താന്‍ അഭിനയിക്കുന്ന സിനിമയുടെ നിര്‍മ്മാതാക്കളോട് നടി ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന നിഷ്‌കര്‍ഷ വയ്ക്കാറുണ്ടത്രെ. ഒപ്പം കനത്ത പ്രതിഫലവും. പക്ഷേ ഷൂട്ടിംഗ് ആരംഭിക്കുന്നതോടെ നമ്മുടെ നായിക തനിനിറം കാട്ടിത്തുടങ്ങും. രാവിലെ ഏഴുമണിക്കാരംഭിച്ച ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ ഉച്ചയ്ക്കാണ് എത്തുന്നത്. തലേദിവസം രാത്രിയിലത്തെ ലഹരിയുടെ കെട്ടുവിടാത്തതാണ് കാരണെന്ന് ഷൂട്ടിംഗ് ലൊക്കേഷനിലുള്ളവര്‍ പറയുന്നു.
സൂപ്പര്‍ സ്റ്റാറുകള്‍ പോലും നടിയുടെ ഈ നിലപാടില്‍ പല തവണ ക്ഷമ കെട്ടിരുന്നിട്ടുണ്ട് എന്നാണ് അണിയറ വാര്‍ത്തകള്‍. മാന്‍ഡലിന്‍ വിദഗ്ധന്‍ യു രാജേഷുമായുണ്ടായ പ്രണയ പരാജയത്തിനു ശേഷമാണ് മീര കരിയര്‍ മറന്നു ജീവിക്കാന്‍ തുടങ്ങിയതെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. താര സംഘടനയായ അമ്മയുടെ പരിപാടിയില്‍ നിന്ന് മീരയെ ഒഴിവാക്കിയത് രഹസ്യമായ ഇത്തരം അച്ചടക്കമില്ലായ്മകൊണ്ടാണെന്ന് സംസാരമുണ്ട്.
എന്നാല്‍ മീരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സിനിമ ഫീല്‍ഡില്‍ ഇത്തരം വാര്‍ത്തകള്‍ പതിവാണെന്നും ഫീല്‍ഡില്‍ നിന്നും പുറത്താക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അവര്‍ പറയുന്നു. അച്ചടക്കമില്ലെന്നു പറഞ്ഞ് മിക്ക സംവിധായകരും കൈയൊഴിയുമ്പോള്‍ മലയാളത്തിലെ മികച്ച ഒരു നായികയെയാണ് പ്രേക്ഷകര്‍ക്ക് നഷ്ടപ്പെടുന്നത്.

No comments:
Post a Comment