എന്നാലും അവരെന്നെ അറസ്റ്റ് ചെയ്തില്ലേ സര്‍ ? അതൊഴിവാക്കാമായിരുന്നു…
സാരമില്ല ഡോക്ടര്‍… അതൊക്കെ വേണം… അറിയാലോ അല്ലെങ്കില്‍ മീഡിയ വെറുതെ അതും പൊക്കിപ്പിടിച്ച് ഓവറാക്കും.. ഇതിപ്പോ അതോടെ കഴിഞ്ഞില്ലേ… പക്ഷെ, നാല് ഡെഡ്‍ബോഡി എങ്കിലും ഞാന്‍ പ്രതീക്ഷിച്ചു..
അയ്യോ സര്‍.. ഓപറേഷന്‍ തിയറ്ററില്‍ ചെയ്യുന്നതുപോലെ കാറുകൊണ്ട് ചെയ്യാനെനിക്കറിയില്ല.. ഇതൊക്കെ വല്ല ക്വട്ടേഷന്‍കാരെയും ഏല്‍പിക്കുന്നതല്ലേ നല്ലത്…
ക്വട്ടേഷന്‍കാര് പറ്റില്ല.. ഒന്നാമത് ഡോക്ടര്‍മാരുടെ ലുക്കുള്ള ക്വട്ടേഷന്‍കാരു കുറവാ…
അതിനെന്താ ക്വട്ടേഷന്‍കാരുടെ ലുക്കുള്ള എത്രയോ ഡോക്ടര്‍മാരുണ്ട്…
പക്ഷെ, വെട്ടൊന്ന് മുറി രണ്ട്.. അതാണല്ലോ ക്വട്ടേഷന്‍കാരുടെ രീതി.. നമുക്ക് ബ്രെയ്‍ന്‍ ഡെത്ത് കേസായിട്ടു കിട്ടണം.. എങ്കിലല്ലേ ഹൃദയവും കിഡ്‍നിയും കണ്ണും കരളുമൊക്കെ എണ്ണിപ്പറഞ്ഞ് വില്‍ക്കാനൊക്കൂ.. നമ്മുടെ അരി അതാണല്ലോ.. സാരമില്ല.. അടുത്ത തവണയാകാം…
സര്‍, സമരം ഇങ്ങനെ തുടര്‍ന്നാല്‍ നമ്മളെന്തു ചെയ്യും ?
പേടിക്കേണ്ട, ഇന്ന് വോട്ടെടുപ്പല്ലേ.. അതൊന്നു കഴിഞ്ഞോട്ടെ, പൊലീസ് വന്ന് എല്ലാറ്റിനേം അറസ്റ്റ് ചെയ്തോണ്ടു പൊയ്‍ക്കോളും…
ഉവ്വോ.. അതിനു സാധ്യതയുണ്ടോ ?
അയ്യോ… നമ്മളോട് ഉറപ്പു പറഞ്ഞിട്ടുണ്ട്… സര്‍ക്കാര്‍ നഴ്‍സുമാര്‍ക്കെതിരാണെന്നു ജനങ്ങള്‍ക്കു തോന്നിയാല്‍ വോട്ടുകുറയുമെന്ന് പേടിച്ചല്ലേ പാവങ്ങള്‍ ഇത്രേം ദിവസം അനങ്ങാതിരുന്നത്.. ഇനി നോക്കിക്കോ.. നഴ്‍സുമാരെ നമ്മള്‍ പണി അങ്ങോട്ടു പഠിപ്പിച്ചു കൊടുക്കും…
സത്യത്തില്‍ എന്തിനാണ് സര്‍ അവറ്റകള്‍ സമരം ചെയ്യുന്നത് ?
അഹങ്കാരം…. പിന്നെ അസൂയ,ഡോക്ടര്‍മാരോടുള്ള അസൂയ… പിന്നെ കോംപ്ലക്‍സും..
സര്‍, നമുക്ക് കംപ്ലീറ്റ് നഴ്‍സുമാരേം പിരിച്ചുവിട്ടാലോ ?
എന്നിട്ട് ?
ദിവസക്കൂലിക്ക് പുതിയ പിള്ളേരെ വച്ച് പണിയെടുപ്പിക്കാം…
എന്റെ ഡോക്ടറേ ഇതൊക്കെ പുറത്ത് പറയാം.. പക്ഷെ, നഴ്‍സുമാര് പോയാല്‍ നമ്മടെ കച്ചോടം അവസാനിക്കില്ലേ… ദിവസക്കൂലി എന്നൊക്കെ പറഞ്ഞാല്‍, എട്ടാം ക്ലാസ് തോറ്റ ഒരാള്‍ക്കു പോലും എട്ടു മണിക്കൂര്‍ വന്ന് ചുമ്മാ ഇരുന്നിട്ട് പോന്നേന് മിനിമം 400 രൂപ കൊടുക്കണ്ടേ ?
അതുവേണം.. എന്റെ വീട്ടില്‍ ഡെയ്‍ലി 2 മണിക്കൂര്‍ വന്നു പോകുന്ന സെര്‍വന്റിന് മാസം കൊടുക്കുന്നത് 9000 രൂപയാ…
നമ്മളിവിടെ ഒരു നഴ്‍സിനെ 15 മണിക്കൂര്‍ പണിയെടുപ്പിക്കുന്നുണ്ട്… മാസം അയ്യായിരം രൂപയ്‍ക്ക് 15 മണിക്കൂര്‍ മിണ്ടാതെ പണിയെടുക്കുന്ന നഴ്‍സുമാരെ എവിടെക്കിട്ടും ?
അത് പോരെന്നും 15 മണിക്കൂര്‍ പണിയെടുക്കാന്‍ പറ്റില്ലെന്നുമല്ലേ ശവങ്ങള്‍ പറയുന്നത് ?
അതെ.. പറഞ്ഞോട്ടെ… സത്യത്തില്‍ ഒരു നഴ്‍സ് ദിവസം 8 മണിക്കൂര്‍ വീതം ജോലി ചെയ്യുകയും ചെയ്യുന്ന ജോലിക്ക് അനുസരിച്ച് നമ്മള്‍ വേതനം കൊടുക്കുകയും ചെയ്യാനാണെങ്കില്‍ മാസം 30000 രൂപയെങ്കിലും കൊടുക്കേണ്ടി വരും… ഡോക്ടറൊക്കെ കള്ളുകുടിച്ചിട്ട് കുറിക്കുന്ന മരുന്നുകളൊക്കെ തിരുത്തി രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതാരാ ?
സര്‍ എന്റെ പേഴ്‍സണല്‍ കാര്യങ്ങളിലിടപെടരുത്…
എന്ത് കള്ളുകുടിച്ചിട്ട് രോഗികളെ പരിശോധിക്കുന്നതോ ?
കള്ളുകുടിച്ചിട്ട് ട്രെയിനില്‍ കയറരുത്, കള്ളുകുടിച്ചിട്ട് വണ്ടിയോടിക്കരുത് എന്നൊക്കെയേ ഇവിടെ നിയമമുള്ളൂ.. കള്ളുകുടിച്ചിട്ട് രോഗികളെ പരിശോധിക്കരുത് എന്ന് എവിടെയും പറയുന്നില്ല…
ഇല്ല, പക്ഷെ കഴിഞ്ഞയാഴ്ച ഡോക്ടര്‍ കള്ളുകുടിച്ച് ഓപറേഷന്‍ ചെയ്തിട്ട്, ട്യൂമറാണെന്നു പറഞ്ഞ് ഒരു പേഷ്യന്റിന്റെ കിഡ്‍നി പറിച്ചെടുത്തതോ ?
അത് ശരി, ഇപ്പോ ഞാന്‍ കിഡ്‍നി പറിച്ചെടുത്തതായോ കുഴപ്പം ? ആ കിഡ്‍നിയല്ലേ സാര്‍ മലേഷ്യക്കാരന് നാലു ലക്ഷം രൂപയ്‍ക്ക് വിറ്റത് ? ഞാനൊന്നും അറിയുന്നില്ലെന്നാ വിചാരം ? എന്നിട്ടെന്നോടു പറഞ്ഞതോ.. അതൊരു പള്ളീലച്ചന് ഫ്രീയായിട്ടു വച്ചുകൊടുത്തു, നേര്‍ച്ചയായിട്ട് കരുതിയാല്‍ മതീന്ന്… കമ്മിഷന്‍ വകേല്‍ എനിക്കുള്ള ഒരു ലക്ഷം രൂപ എനിക്കിപ്പോ കിട്ടണം…
ഡോക്ടര്‍ അത് പറയരുത്.. അബദ്ധം പറ്റിയിട്ട് അപകടമൊന്നും സംഭവിച്ചില്ലല്ലോന്ന് ആശ്വസിക്കുന്നതിനു പകരം.. കമ്മിഷന്‍ ചോദിക്കുവാണോ ? എന്റെ ഡോക്ടറേ, നമ്മള് തമ്മിലിങ്ങനെ തര്‍ക്കിക്കണോ.. അടങ്ങ്.. ആരെങ്കിലും കേട്ടാല്‍ മോശമല്ലേ ?
എന്തു മോശം ? എയ്‍ഡ്‍സിന് അമേരിക്കയില്‍ നിന്നു വരുത്തിയ മരുന്നാണെന്നു പറഞ്ഞ് പാരസെറ്റാമോളില്‍ ജെല്യൂസിലും ആസ്‍പിരിനും കൂടി കലക്കി വിറ്റ് വാങ്ങുന്നത് എത്ര ലക്ഷമാണെന്നൊക്കെ എനിക്കറിയാം…
ഹ.. ഡോക്ടര്‍ ഒന്നടങ്ങ്.. നമുക്കെല്ലാത്തിനും പരിഹാരമുണ്ടാക്കാം.. ഒച്ചവയ്‍ക്കാതെ..
അല്ല സര്‍.. ഒരു ബിസിനസാകുമ്പോള്‍ വിശ്വാസമാണ് പ്രധാനം… അത് കളഞ്ഞുകുളിക്കരുത്…
ഇത് ബിസിനസ് മാത്രമാണോ ഡോക്ടര്‍ ? ഒരു സാമൂഹികസേവനം കൂടിയല്ലേ ? എത്രയോ കോടീശ്വരന്മാര്‍ക്ക് നമ്മള്‍ നല്ല നല്ല കിഡ്‍നികളും ഹൃദയങ്ങളും കരളുമൊക്കെ സംഘടിപ്പിച്ചു കൊടുത്തിരിക്കുന്നു… അപകടത്തില്‍പ്പെട്ട് ഓരോരുത്തരും ഇങ്ങു വരുമ്പോള്‍ മനസ്സ് തുടിക്കുകയാണ്.. സോറി ഡോക്ടര്‍.. ഞാനല്‍പം വികാരാധീനനായിപ്പോയി…
ഇറ്റ്സ് ഓകെ.. അയാം ഓള്‍സോ ദി സോറി..
ഓകെ,ഓകെ.. അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത് ?
കിഡ്‍നീടെ കമ്മിഷന്‍ …
ഛെ, അതല്ല… നഴ്‍സുമാരുടെ സമരം… നമ്മള്‍ പ്രൈവറ്റ് മാനേജ്‍മെന്റ്കാര്‍ക്ക് ചെയ്യാന്‍ പറ്റുന്നതിനു പരിധിയുണ്ട്… പള്ളിയുടെയും അമ്പലത്തിന്റെയുമൊക്കെ കീഴിലുള്ള ആശുപത്രികളിലെ സമരം അടിച്ചമര്‍ത്തുന്നതില്‍ ആ മാനേജ്‍മെന്റുകള്‍ പരാജയപ്പെട്ടു.. അതാണ് എല്ലാവര്‍ക്കും വിനയായത്..
അങ്കമാലീലെ അച്ചന്മാര് റാലിയൊക്കെ നടത്തിയായിരുന്നു സര്‍…
ഓ, അതുകൊണ്ടെന്നാ ആകാനാന്നേ ? അതിനിടയില്‍ ജാതിയും മതവുമൊക്കെ തിരുകി വര്‍ഗീയലഹളയാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാ പറഞ്ഞത്… ജനങ്ങള്‍ ഇതിന്റെ പേരില്‍ തമ്മിലടിക്കണമായിരുന്നു…അവിടെ പരാജയപ്പെട്ടു…
മനസ്സിലായില്ല ?
അതായത്… ക്രിസ്‍ത്യന്‍ മാനേജ്‍മെന്റ് ആശുപത്രിയില്‍ സമരം ചെയ്യുന്ന മറ്റ് മതക്കാരായ നഴ്‍സുമാരെ ക്രിസ്‍ത്യാനികള്‍ അടിക്കണം… ഹിന്ദു മാനേജ്‍മെന്റ് ആശുപത്രിയില്‍ സമരം ചെയ്യുന്ന മറ്റു മതക്കാരായ നഴ്‍സുമാരെ ഹിന്ദുക്കള്‍ അടിക്കണം.. ഇവരെയൊക്കെ തിരിച്ചടിക്കാന്‍ അടികൊണ്ടവരുടെ മതക്കാര്‍ വരണം…അങ്ങനെ അങ്ങനെ..
ഹൊ… എന്നാ ബുദ്ധിയാ !!!
ഹഹഹ… ഗുണ്ടകള് നഴ്‍സുമാരെ അടിച്ചാലും നഴ്‍സുമാര് ഗുണ്ടകളെ അടിച്ചാലും ബ്രെയ്‍ന്‍ ഡെത്തായാല്‍ ഓര്‍ഗണ്‍സ് ഒക്കെ ആര്‍ക്കാ ??
സാറ് ഓര്‍ഗന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്.. മറ്റന്നാള്‍ എന്റെ മോന്റെ ഓര്‍ഗണ്‍ അരങ്ങേറ്റമാണ്… സാറ് വരണം ?
വിച്ച് ഓര്‍ഗണ്‍ ? ഓര്‍ഗന്‍ അരങ്ങേറ്റമെന്നു പറയുമ്പോള്‍ ??
അയ്യോ ഇത് മറ്റേ ഓര്‍ഗണാ.. കീബോര്‍ഡ്…
ഹൊ.. ആ ഞെക്കുന്ന സാധനം.. ഞാന്‍ ഭയപ്പെട്ടുപോയി.. പിള്ളേരൊക്കെ ഓര്‍ഗണ്‍ അരങ്ങേറ്റമൊക്കെ നടത്തുന്ന കാലമായോ എന്നോര്‍ത്തു… രഹസ്യമായി വല്ലതുമൊക്കെ ഒപ്പിക്കുന്നതുപോലെയല്ല്ലല്ലോ ഫങ്‍ഷനായിട്ട് നടത്തുന്നത്..ഇത് ഈ ഓര്‍ഗണ്‍.. ഓകെ ഐ വില്‍ കം.. ഐ വില്‍ കം…
എന്നാപ്പിന്നെ ഞാനങ്ങോട്ട്…
ഒരു കാര്യം കൂടി… ഡോക്ടര്‍ടെ മദര്‍ ഇന്‍ലോ സുഖമില്ലാതെ കിടപ്പാണെന്നു കേട്ടു… ഇവിടെ അഡ്‍മിറ്റ് ചെയ്തുകൂടെ ?
അയ്യോ.. ആ സ്റ്റേജൊക്കെ കഴിഞ്ഞു സര്‍… ശ്വാസമുണ്ടന്നേയുള്ളൂ… ശരീരത്തിലെ ഒറ്റ ഓര്‍ഗണ്‍സും ഫങ്‍ഷനിങ് അല്ല…സത്യം
കൊച്ചു കള്ളന്‍…. എന്നാ ചെല്ല്… പോകുന്ന വഴി ഡ്യൂട്ടി റൂമില്‍ കയറി എല്ലാ നഴ്‍സുമാരടേം തന്തയ്‍ക്കു വിളിച്ചേരെ..
അതു ഞാനേറ്റു !
(ശവം)
*ഇത് വെറും ഒരു കഥ മാത്രമാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ സംഭാഷണങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ എയാ ഏതെങ്കിലും വ്യക്തികളോ സംഭവങ്ങളോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് വയറുവേദനയുമായി വന്ന രോഗിയുടെ തല ഓപറേഷന്‍ ചെയ്യുന്നതുപോലെ തികച്ചും യാദൃച്ഛികം മാത്രമാണ്.

No comments:
Post a Comment