ത്തിയുടുക്കുകയും ലുങ്കി മുട്ടിനു മുകളില്‍ പൊക്കികുത്തുകയും ചെയ്യും. എന്നാല്‍ നിഷ്കളങ്കതയുടെ മൂര്‍ത്തീരുപമായ പയ്യന് അതൊന്നും എന്താണെന്നു കൂടി മനസ്സിലാവില്ല.
വീട്ടിനുള്ളില്‍ ജോലി മാത്രം ചെയ്യുന്ന പയ്യനെ ഒരു ദിവസം കൊച്ചമ്മ മുറിയിലേക്കു വിളിക്കുന്നു. പയ്യന്‍ ചെല്ലുമ്പോള്‍ കൊച്ചമ്മ തറയില്‍ ഇരിക്കും. കാലിന് വേദനയാണെന്ന് ഭാവിക്കും. പയ്യന്‍ കൊച്ചമ്മയെ പൊക്കിയെടുത്ത് കട്ടിലിലിരുത്തും. അതോടെ കൊച്ചമ്മയുടെ കണ്‍ട്രോള് പോകാറാവും. പയ്യന്‍ വേഗം ബാം എടുത്തു കൊണ്ടു വരും. കൊച്ചമ്മ നൈറ്റി മുട്ടോളം ഉയര്‍ത്തിക്കൊടുക്കും. പയ്യന്‍ പശുവിന്റെ അകിട്ടില്‍ നെയ് പുരട്ടുന്നതുപോലെ കൊച്ചമ്മയുടെ കാലില്‍ ബാം ഇങ്ങനെ പുരട്ടിക്കൊണ്ടിരിക്കും. കൊച്ചമ്മയുടെ ശരീരം മുഴുവന്‍ ജി-സ്പോട്ട് ആയതുകൊണ്ട് പയ്യന്‍ വിരല്‍ തൊടുമ്പോഴേ കൊച്ചമ്മ ചുണ്ടു കടിച്ച് പിടയാന്‍ തുടങ്ങും. മുട്ട് വരെ പുരട്ടി ചെല്ലുമ്പോള്‍ അതനുസരിച്ച് കൊച്ചമ്മ കൈരളി തിയറ്ററില്‍ കര്‍ട്ടനുയര്‍ത്തുന്നതു പോലെ പതുക്കെ പതുക്കെ നൈറ്റി ഉയര്‍ത്തിക്കൊടുക്കും. വിറയലോടെ പയ്യന്‍ മുന്നേറും.
പിന്നെയുള്ള സീനുകളില്‍ പയ്യനും കൊച്ചമ്മയും, പയ്യനും വേലക്കാരിയും, മസിലുകാരനും കൊച്ചമ്മയും, മസിലുകാരനും വേലക്കാരിയും, വേലക്കാരിയുടെ കാമുകനും കൊച്ചമ്മയും, മുതലാളിയും വേലക്കാരിയും എന്നിങ്ങനെയുള്ള ചേരുവകള്‍ അകാം. എല്ലാം കഴിഞ്ഞാല്‍ ക്ളൈമാക്സില്‍ സത്യം അറിയുന്ന മുതലാളി ആദ്യം മുതല്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന തോക്കെടുത്ത് കൊച്ചമ്മയെ വെടിവയ്ക്കുന്നിടത്ത് അവിഹിതബന്ധങ്ങള്‍ ജീവിതം തകര്‍ക്കുമെന്ന നല്ല സന്ദേശം നല്‍കി സിനിമ അവസാനിക്കും.

No comments:
Post a Comment