Apply to be a Chitika Publisher!

Tuesday, 14 May 2013

കേരളാ പൊലീസ് ആക്ട് 2011

കള്ളുകുടിച്ചു വണ്ടിയോടിക്കുന്നത് ധീരന്മാരായ പുരുഷന്മാരുടെ ലക്ഷണങ്ങളിലൊന്നാണെന്ന് അങ്ങനെയുള്ള പുരുഷന്മാര്‍ക്ക് അറിയാം.അതുപോലെ തന്നെ എപ്പോഴും ഓവര്‍സ്പീഡിന് 300 രൂപ ഫൈനടച്ചതിന്റെ ഒരു സ്ലിപും വണ്ടിയില്‍ കിടക്കണം. ഒറ്റക്കൈ കൊണ്ട് ഡ്രൈവ് ചെയ്യുന്നതോടൊപ്പം മൊബൈല്‍ ഫോണില്‍ 3000 കോടിയുടെ ഡീല്‍ ഉറപ്പിക്കുന്ന ഗൗരവത്തോടെ സംസാരിക്കുക കൂടി ചെയ്താല്‍ മലയാള സിനിമയിലെ നായകന്മാരെപ്പോലെ നിങ്ങളും ശരിക്കും ഹീറോ ആയി മാറും. എന്നാല്‍, കേരളാ പൊലീസിന് പണ്ടേ ആണുങ്ങളോട് അസൂയയാതുകൊണ്ട് ഈ പുരുഷലക്ഷണങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം വര്‍ധിപ്പിച്ച് പൊതുജനങ്ങള്‍ക്കു പണികൊടുക്കുകയാണ്.

കേരളാ പൊലീസ് ആക്ട് 2011 അനുസരിച്ച് കുറ്റവും ശിക്ഷയും പരിഷ്കരിച്ച് കേരളാ പൊലീസ് പെട്രോള്‍ വില വര്‍ധനയുടെ ഭാരം പേറുന്ന സാധാരണക്കാരന്റെ മേല്‍ വലിയ പിഴകള്‍ കൂടി ചുമത്തുകയാണ്. പുതുക്കിയ നിമയം അനുസരിച്ചുള്ള പിഴകള്‍ ഈടാക്കിത്തുടങ്ങിയതിനാല്‍ ഫുള്‍ ടാങ്ക് ഇന്ധനം അടിക്കാനുള്ളതിനുള്ളതിനു പുറമേ, പൗരുഷം കാണിക്കണമെന്നുള്ളവര്‍ മിനിമം 25000 രൂപയെങ്കിലും കയ്യില്‍ കരുതിക്കോണം. കാരണം, ഇനി മുതല്‍ മദ്യപിച്ച് വാഹനമോടിച്ചതിനു പിടിച്ചാല്‍ പഴയപോലെയുള്ള കുട്ടിക്കളി നടക്കില്ല.പിഴ 10000 രൂപയാണ്. മൂന്നു വര്‍ഷം വരെ തടവും ലഭിച്ചേക്കാം.ഇത്തരം കേസുകളിലൊക്കെ കോടതിക്കു മുന്നില് സമരം ചെയ്യുന്നത് ബുദ്ധിയല്ലാത്തതിനാല്‍ രാഷ്ട്രീയം നോക്കാതെ നിയമം പാലിക്കുന്നതായിരിക്കും ബുദ്ധി.

കള്ളുകുടിച്ചു വണ്ടിയോടിച്ചു പിടിച്ചാല്‍ പൊലീസ് പുതിയ നിയമപ്രകാരം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കൊടുക്കും. കോടതിയാണ് ശിക്ഷ വിധിച്ച് പിഴ ഇടാക്കുന്നത്. കോടതിയില്‍ പോകുന്നത് ശുംഭത്തരമാണെന്നു തോന്നുന്നവര്‍ക്ക് കോടതിയില്‍ കുറ്റപത്രം കൊടുക്കും മുന്‍പ് ജില്ലാ പൊലീസ് മേധാവി മുന്‍പാകെ എത്തി കുറ്റം സമ്മതിച്ചു പതിനായിരം രൂപ പിഴ അടച്ചു കോടതി നടപടികളില്‍ നിന്ന് ഒഴിവാകാനും അവസരമുണ്ട്.എന്തായാലും 10000 രൂപ പോകുമെന്നത് ഉറപ്പാണ്.

കേരളാ പൊലീസ് ആക്ട് 2011ലെ സെക്ഷന്‍ 118-ഇ അനുസരിച്ചാണ് പുതിയ പിഴകള്‍. അറിഞ്ഞു കൊണ്ടു പൊതുജനങ്ങള്‍ക്ക് അപായം ഉണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ വീഴ്ചയുണ്ടാക്കുന്നതോ ആയ പ്രവൃത്തി എന്ന നിലയ്‍ക്കാണ് പിഴ.സെക്ഷന്‍ 118ലെ എ മുതല്‍ ഐ വരെയുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പതിനായിരം രൂപ പിഴയും മൂന്നു വര്‍ഷം വരെ പിഴയും ലഭിക്കും. കള്ളുകുടിച്ചോ കുടിക്കാതെയോ പൊതുസ്ഥലത്ത് അലമ്പുണ്ടാക്കുന്നതും കിംവദന്തികള്‍ പരത്തി പൊലീസിനു പണിയുണ്ടാക്കുന്നതും തുടങ്ങി അനാവശ്യമായി ഫോണ്‍ കോളുകളിലൂടെയോ എസ്എംഎസുകളിലൂടെയോ ശല്യപ്പെടുത്തുന്നതു വരെയുള്ള കുറ്റങ്ങള്‍ക്ക് പതിനായിരം രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവോ ലഭിക്കാം.സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് നാലു തെറി പറയുന്നത് ഉന്നതകുലജാതനായ കലാസ്വാദകന്റെ ലക്ഷണമാണെന്നു കരുതി ഡയല്‍ ചെയ്യുമ്പോള്‍ ചുമ്മാ മനസ്സില്‍ വച്ചാല്‍ മതി.

പെണ്ണുങ്ങളെ കാണുമ്പോള്‍ കമന്റടിക്കുക ഗോഷ്ഠികള്‍ കാണിക്കുക, അവരുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുക തുടങ്ങിയ വൃത്തികേടുകള്‍ക്കും 1000 രൂപ പിഴയും മൂന്നു വര്‍ഷം തടവുമാണ് പുതിയ ശിക്ഷ.പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന് പിഴ 5000 ആക്കിയിട്ടുണ്ട്. നിയമം കയ്യിലെടുക്കാന്‍ ആരെടാ നിനക്കൊക്കെ അധികാരം തന്നേ എന്ന സ്ഥിരം പൊലീസ് ഡയലോഗിനും പുതിയ നിയമം അനുസരിച്ച് പഞ്ച് കൂടുകയാണ്. പൊലീസിന്റെ അധികാരപരിധിയില്‍ കൈകടത്തുകയോ നിയമനിര്‍വഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക് പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിച്ചേക്കാം. കൈക്കൂലി വാങ്ങുന്ന പൊലീസുകാര്‍ക്ക് ഏഴു വര്‍ഷം വരെ തടവോ ഒരു വര്‍ഷത്തെ ശമ്പളത്തിനു തത്തുല്യമായ തുക പിഴയോ ശിക്ഷയായി ലഭിക്കും.

ചുരുക്കത്തില്‍ സിനിമയില്‍ കാണുന്നതനുസരിച്ച് ഇനി മുതല്‍ പൊലീസുകാരോട് ഡയലോഗടിക്കുമ്പോള്‍ സൂക്ഷിക്കണം. കാരണം, ചട്ടങ്ങള്‍ മാറി.കേരളം ഒരു നല്ല സംസ്ഥാനമാണെന്ന് ജീവന്‍ പോയാലും മലയാളികള്‍ അംഗീകരിക്കില്ലെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പൊലീസ് സേനയുടെ പുതുക്കിയ ചട്ടങ്ങള്‍ വായിച്ചിരിക്കുന്നത് നല്ലതാണ്.ശിക്ഷ കൂടുന്നതനുസരിച്ച് കുറ്റകൃത്യങ്ങള്‍ കുറയുമെന്നത് ലോകത്ത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമായതിനാല്‍ പുതുക്കിയ ചട്ടം കേരളത്തിന് നല്ലതായിരിക്കും എന്നു പ്രത്യാശിക്കുന്നു.

QWERTYക്കു വിട; ഇനി KALQ കാലം

മൂന്നും നാലും അക്ഷരങ്ങള്‍ ഒരൊറ്റ കീയില്‍ നല്‍കിയിരുന്ന പരമ്പരാഗത മൊബൈല്‍ ഫോണ്‍ കീ ബട്ടണില്‍ നിന്നും മുഴുവന്‍ കീബോര്‍ഡ് തന്നെ ലഭ്യമാക്കിക്കൊണ്ട് സ്മാര്‍ട്‌ഫോണുകള്‍ എത്തിയപ്പോള്‍ അതൊരു വിപ്ലവമായിരുന്നു. കംപ്യൂട്ടറിലെപ്പോലെ എല്ലാ അക്ഷരങ്ങള്‍ക്കും ഓരോ ചെറുകീകള്‍ നല്‍കി മുകളിലത്തെ നിരയിലെ ഇടതുവശത്തെ ആദ്യ ആറ് അക്ഷരങ്ങളുടെ പേരിട്ട് അതിനെ QWERTY എന്നു വിളിച്ചു. ക്വേര്‍ട്ടി വന്നതോടെ ഫോണ്‍ ഉപയോക്താക്കള്‍ രണ്ടു വിരല്‍ കൊണ്ട് അതിവേഗം ടൈപ്പ് ചെയ്യാന്‍ പഠിച്ചു. ഫോണ്‍ ഇരുകയ്യിലായി പിടിച്ചുകൊണ്ട് ഇരുകൈകളുടെയും തള്ളവിരലുകള്‍ കൊണ്ട് ടൈപ്പ് ചെയ്യുന്ന പ്രായോഗികരീതി സ്വഭാവികമായി തന്നെ ഉടലെടുത്തതാണ്.

ചെറുഫോണുകള്‍ പോലും ക്വേര്‍ട്ടി കീബോര്‍ഡ് വലിയ സംഭവമായി അവതരിപ്പിച്ചതോടെ ക്വേര്‍ട്ടി ഒരലങ്കാരം മാത്രമായി. ഓരോ അക്ഷരങ്ങള്‍ക്കും വേണ്ടി നിയോഗിച്ചിരിക്കുന്ന കീകളുടെ വലിപ്പം നന്നേ കുറഞ്ഞു. ഒരു കീയില്‍ സ്പര്‍ശിച്ചാല്‍ സ്പര്‍ശനമേല്‍ക്കുന്നത് പരിസരത്തുള്ള ഏതെങ്കിലുമൊക്കെ കീയാവാമെന്നായി. അപ്പോഴാണ് ക്വേര്‍ട്ടിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വലിയ സ്‌ക്രീനുകളുള്ള ഫോണുകളും വലിയ ബട്ടണുകളുള്ള ടാബ്‌ലെറ്റ് കംപ്യൂട്ടറുകളും എത്തിയത്. അപ്പോള്‍ ക്വേര്‍ട്ടിയുടെ നടുഭാഗത്തുള്ള ബട്ടണുകളിലേക്ക് വിരല്‍ എത്താത്ത അവസ്ഥയായി. ഒരു കയ്യില്‍ ഫോണ്‍ പിടിച്ച് മറുകൈ കൊണ്ട് ടൈപ്പ് ചെയ്യേണ്ട അവസ്ഥ ആദ്യത്തിനേതിനെക്കാള്‍ കഷ്ടവുമായി.

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് പുതിയ കീബോര്‍ഡ് ഡിസൈന്‍- KALQ. മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുന്നവരെല്ലാം ടൈപ്പ്‌റൈറ്റിങ് പാസ്സായിട്ടുള്ളവരല്ല എന്നതിനാല്‍ പഴയ കീബോര്‍ഡിലെ അക്ഷരങ്ങളില്‍ സ്ഥാനചലനം ഉണ്ടാവുന്നതില്‍ ആശങ്കപ്പെടാനൊന്നുമില്ല. പാരമ്പര്യവും ചരിത്രവുമൊന്നുമല്ല ടൈപ്പ് ചെയ്യുന്നവരുടെ സൗകര്യം മാത്രമാണ് KALQ ഡിസൈനിന്റെ അടിസ്ഥാനം. ഫോണിന്റെ ഇരുവശത്തു നിന്നും വിരലെത്തുന്ന ദൂരത്തില്‍ നില്‍ക്കുന്ന കീബോര്‍ഡിന്റെ മധ്യഭാഗം ശൂന്യമായിരിക്കും. ഇരുവശങ്ങളിലും നാലുവരി വീതം. വലതുവശത്തെ നാലാമത്തെ വരിയിലെ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ പേരാണ് KALQ.

തൊണ്ണൂറുകളുടെ അവസാനം രംഗത്തെത്തിയ ക്വേര്‍ട്ടി വിപ്ലവത്തിന് അന്ത്യം കുറിക്കാന്‍ കാല്‍ഖ് മതിയോ എന്നു ചിലര്‍ക്കു സംശയമുണ്ട്. ക്വേര്‍ട്ടിയില്‍ മിനിട്ടില്‍ 20 വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കാല്‍ഖില്‍ 37 വാക്ക് ടൈപ്പ് ചെയ്യാമെന്നാണ് കണ്ടെത്തല്‍. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍ഫോമാറ്റിക്‌സിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പുതിയ കീബോര്‍ഡ് തയ്യാറാക്കിയത്. കാല്‍ഖ് കീബോര്‍ഡ് ഉപയോഗിക്കുന്ന ആദ്യ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തും.

Saturday, 27 April 2013

ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്തുന്നവര്‍ ജാഗ്രതൈ; പുതിയ വൈറസിനെ കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിംഗ് അടക്കമുള്ള ഓണ്‍ലൈന്‍ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡുകളും തട്ടിയെടുക്കുന്ന പുതിയ വൈറസിനെ കണ്ടെത്തി. വിന്‍32/റാംനിറ്റ് എന്ന മാല്‍വെയര്‍ കുടുംബത്തില്‍പ്പെട്ട വൈറസാണ് ബാങ്കിന്റെ ഡേറ്റാ ബാങ്കില്‍ കയറി വിവരങ്ങള്‍ തട്ടിയെടുക്കുന്നത്.

 ആന്റി വൈറസുകള്‍ക്ക് ഇതുവരെ പിടികൊടുക്കാത്ത ഈ വൈറസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് അക്കൗണ്ട് വിവരങ്ങള്‍ പാസ്‌വേര്‍ഡ് എന്നിവ വൈറസ് ചോര്‍ത്തിയെടുക്കും. വൈറസ് ഇന്ത്യയില്‍ ഉടനീളം പരക്കുന്നുണ്ടെന്നാണ് സൈബര്‍ സെല്‍ നല്‍കുന്ന വിവരം.

 സൈറ്റുകളില്‍ കാണുന്ന അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഇമെയിലിലും മറ്റും എത്തുന്ന മെയിലുകളില്‍ കാണുന്ന അറ്റാച്ച്‌മെന്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും സൈബര്‍ സെല്‍ മുന്നറിയിപ്പു നല്‍കുന്നു. ഡെസ്‌ക്ടോപ്പിലെ ഫയര്‍വാള്‍ പ്രൊട്ടക്ഷന്‍ ആക്ടിവേറ്റ് ചെയ്യാനും സൈബര്‍ സെല്‍ ഉപദേശിക്കുന്നു.

നാറാത്തെ റെയ്ഡ്; ഞെട്ടിക്കുന്ന രേഖകള്‍ക്കൊപ്പം ലൗ ജിഹാദിന് പ്രേരിപ്പിക്കുന്ന സിഡികളും

കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തിലും പ്രതിയുടെ വീട്ടിലും പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ ലേഖനങ്ങളും സിഡികളും പോലീസിനെപോലും ഞെട്ടിക്കുന്നത്. നാളിതുവരെയായി തങ്ങളുടെ മുന്നില്‍ അരങ്ങേറുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ ആഴം പോലീസ് അധികാരികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

 സംഘപരിവാര്‍ പോലുള്ള ഹിന്ദു സംഘടനകള്‍ രാജ്യത്ത് നടത്തിയിട്ടുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് പോലീസ് പിടിച്ചെടുത്തവയില്‍ പെടും. 1998 മുതല്‍ 2013 വരെ നടന്ന 23 സ്‌ഫോടന സംഭവങ്ങള്‍ രേഖയില്‍ അക്കമിട്ട് വിശദീകരിക്കുന്നുണ്ട്. മുസ്ലീം യുവാക്കള്‍ രാജ്യത്ത് വേട്ടയാടപ്പെടുകയാണെന്ന് വരുത്തിത്തീര്‍ത്ത് പാവപ്പെട്ട യുവാക്കളെ തങ്ങളുടെ വരുതിക്ക് നിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം ലഘുലേഖകളിലൂടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം.

 പരിശീലന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ഈ ലിസ്റ്റുകള്‍ കാണിച്ചാണ് സ്റ്റഡി ക്ലാസുകള്‍ നല്‍കിയിരുന്നതെന്നാണ് സൂചന. ആയുധ പരിശീലന കേന്ദ്രം റെയ്ഡിനിടെ രക്ഷപ്പെട്ട എസ്ഡിപിഐ പ്രാദേശിക നേതാവ് നാറാത്ത് കുമ്മായക്കടവിലെ എവിപി ഹൗസില്‍ കമറുദീന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത ആയുധശേഖത്തോടൊപ്പമായിരുന്നു പ്രിന്റ് ചെയ്ത രേഖ ഉണ്ടായിരുന്നത്.

 കണ്ണൂര്‍ ജില്ലയില്‍ നടന്ന സ്‌ഫോടനങ്ങളുടെ കാര്യവും ലിസ്റ്റിലുണ്ട്. ബോംബ് നിര്‍മാണത്തിനിടയിലും മറ്റും സംഭവിച്ച സ്‌ഫോടനങ്ങളാണിവ. രാജസ്ഥാന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ പേരില്‍ നടന്ന സ്‌ഫോടനങ്ങളുടെ വിവരവും രേഖയില്‍ ചേര്‍ത്തിരിക്കുന്നു. വര്‍ഷവും തീയതിയും സ്‌ഫോടനത്തിന്റെ സ്വഭാവവും ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സ്‌ഫോടന പരമ്പരകള്‍ ചൂണ്ടിക്കാട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുക ആയിരുന്നിരിക്കാം ലക്ഷ്യമെന്നും പോലീസ് കരുതുന്നു.

 പ്രണയ വിവാഹത്തിലൂടെയും മറ്റുമുള്ള മതപരിവര്‍ത്തനത്തെ ന്യായീകരിക്കുന്നതും അവയ്ക്ക് പ്രേരണ നല്‍കുന്നതുമായ ലൗ ജിഹാദ് സിഡികളും പിടിച്ചെടുത്തവയില്‍ പെടും. പരിശീലന കേന്ദ്രങ്ങള്‍ക്ക് വിദേശത്തു നിന്നു സഹായം ലഭിച്ചിട്ടുണ്ടെന്നു തന്നെയാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇവയെക്കുറിച്ചൊക്കെ വിശദമായ അന്വേഷണം നടക്കണമെങ്കില്‍ ഐന്‍ഐഎ തന്നെ അന്വേഷിക്കണമെന്നാണ് പോലീസ് നിലപാടെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം തത്കാലം പോലീസ് തന്നെ അന്വേഷിക്കാനാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം.

മീരാ ജാസ്മിന്‍ മദ്യപാനിയായി കരിയര്‍ നശിപ്പിക്കുന്നു?

മഞ്ജു വാര്യര്‍ക്ക് ശേഷം ലോഹിതദാസ് മലയാളത്തിനു നല്‍കിയ വരദാനമാണ് നടി മീര ജാസ്മിന്‍ എന്ന് കരുതിയ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ലക്കുകെട്ട മദ്യപാനവും തോന്നുംപടിയുള്ള ജീവിതവും കാരണം സ്വന്തം കരിയര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നടിയായി മാറുകയാണ് മീര എന്ന് റിപ്പോര്‍ട്ട്.

താന്‍ അഭിനയിക്കുന്ന സിനിമയുടെ നിര്‍മ്മാതാക്കളോട് നടി ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന നിഷ്‌കര്‍ഷ വയ്ക്കാറുണ്ടത്രെ. ഒപ്പം കനത്ത പ്രതിഫലവും. പക്ഷേ ഷൂട്ടിംഗ് ആരംഭിക്കുന്നതോടെ നമ്മുടെ നായിക തനിനിറം കാട്ടിത്തുടങ്ങും. രാവിലെ ഏഴുമണിക്കാരംഭിച്ച ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ ഉച്ചയ്ക്കാണ് എത്തുന്നത്. തലേദിവസം രാത്രിയിലത്തെ ലഹരിയുടെ കെട്ടുവിടാത്തതാണ് കാരണെന്ന് ഷൂട്ടിംഗ് ലൊക്കേഷനിലുള്ളവര്‍ പറയുന്നു.

സൂപ്പര്‍ സ്റ്റാറുകള്‍ പോലും നടിയുടെ ഈ നിലപാടില്‍ പല തവണ ക്ഷമ കെട്ടിരുന്നിട്ടുണ്ട് എന്നാണ് അണിയറ വാര്‍ത്തകള്‍. മാന്‍ഡലിന്‍ വിദഗ്ധന്‍ യു രാജേഷുമായുണ്ടായ പ്രണയ പരാജയത്തിനു ശേഷമാണ് മീര കരിയര്‍ മറന്നു ജീവിക്കാന്‍ തുടങ്ങിയതെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. താര സംഘടനയായ അമ്മയുടെ പരിപാടിയില്‍ നിന്ന് മീരയെ ഒഴിവാക്കിയത് രഹസ്യമായ ഇത്തരം അച്ചടക്കമില്ലായ്മകൊണ്ടാണെന്ന് സംസാരമുണ്ട്.

എന്നാല്‍ മീരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സിനിമ ഫീല്‍ഡില്‍ ഇത്തരം വാര്‍ത്തകള്‍ പതിവാണെന്നും ഫീല്‍ഡില്‍ നിന്നും പുറത്താക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അവര്‍ പറയുന്നു. അച്ചടക്കമില്ലെന്നു പറഞ്ഞ് മിക്ക സംവിധായകരും കൈയൊഴിയുമ്പോള്‍ മലയാളത്തിലെ മികച്ച ഒരു നായികയെയാണ് പ്രേക്ഷകര്‍ക്ക് നഷ്ടപ്പെടുന്നത്.

Sunday, 21 April 2013

ആന്റി മോഡി റോക്ക്‌സ്‌

ആന്റി മോഡി റോക്ക്‌സ്‌പ്രധാനമന്ത്രിയാവാന്‍ എണ്ണ തേപ്പിച്ചു നിര്‍ത്തിയിരിക്കുന്ന രാഹുല്‍ജിയോട് നേരിട്ടു മുട്ടാനിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ രാഹുല്‍ജി ഫാന്‍സ് അസോസിയേഷനില്‍പ്പെട്ട ആരെങ്കിലും കാണുന്നതോ കൈ കൊടുക്കുന്നതോ അമ്മയുടെയും മകന്റെയും അപ്രീതിക്കു കാരണമാകും എന്നതില്‍ സംശയമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ മോഡിയെന്ന പേരു കേട്ടാല്‍ രണ്ടു വട്ടം കാര്‍ക്കിച്ചു തുപ്പി ‘മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ കോങ്ക്രസല്ലാതെ പിന്നെയാരാ’ എന്ന ആത്മഗതവും വയറുനിറയെ സാമ്പത്തികപുരോഗതി വിഴുങ്ങിയിട്ടെന്നപോലെ ഒരേമ്പക്കവും സമര്‍പ്പിക്കുന്നതാണ് വലതുപക്ഷ മര്യാദ.

മന്ത്രി ഷിബു ബേബി ജോണ്‍ ബേസിക്കലി പാവമാണ്. അല്ലെങ്കിലും ലണ്ടന്‍ ടാക്‌സിയൊക്കെ സ്വന്തമായുള്ള ഷിബു വികസനത്തിന്റെയും പുരോഗതിയും സൈറന്‍ കേട്ടില്ലെന്നു നടിക്കേണ്ട കാര്യമില്ല. മന്ത്രി കാറു സംഘടിപ്പിച്ചതിന്റെ (വാങ്ങിയതിന്റെ എന്നു പറയാന്‍ മനസ്സ് അനുവദിക്കുന്നില്ല) കുശുമ്പു കൊണ്ടു കൂടിയാവാം ഷിബുവിനെ കൊല്ലണം എന്ന മട്ടില്‍ അല്‍പബുദ്ധികളായ നേതാക്കന്‍മാര്‍ ഉച്ചത്തില്‍ ആക്രോശിക്കുന്നത്. ഷിബു ബേബി ജോണ്‍ ഭയങ്കരന്‍ മന്ത്രിയാണെന്നോ നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ അതിഭീകരവികസനമാണെന്നോ എനിക്ക് അഭിപ്രായമില്ല. അല്ലെങ്കിലും ഗുജറാത്തിനെക്കാള്‍ വികസനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളമാണ് ഇന്ത്യയില്‍ ഏറ്റവും മികച്ച സംസ്ഥാനമെന്നാണ് വിവിധ സൂചികകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ തൊഴില്‍മന്ത്രി ഗുജറാത്തിലെ മുഖ്യമന്ത്രിയെ കണ്ടതിന്റെ പേരില്‍ ഈ ബഹളമൊക്കെ ഉണ്ടാക്കുന്ന സകല രാഷ്ട്രീയക്കാരോടും സഹതാപം കലര്‍ന്ന പുച്ഛവും അറപ്പും പ്രകടിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പുരോഗതി അതിന്റെ അഖണ്ഡതയിലും വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിലും ഊന്നിയാണ് നില്‍ക്കുന്നത്. നരേന്ദ്രമോഡിയുടെ ചരിത്രം എന്തായിരുന്നാലും ശരി അദ്ദേഹം ഇന്ന് ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. നമ്മളെപ്പോലെ തന്നെയുള്ള ഗുജറാത്തിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് ജയിപ്പിച്ചതുകൊണ്ടാണ് നരേന്ദ്രമോഡി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരിക്കുന്നത്. അവിടുത്തെ വികസനം ലോകോത്തരമാണോ അല്ലയോ എന്നത് ഇനിയും ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടില്ല. അവിടുത്തെ വികസനം നല്ലതാണെന്നു കരുതി ഇവിടുത്തെ വികസനം മോശമാകണം എന്നും അര്‍ഥമില്ല. നരേന്ദ്രമോഡിയെ പഴയ കലാപകാലത്തെ നരേന്ദ്രമോഡിയായി മാത്രമേ എല്ലാവരും എല്ലാക്കാലവും കാണാവൂ എന്ന് സുപ്രീം കോടതി ഉത്തരവൊന്നുമില്ല. ഇപ്പോള്‍ ഗുജറാത്ത് ഭരിക്കുന്ന മുഖ്യമന്ത്രിയായി അദ്ദേഹത്തെ കാണുന്നതും വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് സമീപിക്കുന്നതും ഭരണഘടനാവിരുദ്ധവുമല്ല. അല്ലെങ്കിലും കേരളത്തിലെ തൊഴില്‍ മന്ത്രി ഗുജറാത്തിലെ തൊഴില്‍മന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടുത്തെ മുഖ്യമന്ത്രിയെ കണ്ട് 10 മിനിറ്റ് സംസാരിച്ചത് രാഷ്ട്രീയപരമായോ അല്ലാതെയോ പരിശോധിച്ചാല്‍പ്പോലും ഒരു തെറ്റല്ല. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകളും സന്ദര്‍ശനങ്ങളും എക്കാലവും നടക്കുന്നതാണ്, നടക്കേണ്ടതുമാണ്. അങ്ങനെ നടന്ന ഒരു കൂടിക്കാഴ്ച തെറ്റായിപ്പോയെന്നു ഉറക്കെ പറയുകയും അതിന്റെ പേരില്‍ വിവാദമുണ്ടാക്കുകയും ചെയ്യുന്ന പ്രബുദ്ധകേരളത്തിലെ രാഷ്ട്രീയമന്ദബുദ്ധികളായ നേതാക്കന്‍മാര്‍ ഈ രാജ്യത്തിനു തന്നെ അപമാനമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

മോഡിയെ എതിര്‍ക്കുന്നതിലൂടെ മുസ്‌ലിം സമൂഹത്തിന്റെ വോട്ട് ഹോള്‍സെയിലായി കിട്ടുമെന്ന മിഥ്യാധാരണയാണ് പലരെയും ചാടി വീഴാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു. പ്രായവും പക്വതയും ഉള്ള നേതാക്കന്‍മാര്‍ വരെ പ്രതികരിച്ചിരിക്കുന്നത് കണ്ടാല്‍ കരഞ്ഞുപോകും. മന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നിലെ രഹസ്യ അജന്‍ഡയെക്കുറിച്ച് അന്വേഷിക്കണം എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത്. വയലാര്‍ രവിയും രമേശ് ചെന്നിത്തലയും ഇ.ടി.മുഹമ്മദ് ബഷീറും എന്തിനു പി.സി.ജോര്‍ജ് പോലും പിന്നോട്ടു പോയില്ല. ഗണേശന്റെ കൂട്ടുകാരനായതുകൊണ്ടുള്ള കലിപ്പുകൊണ്ടാണെന്നു തോന്നുന്നു ബാലകൃഷ്ണപിള്ളയും എന്തോ പറഞ്ഞിട്ടുണ്ട്. ഇവറ്റകളുടെ പ്രതികരണ-പ്രതിഷേധ വയറിളക്കത്തോടൊപ്പം മോഡിയും ഷിബുവും കൂടി നിന്ന് താലം കൈമാറുന്ന ആ പടം കൂടി കണ്ടാല്‍ കേരളത്തിലെ എല്ലാ മനുഷ്യരെയും കൊല്ലാനുള്ള ക്വട്ടേഷന്‍ മന്ത്രി ഷിബു മോഡിക്ക് കൊടുക്കുകയാണെന്നേ തോന്നൂ.

എന്നാല്‍, നമ്മെ തളര്‍ത്തിക്കളയുന്നത് ഇതൊന്നുമല്ല. താന്‍ മോഡിയെ കണ്ടത് തെറ്റായിപ്പോയി എന്നൊരു വൃത്തികെട്ട കുറ്റസമ്മതം മന്ത്രി ഷിബുവിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതാണ്. കേരളത്തിലെ തൊഴില്‍മന്ത്രിക്ക് താന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയെ കണ്ടത് തെറ്റായിപ്പോയി എന്നു തോന്നുന്നെങ്കില്‍ അത് കഷ്ടമാണ്. അതൊക്കെ പോട്ടെന്നു വയ്ക്കാം. പി.സി.ജോര്‍ജിനെ വരെ പിന്തുണച്ചു കളഞ്ഞ അതീവ ദുര്‍ബലനായ നമ്മുടെ കരുത്തനായ മുഖ്യമന്ത്രി ഷിബുവിനോട് വിശദീകരണവും ചോദിച്ചു. ഈ മുഖ്യമന്ത്രി തന്നെ സ്വന്തം ചേട്ടന്റെ അടുത്തെന്ന പോലെ ഭയഭക്തി ബഹുമാനങ്ങളോടെ മോഡിയുടെ അടുത്ത് ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ ദേണ്ടെ രണ്ടു വികസനനായകന്‍മാര്‍ എന്ന ലൈനില്‍ പത്രങ്ങളില്‍ അടിച്ചു വന്നിട്ടുണ്ട്. ദൂരെ മാറി നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും മോഡിയെ വെറുപ്പാണ്. അടുത്തു കണ്ടാല്‍ കവാത്തു മറക്കും. കണ്ടു കൈ കൊടുത്ത ശേഷം ഇവിടെ വന്നു തള്ളിപ്പറയുന്ന ഷിബു ഒരു പടികൂടി അപ്പുറത്തേക്കു പോയി എന്നു മാത്രം.

ഷിബു മോഡിയെ കണ്ടതിനെപ്പറ്റി പറയുമ്പോള്‍ എല്ലാവരും പറയുന്നത് ഒരേ ഡയലോഗാണ്- ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പാക്കില്ല എന്ന്. ഗുജറാത്തിലെ വികസനമല്ല, ഇവിടുത്തെ വികസനമാണ് നല്ലതെന്ന് ഗുജറാത്ത് കണ്ടിട്ടുപോലുമില്ലാത്ത രാഷ്ട്രീയക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ ശരിക്കും വികസനം ഉണ്ട് എന്നതില്‍ നിന്നുള്ള ഭീതിയാണ് മുഴങ്ങിക്കേള്‍ക്കുന്നത്. അല്ലെങ്കില്‍ തന്നെ ഗൂജറാത്തിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ കാലാവസ്ഥ വച്ച് അവിടുത്തെ സാമ്പത്തികവളര്‍ച്ചയുടെയും ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന വികസനമാതൃക തികച്ചും വ്യത്യസ്തമായ അന്തരീക്ഷമുള്ള കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല. എന്നു കരുതി ഇവിടുന്ന് ഒരു മന്ത്രി അവിടെപ്പോയി കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. എബിസിഡി പോലും അറിയാത്ത പല മന്ത്രിമാരും ഇക്കാലമത്രയും വിദേശരാജ്യങ്ങളിലൊക്കെ പോയി വികസനമാതൃകകള്‍ പഠിച്ചുകൊണ്ടിരുന്നത് അതൊക്കെ കൊണ്ടുവന്ന് കേരളത്തിന്റെ നെഞ്ചില്‍ അവതരിപ്പിക്കാനായിരുന്നില്ലല്ലോ.

എന്തായാലും വാര്‍ത്തയില്ലാതിരിക്കുന്ന ചാനലുകളും ചാനലുകളെ പേടിച്ചു ജീവിക്കുന്ന ഏഴാംകൂലി രാഷ്ട്രീയക്കാരും കൂടി ഉണ്ടാക്കിയ ഈ വിവാദം കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയോടുള്ള വെല്ലുവിളിയും അവരുടെ രാഷ്ട്രീയബോധത്തെയും വിവേചനബോധത്തെയും അധിക്ഷേപിക്കലുമാണ്. ഇത് ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനായ മോഡിയും സല്‍ഗുണസമ്പന്നരായ കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള പ്രത്യയശാസ്ത്ര-ധാര്‍മിക പോരാട്ടമല്ല. ഒരു പ്രൊഫഷനല്‍ രാഷ്ട്രീയക്കാരനെ ഒരു സംഘം അമച്വര്‍ രാഷ്ട്രീയനാടകക്കാര്‍ ചേര്‍ന്നു നേരിടുന്ന പരിതാപകരമായ കാഴ്ചയാണ്. താരത്തിളക്കത്തില്‍ മോഡി അടുത്ത ദിവസം കേരളത്തില്‍ വന്നു പോകുമ്പോള്‍ നമ്മുടെ മൂല്യാധിഷ്ഠിതരാഷ്ട്രീയപ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌കരിച്ചും പ്രതിഷേധിച്ചും സ്വയം അപഹാസ്യരാകുന്ന കാഴ്ച കൂടി കണ്ട് നിര്‍വൃതിയടയാം.

Friday, 29 March 2013

പൃഥ്വിരാജിനെ വെറുക്കാനുള്ള 10 കാരണങ്ങള്‍

പൃഥ്വിരാജിനെ വെറുക്കാനുള്ള 10 കാരണങ്ങള്‍1.പൃഥ്വിരാജ് പത്രപ്രവര്‍ത്തകയെ പ്രേമിക്കുന്നില്ല എന്നു പരസ്യമായി പറഞ്ഞ ശേഷം പത്രപ്രവര്ത്തകയെ വിവാഹം കഴിച്ചു. പ്രേക്ഷകരുടെ അനുവാദമോ അംഗീകാരമോ ഇല്ലാതെ പൃഥ്വിരാജ് ആരെയെങ്കിലും പ്രേമിക്കുകയോ എല്ലാവരെയും ക്ഷണിച്ച് കാലില്‍ വീണ് അനുഗ്രഹം വാങ്ങാതെ വിവാഹം കഴിക്കുകയോ ചെയ്യാന്‍ പാടില്ലായിരുന്നു.

2.സാധാരണ മലയാളിയില്‍ നിന്ന് വ്യത്യസ്തനായി വിദേശത്ത് പഠിച്ചിട്ടുള്ള പൃഥ്വിരാജ് സ്ഫുടമായി ഇംഗ്ലിഷ് സംസാരിക്കുകയും അയാള്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ പറയുകയും ചെയ്തു.

3.പൃഥ്വിരാജ് ജിമ്മില്‍ പോവുകയും മനോഹരമായ ശരീരം കാത്തുസൂക്ഷിക്കുകയും ചെയ്തു.കുടവയറന്മാരായ നായകന്മാരാണ് നമ്മുടെ ശാപം എന്ന് ആക്ഷേപിക്കുന്ന പെരുവയറന്മാരായ പ്രേക്ഷകരെ വെല്ലുവിളിക്കുന്നതിനു വേണ്ടിയാണ് പൃഥ്വിരാജ് സിക്സ് പായ്‍ക്ക് ഉണ്ടാക്കിയെടുത്തത്.മസില്‍നിബിഢമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് ചില സിനിമകളിലെ പല സീനുകളിലും പ്രേക്ഷകരുടെ മുഖത്തേക്ക് അഹങ്കാരത്തോടെ നോക്കി.

4.പൃഥ്വിരാജും ഭാര്യയും കൂടി ടിവി അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ ചോദ്യകര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം വ്യക്തമായ ഉത്തരം നല്‍കി.വിനയം നടിക്കുകയും അജ്ഞത ഭാവിക്കുകയും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന നല്ല നായകന്‍മാരില്‍ നിന്നു വ്യത്യസ്തനായി പൊതുവിജ്ഞാനം ഉണ്ടാക്കുകയും പൊതുകാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.

5.പൃഥ്വിരാജ് നിര്‍മിച്ച ഉറുമി എന്ന സിനിമ മോഷ്ടിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.ഇത്തരത്തില്‍ സിനിമകള്‍ മോഷ്ടിക്കുന്നവര്‍ക്കെതിരെ പരസ്യമായി സംസാരിച്ചു.പൃഥ്വിരാജിനെ തല്ലിക്കൊന്നു എന്ന പത്രവാര്‍ത്ത കപടമായി ഉണ്ടാക്കിയതിനെതിരെ പൊലീസില്‍ പരാതി നല്‍കി.ആ കേസില്‍ അറസ്റ്റും ഉണ്ടായി.

7.മറ്റൊരു ടിവി അഭിമുഖത്തില്‍ പൃഥ്വിരാജ് താന്‍ വായിച്ച പുസ്തകങ്ങളെപ്പറ്റി സംസാരിച്ചു. എന്തെങ്കിലും സീരിയസ്സായി വായിക്കുന്നതും പ്രീഡിഗ്രിയിലധികം പഠിക്കുന്നതും കേരളത്തില്‍ അഹങ്കാരത്തിന്റെ ലക്ഷണമാണ്.ബോബനും മോളിയും ബാലരമയും വായിക്കുന്നവരാണ് ജനപ്രിയനായകന്‍മാര്‍.

8.സിനിമയില്‍ വന്നിട്ട് 10 വര്‍ഷമായിട്ടും അദ്ദേഹത്തിന് 30 വയസ്സ് പോലും തികഞ്ഞിട്ടില്ല.

9.പൃഥ്വിരാജ് വിരുദ്ധതരംഗത്തെ ബഹുമാനിക്കുകയും സോഷ്യല്‍ മീഡിയയുടെ പ്രതിഷേധസ്വരം തിരിച്ചറിയുകയും ചെയ്ത് കരിയര്‍ അവസാനിപ്പിക്കാതെ പൃഥ്വിരാജ് തുടര്‍ന്ന് അഭിനയിക്കുകയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു.

10.ജരാനര ബാധിച്ച നായകന്മാരാണ് മലയാള സിനിമയുടെ ശാപം എന്നു പറയുന്ന അതേ നാവുകൊണ്ട് യുവതാരങ്ങള്‍ക്ക് അഹങ്കാരമായതിനാല്‍ അവന്മാര്‍ മുടിയണം എന്നു പറയുന്ന,ടൊറന്റില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്തു കണ്ട് മലയാള സിനിമയെ നിരൂപിക്കുന്നവര്‍ക്ക് അഹങ്കാരം സഹിക്കാനാവാത്ത വിധം അസൂയയും മനോദൗര്‍ബല്യങ്ങളും ഉള്ളത് കൊണ്ട്.

കുറിപ്പ്:- പൃഥ്വിരാജിനെ എതിര്‍ക്കാത്തതുകൊണ്ട് അദ്ദേഹത്തെ ചീത്തവിളിക്കാത്തതുകൊണ്ട് എല്ലാ വായനക്കാരും ഈ ബ്ലോഗ് ഉപേക്ഷിച്ചുപോകുമെങ്കില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു(ഞാന്‍ ബോള്‍ഡ് അല്ല,നികൃഷ്ടമായ അഹങ്കാരം മാത്രമേ എനിക്കുള്ളൂ).പണ്ട് ഈ പോസ്റ്റെഴുതിയ ഞാന്‍ ഇപ്പോ ഇങ്ങനെ പറയുന്നത് ഡാഷേടത്തെ പണിയാണ് എന്ന് പലരും പറയുന്നുണ്ട്.ഈ ബ്ലോഗ് ഒരു ചരിത്രരേഖയല്ല.ഓരോ സാഹചര്യത്തിനും അനുസരിച്ചാണ് ഇതിലെ പോസ്റ്റുകള്‍ ഉണ്ടാവുന്നത്.അന്ന് ആ പോസ്റ്റ് എഴുതിയ സാഹചര്യമല്ല ഇന്ന്.അന്ന് അതെഴുതിയവന്‍ ഇന്നിതെഴുതരുത് എന്നു പറയുന്നത് പണ്ട് കിടക്കയില്‍ മൂത്രമൊഴിച്ചവന്‍ ഇന്നതിനു വേണ്ടി ടോയ്‍ലറ്റിലേക്കു പോകുന്നത് ചെറ്റത്തരമാണ് എന്നു പറയുന്നതുപോലെ പൂജ്യമായ ശുംഭത്തരമാണ്.ശുംഭന്‍മാര്‍ ക്ഷമിക്കുക (കമന്റുകള്‍ മോഡറേറ്റ് ചെയ്യും).

sfi കുരുന്നുകളെ കൊന്നൊടുക്കാന്‍ ശ്രമം

sfi കുരുന്നുകളെ കൊന്നൊടുക്കാന്‍ ശ്രമംകേരളത്തില്‍ സാമൂഹികനീതി നടപ്പാക്കുന്നതിനു വേണ്ടി മറ്റെല്ലാം മാറ്റിവച്ചു പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐ എന്ന വിദ്യാര്‍ഥിസംഘടന (അടുത്ത വര്‍ഷത്തെ സമാധാന നൊബേല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇപ്പോഴേ ഈ സംഘടനയുടെ പേരെഴുതിവച്ചിരിക്കുകയാണത്രേ)ഇന്നലെ നടത്തിയ സമരത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൊത്തം എസ്എഫ്ഐക്കാരെയും വെടിവച്ചുകൊല്ലാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ഒരുദ്യോഗസ്ഥന്‍ വെടിവയ്‍ക്കുകയും ഉന്നം ശരിയല്ലാത്തതുകൊണ്ട് നിഷകളങ്കരായ കുരുന്നുകള്‍ ജീവനോടെ രക്ഷപെടുകയും ഏതോ ദിവ്യാദ്ഭുതത്താല്‍ പൊലീസുകാര്‍ക്കെല്ലാം ദിവ്യഗര്‍ഭം എന്നു പറയുന്നതുപോലെ ദിവ്യപരുക്കുകള്‍ ഉണ്ടാവുകയും ചെയ്ത സംഭവം എല്ലാവരും കണ്ടതാണല്ലോ.

ഇന്നലത്തെ ആ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനമൊട്ടാകെ നടത്തിയ സമാധാനസമരത്തിനു നേരെയും പൊലീസും മാധ്യമപ്രവര്‍ത്തകരും അക്രമം അഴിച്ചു വിടുകയും ദൈവകൃപയാല്‍ കുരുന്നുകള്‍ രക്ഷപെടുകയും അവരെ കൊല്ലാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിയുടെ കൊലയാളിസംഘം പരുക്കേറ്റ് ചാവാറായിരിക്കുകയും ചെയ്തിരിക്കുന്നു.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

പാലക്കാട്ടും, തൃശൂരിലും കണ്ണൂരിലുമാണ് പ്രതിഷേധക്കാരെ കൊന്നൊടുക്കാനുള്ള ശ്രമമുണ്ടായത്. കണ്ണൂരില്‍ നടന്ന മാര്‍ച്ചില്‍ നഗരസഭയുടെ വാഹനങ്ങള്‍ സമരക്കാരുടെ മേല്യ്‍ക്ക് ഓടിച്ചുകയറ്റി എല്ലാവരെയും കൊല്ലാനായിരുന്നു പദ്ധതി എങ്കിലും ദിവ്യാദ്ഭുത്താല്‍ വാഹനങ്ങളെല്ലാം തകര്‍ക്കപ്പെടുകയാണുണ്ടായത്. കണ്ണൂര്‍ ജില്ലാ കലക്ടറും എസ്‍പിയും ഐജിയും തങ്ങളുടെ ഓഫിസുകളിലിരുന്ന് കുരുന്നുകള്‍ക്കു നേരെ കൂറ്റന്‍ കല്ലുകളെറിഞ്ഞ് അവരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അദ്‍ഭുതകരമെന്നോണം ഇവരുടെ ഓഫിസുകള്ക്കു നേരെ സ്വര്‍ഗത്തില്‍ നിന്നു കല്ലുകള്‍ വന്നു വീഴുകയും ഓഫിസുകള്‍ തകര്‍ന്നു തരിപ്പണമാവുകയും ചെയ്തിരിക്കുന്നു.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

ട്രാഫിക് പോലീസ് സ്‌റ്റേഷനുള്ളില് നിന്നും പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും കൊലയാളികളായ പോലീസുകാര്‍ കുരുന്നുകളെ കല്ലെറിഞ്ഞു കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും മേല്‍പ്പറഞ്ഞപോലെ എങ്ങുനിന്നോ കല്ലുകള്‍ വന്ന് ഈ ഓഫിസുകളൊക്കെ നാമാവശേഷമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ വാടകക്കൊലയാളികളും പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചു. കാള്‍ട്ടക്‌സ് ജംഗ്ഷനില്‍ നിന്ന് കുരുന്നുകളുടെ പ്രകടനം നീങ്ങുന്നതിനിടെയാണ് ചാനലുകളുടെ കാമറാമാന്‍മാര്‍ കുരുന്നുകള്‍ക്കു നേരേ കാമറകള്‍ ചൂണ്ടി വെടിവയ്‍ക്കാന്‍ ശ്രമിച്ചത്.കാമറയില്‍ നിന്നു പീരങ്കി ഉണ്ടകള്‍ക്കു സമാനമായ എന്തോ ഒന്ന് പ്രവഹിക്കുന്നത് കണ്ടതായി ചില കുരുന്നുകള്‍ സാക്ഷ്യം പറയുന്നുണ്ട്.

എന്തായാലും മരണം വരിക്കാന്‍ തയ്യാറായ കുരുന്നുകള്‍ പാര്‍ട്ടിസൂക്തങ്ങള്‍ ആലപിച്ച് കണ്ണടച്ചു നില്‍ക്കുമ്പോള്‍ പൊടുന്നനെ ഒരു മിന്നല്പ്പിണര്‍ ഉണ്ടാവുകയും ഏഷ്യാനെറ്റ്, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍, ജീവന്‍ എന്നീ ചാനലുകളുടെയും ചില പ്രാദേശിക ചാനലുകളുടെയും കാമറാമാന്മാര് ഗുരുതരപരുക്കുകളോടെ നിലംപതിക്കുകയും ചെയ്തു. ഈ ദാരുണദൃശ്യം കണ്ട് കുരുന്നുകള്‍ കാമറാമാന്മാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങുമ്പോള്‍ ആരോ ആഞ്ഞുചവിട്ടിയിട്ടെന്നപോലെ ഇന്ത്യാവിഷന്‍ കാമറാമാന്‍ നിലത്തുകിടന്നു പിടയുകയും അവിടമാകെ ചോരക്കളമാവുകയും ചെയ്തു. കുരുന്നുകള്‍ അപ്പോഴും സാമൂഹികനീതിക്കു വേണ്ടി കണ്ണീരോടെ പ്രാര്‍ഥിക്കുകയായിരുന്നു.ആ പ്രകൃതിദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ റിപ്പോര്‍ട്ടര്‍ കാമറാമാന്‍ ഷാജുവിനെ കുരുന്നുകള്‍ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ആളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രക്തമോ കിഡ്‍നിയോ എന്താണെന്നു വച്ചാല്‍ അപ്പോള്‍ തന്നെ ദാനം ചെയ്യാമെന്ന് ഓഫര്‍ ചെയ്യുകയും ചെയ്തു. ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

പാലക്കാട്ട് നടന്ന മാര്‍ച്ചില്‍ കളക്‌ട്രേറ്റില്‍ നിന്ന് കലക്ടറും നൂറുകണക്കിനു വരുന്ന ജീവനക്കാരും കുരുന്നുകളെ കല്ലെറിഞ്ഞുകൊല്ലാന്‍ ശ്രമിച്ചെങ്കിലും ആ കല്ലുകള്‍ കുരുന്നുകളുടെ മേല്‍ കൊള്ളാതെ തിരികെ കലക്ടറേറ്റില്‍ തന്നെ പോയി പതിക്കുകയായിരുന്നു. കല്ലേറില്‍ കുരുന്നുകള്‍ കൊല്ലപ്പെട്ടില്ല എന്നു മനസ്സിലാക്കിയ പൊലീസ് ലാത്തിചാര്‍ജിലൂടെയും ഗ്രനേഡ് ആക്രമണത്തിലൂടെയും അവരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ദൈവകൃപയാല്‍ കുരുന്നുകള്‍ക്ക് ഒന്നും സംഭവിച്ചില്ല.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

തൃശൂരില്‍ എസ്എഫ്ഐ കുരുന്നുകള്‍ പ്രാര്‍ഥനാഗാനമാലപിച്ച് മൗനജാഥ നടത്തുമ്പോള്‍ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കൊലയാളികളായ പൊലീസുകാരുടെ ജീപ്പിനു തനിയെ തീപിടിച്ചു.കേരളമെങ്ങും സമാനമായ രീതിയിലുള്ള അദ്ഭുതങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.സമാധാനമായി സമരം നടത്തുന്ന കുരുന്നുകളെ കൊല ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഈ അദ്‍ഭുതങ്ങളാല്‍ ഇല്ലാതായി എന്നത് എസ്എഫ്ഐ എന്ന സംഘടനയുടെ സാമൂഹികപ്രസക്തി മാത്രമല്ല,പ്രപഞ്ചോല്‍പത്തിയുമായും ദൈവത്തിന്റെ നിലനില്‍പുമായും നിലവിലുള്ള വിശ്വാസങ്ങള ചോദ്യം ചെയ്യുന്നതുമാണ്. മുഖ്യമന്ത്രി എന്നവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടി ഇനിയൊരക്ഷരം പറയാതെ രാജിവച്ച് പുതുപ്പള്ളിയില്‍ പോയി വല്ല കരനെല്‍കൃഷിയും നടത്തി ജീവിക്കുകയും കേരളഭരണം ദൈവത്തിന്റെ കുഞ്ഞാടുകളായ ഈ കുരുന്നുകളെയും അവരെ നയിക്കുന്നവരെയും ഏല്‍പിച്ചു കൊടുക്കണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു.

ഒറ്റ തന്തയ്‍ക്കു പിറന്നവര്‍ എസ്എഫ്ഐയില്‍ ചേരുക

നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു പിറന്നതാണോ ? അക്കാര്യത്തില്‍ സംശയമുണ്ടോ ? എത്രയും വേഗം വീട്ടില്‍പ്പോയി അമ്മച്ചിയോട് അന്വേഷിച്ച ശേഷം ഒറ്റ തന്തയ്‍ക്കു പിറന്നതാണെങ്കില്‍ അക്കാര്യം ലോകത്തെ അറിയിക്കുന്നതിനായി എസ്എഫ്ഐയില്‍ അംഗമാവുക.ഒന്നിലേറെ തന്തമാരുള്ളവര്‍ക്ക് പുറത്ത് നിന്ന് എസ്എഫ്ഐയെ എതിര്‍ക്കുകയും മനോരമ വായിക്കുകയും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുകയും ചെയ്യാം. വീട്ടില്‍പ്പോയി ഇക്കാര്യം ചോദിക്കാന്‍ മടിയുള്ളവര്‍ക്കായി ഒരു ടെസ്റ്റ്.നിങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിലും കോടതിയിലും വിശ്വസിക്കുകയും തീവ്രവാദ ആശയങ്ങളെ എതിര്‍ക്കുകയും ആളുകളെ വഴിയിലിട്ട് വെട്ടിക്കൊല്ലുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ടോ ? ഉണ്ടെങ്കില്‍ സോറി,നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു ജനിച്ചതല്ല.

കേരളാ ട്രാഫിക് ഗൈഡ്

കേരളത്തിലെ റോഡുകളിലൂടെ വാഹനമോടിക്കാനാഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും പുതുതായി ഡ്രൈവിങ് പഠിക്കുന്നവര്‍ക്കും ഉള്ളതാണ് ഈ ട്രാഫിക് ഗൈഡ്.ഇത് ശ്രദ്ധിച്ച് നിങ്ങളുടെ റോഡ് ജീവിതം ആരംഭിച്ചാല്‍ നിരാശപ്പെടേണ്ടി വരില്ല, അത്ര തന്നെ.

1. ഇടത് വശം ചേര്‍ന്ന് വാഹനമോടിക്കണം എന്നാണ് ചട്ടം എങ്കിലും അത് നിങ്ങളൊഴികെ മറ്റുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള നിയമമാണെന്ന് ഉറച്ചുവിശ്വസിക്കുക. ആവശ്യമനുസരിച്ച് ഏതുവശത്തുകൂടെയും വണ്ടിയോടിക്കാം.കഴിവതും നടുക്കുകൂടി മാത്രം ഓടിക്കുക.

2. റോഡില്‍ നിങ്ങളുടെ വേഗതയാണ് യഥാര്‍ത്ഥ വേഗതയെന്നും മറ്റുള്ളവര്‍ അതനുസരിച്ച് അമിതവേഗത്തിലോ അമിതവേഗക്കുറവിലോ ആയിരിക്കുമെന്ന് മനസിലാക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ മെല്ലെപ്പോകുന്ന വാഹനങ്ങളെ എല്ലാം ഓവര്‍ടേക്ക് ചെയ്യുകയോ നിങ്ങളെ ഓവര്‍ടേക്ക് ചെയ്‍തു പോകുന്ന വാഹനങ്ങളെ “നിന്റെ ഒടുക്കത്തെ പോക്കാടാ”, “ആരെടെ അമ്മേ കെട്ടിക്കാന്‍ പോവാടാ” തുടങ്ങിയ അടയാളവാക്യങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുകയോ ചെയ്യാം.

3. ഓവര്‍ടേക്കിങ് എവിടെവച്ചും ആകാം. നിങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ തീരുമാനിക്കുന്ന നിമിഷം മുമ്പിലുള്ള വാഹനം ഇടത് ചേര്‍ത്ത് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നിങ്ങളെ വണങ്ങി നില്‍ക്കുയാണ് വേണ്ടതെങ്കിലും തല്‍ക്കാലം വാഹനത്തിനുള്ളില്‍ തന്നെയിരുന്ന് വിവിധതരം സിഗ്‍നലുകളാല്‍ നിങ്ങളെ അഭിവാദ്യം ചെയ്യേണ്ടതാകുന്നു. അങ്ങനെ ചെയ്യാതിരിക്കുകയോ നിങ്ങളെ കടത്തിവിടാന്‍ വൈമുഖ്യം കാണിക്കുകയോ ചെയ്യുന്ന പക്ഷം ബലമായി വേഗം കൂട്ടി മറ്റേവാഹനത്തിന്റെ ഒപ്പം നിന്ന് ഡ്രൈവറെ നോക്കി കൈകൊണ്ട് “എന്നാ ഒണ്ടാക്കുവാടാ കോപ്പേ” എന്ന അര്‍ത്ഥം വരുന്ന ആംഗ്യം കാണിക്കുകയും പുച്ഛവും രോഷവും അടങ്ങിയ നോട്ടത്തോടെ മുന്നില്‍ കയറിക്കഴിഞ്ഞാല്‍ വണ്ടി ഇടത്തേക്ക് ചേര്‍ത്ത് അവനെ ഒതുക്കി പറ്റുമെങ്കില്‍ ഓടയില്‍ ചാടിക്കേണ്ടതാകുന്നു.

4. നിങ്ങളുടെ എതിര്‍വശത്ത് നിന്ന് ഓവര്‍ടേക്ക് ചെയ്‍ത് കയറിവരുന്ന വാഹനങ്ങളോടും സമാനമായ സമീപനമായിരിക്കണം. എത്ര ദൂരെ നിന്നായാലും ശരി ഒരു വാഹനം ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടാല്‍ വിടരുത് . ഹെഡ്‍ലൈറ്റ് അങ്ങ് ഇട്ടേക്കണം. അവന്‍ വിരണ്ട് പിന്മാറട്ടെ. റോഡ് ലോകത്തിന്റെ അവസാനം വരെ നിങ്ങളുടെ വാഹനത്തിന് തടസ്സമില്ലാതെ പോകാന്‍ പാകത്തില്‍ കിടക്കേണ്ടതാകുന്നു. ഈ ലക്ഷ്യത്തിനു വേണ്ടി ഹോണ്‍ ഉപയോഗിക്കാം. ഞെക്കി പിടിക്കുക. പെണ്‍കുട്ടികള്‍ നടന്നു പോകുന്നത് കാണുമ്പോള്‍ വളരെ ചെറിയ ഹോണ്‍ മുഴക്കാവുന്നതാണ് എടീ എന്നു വിളിക്കുന്നത് പോലെ കീ എന്നൊരു സാധനം. 98 ശതമാനം പെണ്ണുങ്ങളും നോക്കിയിരിക്കും. കീകീകീകീകീ… എന്നു നീട്ടിയടിക്കുകയോ വളഞ്ഞുപുളഞ്ഞ ഈണമുള്ള എയര്‍ഹോണ്‍ മുഴക്കുകയോ ചെയ്യരുത്. നിങ്ങള്‍ ഭൂലോകവായില്‍നോക്കിയാണെന്ന് അവള്‍ തിരിച്ചറിഞ്ഞുകളയും.

5. പാര്‍ക്കിങ് ആണ് മറ്റൊരു പ്രധാനസംഗതി. കഴിയുന്നതും നോ പാര്‍ക്കിങ് ബോര്‍ഡുകളുടെ ചുവട്ടില്‍ തന്നെ ഇടുക. കാരണം ബോര്‍ഡിന്റെ ചുവട്ടില്‍ പിന്നെ ഒരു പൊലീസുകാരന്‍ കൂടി നില്‍ക്കില്ല. പാര്‍ക്കിങ് പരിധിക്കു പുറത്തോ മറ്റോ മാത്രമേ പാവങ്ങള്‍ നില്‍ക്കൂ. ഇവിടം നോ പാര്‍ക്കിങ് സ്ഥലമാണ് എന്നൊക്കെ പറഞ്ഞ് പാവപ്പെട്ട കോടീശ്വരന്മാരുടെ കയ്യില്‍ നിന്ന് പണം വാങ്ങാന്‍ പറ്റൂ. അഥവാ വല്ല പൊലീസുകാരനും ബോര്‍ഡ് ചൂണ്ടിക്കാണിച്ചു കൊണ്ട് വന്നാല്‍ അയ്യോ സര്‍ നോ കണ്ടില്ല കേട്ടോ, അത് തെളിഞ്ഞിട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞ് ഊരാം.

6. സീബ്രവരകളാണ് മറ്റൊരു സംഗതി.പ്രധാന ജംക്ഷനുകളിലും മറ്റും റോഡിന്റെ ഭംഗികൂട്ടാന്‍ വേണ്ടിയാണ് ഇത് വരയ്‍ക്കുന്നത്. ചിലര്‍ ഇതു വഴി റോഡ് മുറിച്ചുകടക്കാറുമുണ്ട്. രോഗികള്‍ വൃദ്ധര്‍ വികലാംഗര്‍ സ്‍ത്രീകള്‍ കുട്ടികള്‍ തുടങ്ങിയവര്‍ ഇതുവഴി റോഡ് മുറിച്ചുകടക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ വീരശൂരപരാക്രമികളായ നിങ്ങള്‍ വെറുമൊരു റോഡ് മുറിച്ചുകടക്കാന്‍ സീബ്രവരയില്‍ കാത്തുനില്‍ക്കുക എന്നത് വളരെ ല‍ജ്ജാകരമാണ്. വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്ത് വരയില്ലാത്ത ഭാഗത്തുകൂടി കൂളായിട്ട് മുറിച്ചുകടക്കുകയാണ് വേണ്ടത്.

7. റോഡിലെ സ്‍ത്രീകളാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. ഹോണ്‍ അടിക്കുന്നതിനെക്കുറിച്ച് മുകളില്‍ പറഞ്ഞുകഴിഞ്ഞു. റോഡില്‍ കാല്‍നടക്കാരായും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരായും ഒക്കെ ധാരാളം സ്‍ത്രീകളുണ്ടാവും ഇവരുമായുള്ള ബന്ധം എങ്ങനെയായിരിക്കുന്നു എന്നത് പ്രധാനമാണ്. നിങ്ങളുടെ വാഹനത്തിന്റെ മുന്നില്‍ ഒരു ബൈക്കിന്റെ പിന്നില്‍ ഒരു സ്‍ത്രീ ഇരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യേണ്ട കാര്യമില്ല. ബസ്‍ സ്‍റ്റോപ്പുകളില്‍ കാത്തുനില്‍ക്കുന്നവരെയും ശ്രദ്ധിക്കുക. ബസിനെ മാത്രം കാത്തുനില്‍ക്കുന്നവരുണ്ട്. അവരെ വിട്ടേക്കുക. അവര്‍ ബസിനേ കയറൂ. ബസുകിട്ടാതെയും മറ്റും ഏതെങ്കിലും ഒറു ലിഫ്‍ട് കിട്ടാന്‍ പ്രാര്‍ത്ഥിച്ച് രോഡിലൂടെ പോകുന്ന ഓരോ വാഹനത്തിന്റെയും ഡ്രൈവറെ നോക്കി നോക്കി നില്‍ക്കുന്നവരുമുണ്ടാവും. വണ്ടി ചവുട്ടി നിര്‍ത്തുക. അവര്‍ അടുത്തെത്തുമ്പോള്‍ പരിചയപ്പെടുത്താനൊന്നും നില്‍ക്കാതെ പോവേണ്ട സ്ഥലം ചോദിക്കുക, കയറാന്‍ പറയുക.ബാക്കി കാര്യങ്ങള്‍ മുറ പോലെ നടന്നോളും.

8. ബസുകള്‍ കേരളത്തിലെ റോഡുകളിലെ ഒഴിച്ചുകാടാനാവാത്ത സംഗതികളാണല്ലോ. അതുപോലെ തന്നെ നാഷനല്‍ പെര്‍മിറ്റ് ലോറികളും. രണ്ട് കൂട്ടരോടും അല്‍പം ബഹുമാനമൊക്കെയാവാം. കാരണം, അവന്മാര്‍ തട്ടിയിട്ടേച്ചുപോയാല്‍ ഹൈവേ പൊലീസ് പോലും തിരിഞ്ഞു നോക്കില്ല. നാഷനല്‍ പെര്‍മിറ്റ് ലോറികളില്‍ നിന്ന് മിനിമം 10 കിലോമീറ്ററെങ്കിലും അകലം പാലിക്കുക. അതില്‍ നിന്ന് ആര് ,എപ്പോള്‍ ,എങ്ങനെ ചാടിവരും എന്നത് പറയാനൊക്കാത്തതിനാലാണീ മുന്‍കരുതല്‍. ബസുകളോടും അങ്ങനെ തന്നെയായിരിക്കണം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്‍റ്റുകളോട് നമുക്ക് ചെയ്യാന്‍ കഴിയുന്നതിത്രമാത്രം. ബസ് പിന്നിലാണെങ്കില്‍ നിങ്ങളുടെ വാഹനം റോഡിന്റെ നടുവിലൂടെ തന്നെ ഓടിക്കുക. ഒന്നു കയറിപ്പോകാന്‍ വേണ്ടി വെപ്രാളപ്പെട്ട് സര്‍ക്കാര്‍ ഡ്രൈവന്‍ ബസ് റോഡിന്റെ ഇടത്തും വലത്തും ഓടിച്ചാലും ശരി നിങ്ങള്‍ അണുവിടപോലും മാറ്റിക്കൊടുക്കരുത്. സംസ്ഥാനസര്‍ക്കാര്‍ നിങ്ങളുടെ കാരുണ്യം തേടി ഓച്ഛാനിച്ചുനില്‍ക്കുന്നതിന് സമാനമായ ചില തോന്നുലുകള്‍ ഉണ്ടാവുന്നത് ആസ്വദിക്കുക. എന്നാല്‍ ഏറെ നേരം നമുക്കിങ്ങനെ നില്‍ക്കാന്‍ കഴിയില്ല. അതിന് എതിര്‍വശത്ത് നിന്ന് ഒന്നിലേറെ വാഹനങ്ങള്‍ വരുന്നുണ്ട് എന്നു ബോധ്യമായാല്‍ പഞ്ചപാവത്തെപ്പോലെ നിങ്ങള്‍ വണ്ടി സൈഡിലേക്കൊതുക്കി വേഗത ഒന്നുകൂടി കുറച്ച് കയറിപ്പൊയ്‍ക്കൊള്ളാന്‍ ആംഗ്യം കാണിക്കുക. എങ്ങനെ കയറിപ്പോകാന്‍ ? എന്നാല്‍ എതിര്‍വശത്തു നിന്നുള്ള വാഹനങ്ങള്‍ പോയിക്കഴിയുമ്പോള്‍ അവന്‍ ആവേശപൂര്‍വം ഇരപ്പിച്ചുവരും ഈ സമയം നിങ്ങളും വേഗം കൂട്ടി റേഡിനു നടുവിലേക്കു കയറി വഴി മുടക്കുക. തിരക്കില്ലാത്ത യാത്രകളില്‍ ബോറടി മാറ്റാന്‍ പറ്റുന്ന രസകരമായ ഗെയിമാണിത്.

9. മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ചും സര്‍ക്കാര്‍ ചില നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സത്യത്തില്‍ വാഹനമോടിക്കുമ്പോഴാണ് നമ്മള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കേണ്ടത്. ഫോണ്‍ തോളില്‍ വച്ച് സംസാരിക്കുന്നതിനെക്കാള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ബ്ലൂടൂത്ത് ഹെ‍ഡ്‍സെറ്റ് ആണെങ്കില്‍ വളരെ സൌകര്യമായി. അത്യാവശ്യം സംസാരിക്കുന്ന പെണ്‍കുട്ടികളെയൊക്കെ വിളിക്കാന്‍ പറ്റിയ സമയമാണ് ഡ്രൈവിങ്.

10. ഹൈവേ പൊലീസ്, വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്, ലോക്കല്‍ പൊലീസ് തുടങ്ങിയ ശല്യങ്ങളെയാണ് അടുത്തതായി കൈകാര്യം ചെയ്യേണ്ടത്. കൈനീട്ടുമ്പോഴേ പരുങ്ങരുത്. വിലകൂടിയ വാച്ച് മോതിരം തുടങ്ങിയ സംഗതികളോടുകൂടിയ ഒരു കൈ സ്വന്തമായുണ്ടാവണം. ലെവന്മാര്‍ കൈ നീട്ടുമ്പോള്‍ നിങ്ങള്‍ പുറത്തേക്കിടുന്നത് ഈ സംഗതിയാണല്ലോ. അത് കാണുമ്പോളെ ഇവന്‍ ചില്ലറക്കാരനല്ല്ലല്ലോ എന്നവര്‍ക്കു തോന്നണം. അടുത്ത പടി ഡയലോഗ് കാച്ചാം- പ്ലീസ്, നമുക്ക് പിന്നെ കാണാം.. ഒരു കോണ്‍ഫറന്‍സിന് പോകുന്നവഴിയാ.. മിനിസ്‍റ്റര്‍ ചേംബറില്‍ വെയിറ്റ് ചെയ്യുന്നു..നമുക്ക് പിന്നെ കാണാം..! അല്ലെങ്കില്‍ -ഞാന്‍ കലക്ടറുടെ കൂടെ രണ്ട് ദിവസമായി ഉറക്കം പോലുമില്ലാതെ ഒരു പ്രൊജക്ടിന്റെ പിന്നാലെയായിരുന്നു. അയാം ടയേര്‍ഡ്.. പ്ലീസ് നമുക്ക് പിന്നെ കാണാം ! – തുടങ്ങിയ ഡയലോഗുകളാണ് ഫലപ്രദം.

ഇതിന്റെ പ്രായോഗിക വശമെന്ന നിലയില്‍ വണ്ടിയുടെ മുന്‍വശത്തും പിന്നിലും വിവിധ തരം സ്‍റ്റിക്കറുകള്‍ ഒട്ടിക്കാവുന്നതാണ്. വക്കീല്‍, ഡോക്ടര്‍, പ്രസ്,ലയണ്‍,ജേസി തുടങ്ങിയ സ്‍റ്റിക്കറുകളാണ് വേണ്ടത്. എല്ലാം കൂടി ഒട്ടിക്കണമെന്നില്ല. ഓരോന്നോരോന്നായി മതി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.മുന്‍പില്‍ വക്കീലിന്റെ ചിഹ്നം ഒട്ടിച്ചാല്‍ കഴിയുമെങ്കില്‍ പിന്നിലും അത് തന്നെ ഒട്ടിക്കുക. ഇനിയിപ്പോള്‍ മാറിപ്പോയിട്ട് ആരെങ്കിലും ചോദിച്ചാലും നിങ്ങള്‍ വക്കീലും ഭാര്യ ഡോക്‍ടറുമാണെന്ന് പറഞ്ഞേക്കുക. അത്ര തന്നെ.

സെന്റ് ജോര്‍ജ് ഓഫ് പൂഞ്ഞാര്‍

സെന്റ് ജോര്‍ജ് ഓഫ് പൂഞ്ഞാര്‍വെറുക്കപ്പെട്ടവന്റെ മുഖവും ശബ്ദവും ശരീരഭാഷയും മാറ്റി വച്ചാല്‍ പി.സി.ജോര്‍ജിന്റെ ഉള്ളിലും ഒരാത്മാവുണ്ട്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് പറയുന്നതെങ്കിലും രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊന്ന ദുഖസത്യത്തില്‍ വേദനിച്ചും ഈസ്റ്ററിന്റെ അരൂപിയില്‍ പ്രാര്‍ഥനകളില്‍ മുഴുകിയും കഴിയുന്ന ഒരു കുഞ്ഞാടാണ് ചീഫ് വിപ്പ്. മാണി സാറിന്റെ ഇടയോന്മുഖമായ രാഷ്ട്രീയത്തില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജോര്‍ജിയന്‍ മറുഭാഷ കാലഘട്ടത്തിന്റെ വിപ്ലവജ്വാലയായി അഖ്യാനം ചെയ്യപ്പട്ടേക്കാം. അപ്പോള്‍ കേരളരാഷ്ട്രീയത്തിലെ സെന്റ് ജോര്‍ജ് പുണ്യാളനായ ആ ധീരയോദ്ധാവിന്റെ കട്ടത്തെറികള്‍ ചരിത്രം തങ്കമ്മയുടെ ലിപികളില്‍ ആലേഖനം ചെയ്തു വച്ചേക്കാം.

ഞാനും പി.സി.ജോര്‍ജും ഒരേ നാട്ടുകാരാണ്. പന്നപ്പൊ@#@&*മോനേ എന്നു വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര ദൂരമേയുള്ളൂ. പിന്നെ നമ്മള്‍ ക്രിസ്ത്യാനികള്‍ ഒന്നിച്ചു നില്‍ക്കണം എന്നു പണ്ട് ചില കേരളാ കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ടുള്ളതനുസരിച്ചാണെങ്കില്‍ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരുമാണ്. പി.സി.ജോര്‍ജിനെ പൊതുവേ ആര്‍ക്കും ഇഷ്ടമില്ലാത്ത ഈ പെസഹാക്കാലത്ത് ജനങ്ങള്‍ക്കു വേണ്ടി, സത്യത്തിനും നീതിക്കും വേണ്ടി സ്വയം കുരിശിലേറാന്‍ സന്മനസ്സായ അദ്ദേഹത്തിന്റെ കാര്യത്തില്‍ പീലാത്തോസിനെക്കാള്‍ തന്ത്രശാലിയായ മാണിസാര്‍ കൈകഴുകുമെന്നും സീസര്‍ ചാണ്ടി മുദ്രണം ചെയ്ത് ക്രൂശിക്കാന്‍ കൊടുക്കുമെന്നും കരുതിയത് വെറുതെയായി.

പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റുന്ന പ്രശ്‌നമില്ല എന്നാണ് മാണിസാര്‍ പ്രഖ്യാപിച്ചത്. ജോര്‍ജിനെ മാറ്റണമെന്നു പാര്‍ട്ടിയില്‍ നിന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കകത്ത് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ല- മാണിസാര്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജും മറ്റും പലതും പ്രതീക്ഷിച്ചു കാണണം. അല്ലെങ്കിലും പാലാ-പൂഞ്ഞാര്‍ ബെല്‍റ്റില്‍ തൊടുപുഴയുടെ ആശങ്കകള്‍ക്ക് എന്താണ് സ്ഥാനം ?

മാണിസാര്‍ പറഞ്ഞത് പോട്ടേന്നു വയ്ക്കാം. മാണി സാറാണ്. അതുപോലാണോ യൂത്ത്ഫ്രണ്ടുകാര്‍ ? പി.സി.ജോര്‍ജിനെതിരായി അസത്യം പറഞ്ഞ കെ.ആര്‍.ഗൗരിയമ്മ പൊതുസമൂഹത്തോട് മാപ്പു പറയണമെന്നാണ് യൂത്ത്ഫ്രണ്ട് (എം) നോതാക്കന്‍മാര്‍ ആവശ്യപ്പെടുന്നത്. ഗൗരിയമ്മയെക്കുറിച്ച് അദ്ദേഹം ബീപിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുന്ന പൊതുസമൂഹം ഗൗരിയമ്മ ജോര്‍ജിനോടു മാപ്പു ചോദിക്കുന്നത് കേട്ട് കുഴഞ്ഞുവീഴാതിരുന്നാല്‍ ഭാഗ്യം. ഈസ്റ്ററിന്റെ അരൂപിയില്‍ ഉപവാസവും പ്രാര്‍ഥനയും പള്ളില്‍പ്പോക്കുമൊക്കെയായി കഴിയുന്ന പി.സി.ജോര്‍ജ് എന്തായാലും ഒന്നും പറയുന്നില്ല. ഈസ്റ്റര്‍ കഴിഞ്ഞ് അദ്ദേഹം മൂര്‍ച്ചയേറിയ തെറികളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

പി.സി.ജോര്‍ജ് കാലഘട്ടത്തിന്റെ പുണ്യാളനാണ് എന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് കെ.സി.ഉമേഷ് ബാബു ആണ്. മംഗളം പത്രത്തിലെ അദ്ദേഹത്തിന്റെ കോളത്തിലാണ് വിടുവായന്റെ സുവിശേഷത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നത് (മംഗളവും പി.സി.ജോര്‍ജുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് പറയുന്നത്). ഉമേഷ് ബാബുവിന്റെ കോളത്തില്‍ ഇങ്ങനെ പറയുന്നു.

”വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്. പാര്‍ട്ടി അടിമത്തമല്ലാത്തതൊന്നും ഈ രണ്ടിനം പ്രഭുക്കന്‍മാര്‍ക്കും ഇപ്പോള്‍ പഥ്യമല്ല. അതുകൊണ്ട്, പി.സി. ജോര്‍ജ് എന്ന യു.ഡി.എഫ് നേതാവിനെ കുരിശേറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു പൊരുതുന്ന വിചിത്രാവസ്ഥയ്ക്ക് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നു. ഈ കാപട്യത്തിലെ ഹരിതവാദം എന്തു ഹരിതവാദമാണ്?.”

കേരളസമൂഹത്തിന്റെ മാനസിക അടിമത്തത്തെക്കുറിച്ചു പറഞ്ഞ ശേഷം പി.സി.ജോര്‍ജിനെപ്പറ്റി പറയാതെ അദ്ദേഹം ഇങ്ങനെ കൂടി സൂചിപ്പിക്കുന്നു: ” ധീരമായി മുഴങ്ങുന്ന സത്യത്തിന്റെ വേറിട്ട ശബ്ദം ഇപ്പോള്‍ ഇവിടെങ്ങുമില്ല. ഒന്നുകില്‍ പാര്‍ട്ടി നേതാക്കന്മാരുടേയുംഅവരുടെ വിനീതദാസന്മാരുടേയും വകയായുള്ള കുത്സിതമായ പാര്‍ട്ടി സ്വാര്‍ത്ഥതയും തന്‍കാര്യവും ലക്ഷ്യം വെക്കുന്ന അര്‍ത്ഥശൂന്യമായ ഒച്ച വെപ്പുകള്‍, അല്ലെങ്കില്‍ വെവ്വേറെ പാര്‍ട്ടിയടിമകളായ സാംസ്‌കാരിക പ്രമാണിമാരുടെ ഗീര്‍വാണങ്ങള്‍, അതുമല്ലെങ്കില്‍ ആരെയും വെറുപ്പിക്കാതെ എല്ലാവരുടേയും ഓമനയായി നിലകൊള്ളണമെന്ന് തീരുമാനിച്ചിട്ടുള്ള എത്രയോ കലാ സാഹിത്യകാരന്മാരുടെ കൃത്രിമരോഷങ്ങള്‍.” ”ഇതിനിടയിലും ഇടയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്ന സത്യത്തിന്റെ ചില ഒറ്റയൊറ്റ ശബ്ദങ്ങള്‍ക്ക് മുഖ്യധാരയില്‍ പ്രമാണികത്വം ലഭിക്കുന്ന അവസ്ഥ സമകാലിക കേരളത്തില്‍ വളരെ കുറവാണ്. പാര്‍ട്ടികളും പാര്‍ട്ടിയടിമകളുംചേരുന്ന ശബ്ദ കലവിയില്‍ അത്തരം പ്രതിരോധങ്ങള്‍ പെട്ടെന്ന് വിസ്മൃതിയിലാവുന്നു.”

ഇത് ക്ഷമിക്കാവുന്നതേയുള്ളൂ. എന്നാല്‍ എം.എന്‍.വിജയനെയും പി.സി.ജോര്‍ജിനെയും ഒരേ വണ്ടിയില്‍ കെട്ടാനുള്ള ചില ശ്രമങ്ങള്‍ കൂടി ഉമേഷ് ബാബുവിന്റെ ലേഖനത്തില്‍ കണ്ട് സത്യത്തില്‍ പകച്ചുപോയി. എം.എന്‍.വിജയന്‍ വിശുദ്ധനായ നേതാവായിരുന്നു എന്നൊന്നും എനിക്കഭിപ്രായമില്ല. എന്നാല്‍ അദ്ദേഹം പി.സി.ജോര്‍ജിനെപ്പോലെ ആയിരുന്നു എന്നു പറയാന്‍ മാത്രം ജേര്‍ജേറിയനിസം എനിക്കില്ല. ഉമേഷ് ബാബു പറയുന്നതനുസരിച്ച് ” 2007 ല്‍ വിജയന്‍ മാഷ് മരിച്ചു. അന്ന് അധികാരത്തിലുണ്ടായിരുന്ന സി.പി.എം മാഷിന്റെ മരണത്തോടുപോലും പകയോടെ പെരുമാറി.” ”യഥാര്‍ത്ഥമായ സ്വതന്ത്രചിന്ത അശരണമായി തെമ്മാടിക്കുഴിയിലൊതുങ്ങണമെന്നും, പാര്‍ട്ടിയടിമത്തം മാത്രം തഴച്ചു വളരണമെന്നുള്ള, ജനാധിപത്യ വിരുദ്ധ രാഷ്ട്രീയഭാവനയുടെ കാര്യത്തില്‍, സമകാലിക കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്‍.ഡി.എഫ് യു.ഡി.എഫ് ഐക്യത്തിന്റെ വലിയ ഉദാഹരണമാണിത്.” ”പി.സി. ജോര്‍ജിന്റെ പ്രശ്‌നം ഇവിടെയാണ് വരുന്നത്. സ്വന്തം മന്ത്രി സ്ത്രീലമ്പടനാണെങ്കിലും അതു തുറന്നു പറയുന്നതില്‍ പാര്‍ട്ടിയടിമത്തത്തിന്റെ ലംഘനമുണ്ട്. വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്.”

മന്ത്രിമാരുടെ ലൈംഗികജീവിതത്തിനു വിപ്പ് കൊടുക്കുന്ന പ്രവര്‍ത്തനത്തെ സത്യം തുറന്നു പറയലായി മഹത്വവല്‍ക്കരിക്കുന്നത് സാസ്‌കാരികകേരളത്തിനു നല്ലതല്ല. സ്ത്രീലമ്പടന്‍ എന്ന വാക്കു പോലും പലപ്പോഴും ആപേക്ഷികമാണ്. ആരോഗ്യമുള്ളപ്പോള്‍ പെണ്ണുപിടിക്കുകയും പിക്കപ്പ് പോയ ശേഷം സദാചാരത്തിന്റെ കാവല്‍മാലാഖയായിത്തീരുകയും ചെയ്യുന്നത് ധീരതയല്ല, ഗതികേടാണ്.

ഈസ്റ്ററിന്റെ അരൂപിയില്‍ കഴിയുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും എന്റെ ആശംസകള്‍.

Friday, 4 January 2013

നമ്മള്‍ പരിധിക്ക് പുറത്താണ്

ആരും ആരെയും ബലാല്‍സംഗം ചെയ്യരുത് എന്ന പാഠത്തിന് അടിവരയിട്ട് ദില്ലി റേപ് എന്ന ബോറന്‍ വിഷയത്തില്‍ നിന്നു നമ്മള്‍ പുതിയ വിവാദങ്ങളുടെ പിറകേ കൂടിക്കഴിഞ്ഞു. കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചാല്‍ അന്നത്തെ ആഘോഷം കൂടി കഴിഞ്ഞ് രാജ്യത്തെ ക്ഷുഭിതയൗവ്വനം വിഷയം വിടും. പക്ഷെ, ആ പെണ്‍കുട്ടിയുടെ മരണത്തില്‍ മെഴുകുതിരി കത്തിച്ചു കണ്ണീരൊഴുക്കാന്‍ പോയ പുണ്യാളന്‍മാരുള്‍പ്പെടെയുള്ള നമ്മുടെ പ്രതിനിധികളും ആ മരണത്തിന് ഉത്തരവാദികളാണെന്ന പുതിയ വിവരങ്ങളില്‍ നിന്ന് നമ്മള്‍ ഏതാനും പാഠങ്ങള്‍ കൂടി പഠിക്കേണ്ടതുണ്ട്.

അന്ന് പെണ്‍കുട്ടിയോടൊപ്പം ബസ്സിലുണ്ടായിരുന്ന സുഹൃത്ത് സീ ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിന്‍റെ പൊയ്മുഖമാണ് തുറന്നു കാണിക്കുന്നത്.സീ ടിവി അഭിമുഖത്തില്‍ പ്രധാനമായും ആ ചെറുപ്പക്കാരന്‍ പറയുന്നത് ബസ്സില്‍ വച്ച് കാമദ്രോഹികള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചും കൊലപാതകശ്രമത്തില്‍ നിന്നു രക്ഷപെട്ട അവരെ രക്ഷിക്കുന്നതിനു പകരം പൊലീസുകാര്‍ വന്ന് സ്റ്റേഷന്‍ അതിര്‍ത്തിയെപ്പറ്റി തര്‍ക്കിച്ചു സമയം കളഞ്ഞതിനെപ്പറ്റിയുമാണ്. ബലാല്‍സംഗികള്‍ക്കു വധശിക്ഷ എന്നതുപോലെ അതിര്‍ത്തിബോധമുള്ള 10 രൂപ പോലീസിന് സസ്‍പെന്‍ഷനോ സ്ഥലംമാറ്റമോ ഒക്കെ നല്‍കി ഷീലാ മാഡം പ്രശ്നം പരിഹരിക്കും. എന്നാല്‍, ചോരയില്‍ കുളിച്ച് നഗ്നരായി കിടക്കുന്ന അവരെ എത്തിനോക്കി കമന്‍റടിച്ച് കടന്നുപോയ ദില്ലിയിലെ പ്രബുദ്ധസമൂഹത്തിന്‍റെ നിസ്സംഗതയ്‍ക്ക് എന്തു ശിക്ഷയാണ് നല്‍കുക ? .

ദില്ലിക്കാര്‍ അല്ലെങ്കിലും മനസാക്ഷിയില്ലാത്തവരാണെന്നു പറഞ്ഞതുകൊണ്ട് നമ്മള്‍ നല്ലവാരാവുകയില്ല. കേരളത്തിലായിരുന്നെങ്കില്‍ അവരുടെ വിഡിയോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത്, അതിന്‍റെ ലിങ്ക് ഫേസ്‍ബുക്കിലിട്ട് നമ്മള്‍ വിലസിയേനെ. ദില്ലി പെണ്‍കുട്ടിയെന്ന പേരില്‍ മറ്റൊരു ‍കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ആക്ടിവിസ്റ്റ് ഞരമ്പുകളും ബസിലെ റേപിസ്റ്റുകളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.

സീ ടിവി അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പറയുന്ന കാര്യങ്ങളില്‍ ബസ്സിലെ അക്രമത്തിന്‍റെ വിശദാംശങ്ങള്‍ക്കാണ് പ്രാധാന്യം. അക്രമികള്‍ നഗ്നരാക്കി വലിച്ചെറിഞ്ഞ അവരെ നോക്കി തലകുലുക്കി കടന്നുപോയവരില്‍ 10 പേരെങ്കിലും അടുത്ത ദിവസം മെഴുകുതിരിയുമായി പ്രതിഷേധനാടകത്തിനു പോയിട്ടുണ്ടാവില്ലേ ? ഞാനായിരുന്നെങ്കില്‍ വണ്ടി നിര്‍ത്തി അവരെ അതില്‍ കയറ്റി ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചേനെ എന്നിപ്പോള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍, നമ്മളും അതൊന്നും ചെയ്യില്ല. സ്വസ്ഥമായി വീട്ടില്‍പോകുന്നതിനിടെ കാറിന്‍റെ സീറ്റില്‍ വെറുതെ ചോര പറ്റിക്കാന്‍ ആരും ആഗ്രഹിക്കില്ല. കൗതുകത്തോടെ അവളുടെ നഗ്നത എത്തി നോക്കി പോയവര്‍ ഷി ഈസ് മൈ സിസ്റ്റര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുമായി പ്രതിഷേധത്തിനും വന്നിട്ടുണ്ടാവണം. നമ്മളെല്ലാവരും അങ്ങനെയാണ്.

ബസിലെ റേപിസ്റ്റുകള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി എന്ന സങ്കല്‍പം തിരുത്തിയെഴുതാം. അതുവഴി കടന്നുപോയ നമ്മളെപ്പോലുള്ളവര്‍ അതിനുത്തരവാദികളാണ്. വിളിച്ച് 45 മിനിറ്റിനു ശേഷം എത്തിയ മൂന്നു വണ്ടി പൊലീസുകാര്‍ ഉത്തരവാദികളാണ്. ഏത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് അവര്‍ കിടക്കുന്നത് എന്ന കാര്യത്തില്‍ അമേധ്യസേന അര മണിക്കൂര്‍ തര്‍ക്കിച്ചു നിന്നത് രാജ്യതലസ്ഥാനത്താണെന്നു പറയുമ്പോള്‍ നമുക്കൊക്കെ ഭീതിയുടെ, വെറുപ്പിന്‍റെ രോമാഞ്ചമുണ്ടാകും. അവള്‍ക്കു നഗ്നത മറയ്‍ക്കാന്‍ ഒരു കീറ്റത്തുണി കൊടുത്തതും പൊലീസല്ല. ഒടുവില്‍ അതിര്‍ത്തി തര്‍ക്കം തീര്‍ത്ത് അവരെ കൊണ്ടുപോയതോ വളരെ ദൂരയുള്ള ആശുപത്രിയിലേക്ക്. അവളെ നശിപ്പിച്ചത് ബസിലുള്ളവരാണെങ്കില്‍ കൊന്നത് നമ്മളാണ്.

അവള്‍ മരിച്ചത് നന്നായി എന്ന അര്‍ത്ഥത്തില്‍ ആ ദിവസങ്ങളില്‍ പലരും പറഞ്ഞിരുന്നു. അവള്‍ മരിച്ചത് ഒരര്‍ഥത്തിലും നന്നായില്ല എന്നാണ് എന്‍റെ അഭിപ്രായം. റേപ് ചെയ്യപ്പെട്ടവള്‍ മരിക്കേണ്ടവളാണെന്ന പ്രാകൃതധാര്‍മികബോധമാണ് മറ്റു ന്യായങ്ങളുടെ സ്വരത്തില്‍ പലരെക്കൊണ്ടും ഇത് പറയിക്കുന്നത്. എനിക്കു ജീവിക്കണം എന്നു പറഞ്ഞ് മരണത്തിലേക്കു പോയ അവളോടു സഹതപിക്കുകയും അവളെ ധീരവനിതയെന്നു വിശേഷിപ്പിക്കുകയും മെഴുതിരിയുമായി തെരുവിലേക്കിറങ്ങുകയും ചെയ്യുമ്പോള്‍ മറക്കരുത്, ആ കൊലക്കേസില്‍ നമുക്കും പങ്കുണ്ടെന്ന്.

മേല്‍പ്പറഞ്ഞ അഭിമുഖം സംപ്രേഷണം ചെയ്ത് ദില്ലി പൊലീസിന്‍റെ ആത്മവീര്യം തകര്‍ത്ത സീ ന്യൂസിനെതിരെ കര്‍മനിരതരായ പൊലീസുകാര്‍ കേസെടുത്തിട്ടുണ്ട്. റേപിനിരയായ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അഭിമുഖത്തിലൂടെ നല്‍കിയതിന് ഐപിസി 228-എ പ്രകാരമാണ് കേസ്. അഭിമുഖം കൊടുത്ത അവളുടെ സുഹൃത്തിനെതിരെയാവും അടുത്ത കേസ്. സ്റ്റേഷന്‍ പരിധിക്കു പുറത്താണെങ്കില്‍ അവനു കൊള്ളാം.

സീ ന്യൂസ് അഭിമുഖം ഇവിടെ കാണാം.

Wednesday, 2 January 2013

ക്വട്ടേഷന്‍ നോട്ടീസ്

അടുത്തു തന്നെ മധ്യകേരളത്തില്‍ തുടങ്ങാനിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് വിവിധ ആശുപത്രി ഉപകരണങ്ങള്‍ക്കുള്ള ക്വട്ടേഷനും വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷയും ക്ഷണിക്കുന്നു. അര്‍ഹരായവര്‍,മുന്‍കൂട്ടി അറിയിച്ച ശേഷം ഇന്റര്‍വ്യൂവിനു തയ്യാറായി വരിക.ഇഷ്ടപ്പെട്ടാല്‍ നിന്ന നില്‍പ്പില്‍ അപ്പോയ്ന്റ് ചെയ്യുന്നതായിരിക്കും. അതുപോലെ തന്നെ,ആശുപത്രിയിലേക്ക് ആവശ്യമായ വസ്തുക്കള്‍ക്കും ഉന്നത നിലവാരവും കുറഞ്ഞ വിലയുമുള്ളയ്‍ക്കായിരിക്കും പരിഗണന.

ആശുപത്രി നടത്തിപ്പിനാവശ്യമായ സാമഗ്രികള്‍

1. മരുന്ന് (വിവിധ തരം)- മൂന്ന് ടണ്‍
2. സിറിഞ്ച് ഒടിയാത്തത്- 2 ലക്ഷം
3. ഗ്ലൗസ് (നല്ല കനമുള്ളത്)- 1 ടണ്‍
4. വെളുത്ത കോട്ട് (ലാര്‍ജ്)- 10000
5. ഓപ്പറേഷന്‍ തിയറ്റര്‍ കത്തി- 1000
6. സൈക്കിള്‍ ചെയിന്‍ (ഉരുക്ക്)- 1000
7. ഇടിക്കട്ട (5 കിലോയുടേത്)- 500
8. വടിവാള്‍ (ഇരുമ്പാണിയുള്ളത്)-500
9. കൊടുവാള്‍ (പച്ചിരുമ്പിലുള്ളത്)- 250
10.നായ്ക്കുരണപ്പൊടി (നൈസ്)- 2 ടണ്‍

ആശുപത്രിയിലേക്ക് അടിയന്തരമായി ആളുകളെ ആവശ്യമുള്ള വിവിധ ഒഴിവുകളും ശമ്പളസ്‍കെയിലും.

1.ഡോക്ടര്‍മാര്‍ (40000-100000)- 50 പേര്‍
2.നഴ്‍സുമാര്‍ (1000-2000)- 500 പേര്‍
3.സെക്യൂരിറ്റി (5000-10000)- 20 പേര്‍
4.ഗുണ്ടകള്‍ (20000-40000)- 50 പേര്‍
5.കൂലിത്തല്ലുകാര്‍ (10000-20000)-50 പേര്‍
6.ചട്ടമ്പികള്‍ (7000-15000)- 50 പേര്‍
7.പിആര്‍ഒ (30000-60000)- 10 പേര്‍
8.കരാട്ടേക്കാര്‍( 20000-2500)-10 പേര്‍
9.ഇറച്ചിവെട്ടുകാര്‍ (10000-30000)- 10 പേര്‍
10.എച്ച്ആര്‍ മാനേജര്‍ (എന്തിനധികം)-1 എണ്ണം

ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിചയമോ അനുഭവമോ ആവശ്യമില്ല.കൂടുതല്‍ രോഗികളെ ആകര്‍ഷിക്കാന്‍ തക്ക കഴിവും അറിവുമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ കഴിയുന്നവരായിരിക്കണം. രോഗികളുടെ എണ്ണത്തിന്റെയും ഓരോ ഡോക്ടറിലൂടെയും പാരാ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെയും അടിസ്ഥാനത്തിലാവും ഡോക്ടറുടെ ശമ്പളവും അനൂകല്യങ്ങളും നിര്ണയിക്കുന്നത്. ജലദോഷുവുമായി വരുന്നവന് കീമോതെറാപ്പി ചെയ്യുന്ന തരം ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും. രതിവൈകൃതങ്ങളോ മനോരോഗമോ ഡോക്ടര്‍മാര്‍ക്ക് ഒരലങ്കാരമായി കണക്കാക്കുന്നതായിരിക്കും.

നഴ്‍സുമാര്‍ക്ക് എത്ര പരിചയവും അറിവും കഴിവുമുണ്ടെങ്കിലും അത് പരിഗണിക്കുന്നതല്ല. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എസ്എസ്എല്‍സി ബുക്ക് മുതല്‍ റേഷന്‍ കാര്‍ഡ് വരെയുള്ള സര്‍ട്ടിഫിക്കറ്റുകളും അച്ഛന്റെ പേരിലുള്ള ഭൂമിയുടെ ആധാരവും മാനേജ്മെന്റിനെ ഏല്‍പിക്കേണ്ടതാണ്. ആതുരശുശ്രൂഷയില്‍ മനസ്സ് ഉറച്ചുനില്‍ക്കുന്നതിനാണ് ഇത്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ജോലി ചെയ്യേണ്ടതായി വരുമെങ്കിലും അടിയന്തരഘട്ടങ്ങളില്‍ ആഴ്ചയില്‍ എട്ടു ദിവസവും 25 മണിക്കൂര്‍ വീതം ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ഉറക്കം, ഭക്ഷണം, ശമ്പളം, സ്വാതന്ത്ര്യം, ആത്മാഭിമാനം തുടങ്ങിയ ബാലിശമായ കാര്യങ്ങള്‍ക്ക് വേണ്ടി ലോറന്‍സ് നോട്ടിങ്മൈല്‍ കാഴ്ചവച്ച ആശയങ്ങളെ ബലി കഴിക്കരുത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏതു നിമിഷവും ജോലിയില്‍ നിന്നു പിരിഞ്ഞുപോവാന്‍ തയ്യാറായിരിക്കണം.

4,5,6,8,9 പോസ്റ്റകളിലേക്ക് അപേക്ഷിക്കുന്നവരും ഡോക്ടര്‍മാരെപ്പോലെ ചോര കണ്ടാല്‍ പേടിക്കുന്നവരാകരുത്.മാസത്തില്‍ കുറഞ്ഞത് നാലു തലവെട്ടെങ്കിലുമുള്ള ഏതെങ്കിലും ക്വട്ടേഷന്‍ സംഘത്തില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്ത് പരിചയമുള്ളവരാകണം.എന്നാല്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരോ ഏതെങ്കിലും കേസില്‍ അറസ്റ്റിലായിട്ടുള്ളവരോ അപേക്ഷിക്കേണ്ടതില്ല.ഡോക്ടര്‍,ഡ്യൂട്ടി റൂം, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങി ആശുപത്രിയിലെ വിവിധ ബോര്‍ഡുകള്‍ വായിക്കാനുള്ള വിദ്യാഭ്യാസമുണ്ടാവണം.ഡോക്ടര്‍മാര്‍ കത്തിയും കത്രികയുമൊക്കെ രോഗിയുടെ വയറ്റിനുള്ളില്‍ വച്ചു മറക്കുന്നതുപോലെ ഇടിക്കട്ടയും കൊടുവാളുമൊക്കെ ഡ്യൂട്ടിറൂമിലും മറ്റും വച്ചു മറക്കാന്‍ പാടില്ല. കാഴ്ചയില്‍ സുന്ദരാന്മാവണം എന്നില്ലെങ്കിലും ഒറ്റനനോട്ടത്തില്‍ ഗുണ്ടകളാണെന്നു തോന്നരുത്. ഒറ്റയടിക്ക് തല 36 കഷണമാക്കുന്നവര്‍ക്കും മുട്ടുചിരട്ട കുറഞ്ഞത് നാലു കഷണമാക്കുന്നവര്‍ക്കും മുന്‍ഗണന.

പ്രായപരിധി- നഴ്‍സുമാര്‍ക്ക് 20-30. മറ്റുള്ളവര്‍ക്ക് ഒരു പരിധിയും ഇല്ല.

ചൈനാചര്‍മം ! (ആണുങ്ങള്‍ വായിക്കരുത്)

ചോര കൊടുത്തും നീര് (കണ്ണീരാണ് ഉദ്ദേശിക്കുന്നത്) കൊടുത്തും ലോകത്ത് സ്ത്രീകള്‍ തങ്ങളുടെ ഒരു ശുഷ്കാന്തി ഒന്നു കൊണ്ടു മാത്രം നിലനിര്‍ത്തിപ്പോകുന്ന പ്രസ്ഥാനമാണ് കുടുംബം. ചോര എന്നു പറയുമ്പോള്‍ ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടാവും. എത്ര പുരോഗമനക്കാരന്‍ ആണെന്നു പറഞ്ഞാലും ശരി ഫസ്റ്റ് നൈറ്റില്‍ മേല്‍പ്പറഞ്ഞ ചോര കണ്ടില്ലെങ്കില്‍ ദാമ്പത്യത്തിന്‍റെ അടിത്തറയിലെ ഒരു കല്ല് ഇളകി വീഴും.

അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. നമ്മള്‍ കടയില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു. സാധനം എന്തുമാവട്ടെ അതിന്‍റെ കവറിന്‍റെ പുറത്ത് പ്ലാസ്റ്റിക്കിന്‍റെ ഒരു നേര്‍ത്ത ആവരണമുണ്ടാകും. കവര്‍ തുറന്നിട്ടില്ലെങ്കില്‍ പോലും ഈ ആവരണത്തിനും കേടു വന്നിട്ടില്ല എന്നുറപ്പു വരുത്തിയിട്ടേ മിക്കവാറും ആളുകള്‍ സാധനം വാങ്ങൂ. എന്താണെന്നു വച്ചാല്‍, താന്‍ വാങ്ങുന്ന സാധനം ഭയങ്കര ഫ്രഷ് ആണല്ലോ എന്നൊരു നിര്‍വൃതി. സാധനം വീട്ടില്‍ കൊണ്ടുപോയി അലമാരിയില്‍ പൂട്ടി വയ്‍ക്കാനാണെങ്കിലും ആവരണം വേണമെന്ന് നിര്‍ബന്ധമുള്ളവരാണ് മിക്കവാറും ആളുകളും.

ഏതാണ്ട് സമാനമായ ഒരു മനശ്സ്ത്രമാണ് ഫസ്റ്റ് നൈറ്റിലെ ബ്ലഡി ഇടപാടിലും അടങ്ങിയിരിക്കുന്നത്. തന്‍റെ വധു ലോകത്ത് ആദ്യമായി ഒരു മീറ്ററെങ്കിലും അടുത്തു കാണുന്ന പുരുഷന്‍ താനാണെന്ന് വിശ്വസിക്കാനാണ് സകല ഭര്‍ത്താക്കന്‍മാര്‍ക്കും താല്‍പര്യം. അപ്പോള്‍ ചോര വീണില്ലെങ്കില്‍ സംഗതി പ്രശ്നമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഫസ്റ്റ് നൈറ്റില്‍ ചോര വീഴാത്തതുകൊണ്ടു മാത്രം പൊലിഞ്ഞുപോയ വിവാഹങ്ങള്‍ നൂറു കണക്കിനുണ്ട് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ആ ഒറ്റക്കാരണം കൊണ്ടു മാത്രം അനേകം ദാമ്പത്യങ്ങളില്‍ കരിനിഴല്‍ വീണിട്ടുണ്ട് എന്നു പറയുമ്പോള്‍ ഇതൊരു സില്ലി ഇഷ്യു അല്ല എന്നും മനസ്സിലാവും. ഇക്കാരണം കൊണ്ട് പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിച്ചിട്ടുള്ള, ഇപ്പോള്‍ കുടിപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷ കേസരികളോട് ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുമാറാകട്ടെ.അവര്‍ക്ക് നല്ലൊരു ജീവിതം സാധിക്കുന്നതിന് എല്ലാ വഴികളും തുറന്നു കിട്ടുമാറാകട്ടെ.

ഇന്നത്തെ കാലത്ത് ഇതൊരു വിഷയമേയല്ല എന്നാണ് പറയാറുള്ളത്. ഒരു ഓപ്പറേഷന്‍ കൊണ്ട് വച്ചുപിടിപ്പിക്കാവുന്നതൊക്കേയേ ഉള്ളൂ ഇത് എന്ന് എല്ലാവര്‍ക്കും അറിയാം. അടിച്ചുപൊളി കഴിഞ്ഞ് മിന്നുകെട്ടിന്‍റെ തലേന്ന് ഈ സാധനം ഓപ്പറേഷന്‍ വഴി വച്ചുപിടിപ്പിക്കുന്നവരും കുറവല്ല എന്നതും സത്യമാണ്. എന്നാല്‍, എത്ര പേര്‍ ഓപ്പറേഷനൊക്കെ നടത്താന്‍ തയ്യാറാവും അല്ലെങ്കില്‍ മിനക്കെടും.ഓപ്പറേഷന്‍ എന്ന വാക്കും കന്യകാത്വം എന്ന വാക്കുപോലെ ഗുരുതരമാണ്.

അത്തരക്കാര്‍ക്കും വേണ്ടി ഒരു പുതിയ സാധനം വിപണിയിലെത്തിയിരിക്കുന്നു. ചോര കണ്ടാലേ അടങ്ങൂ എന്നു വാശിയുള്ള നവവരന്‍മാരുടെ മണിയറക്കട്ടിലിനെ രക്തപങ്കിലമാക്കി മധുപ്രതികാരം വീട്ടുന്നതിന് ആഗോളകന്യകമാര്‍ക്ക് ഒരുഗ്രന്‍ സമ്മാനം-കൃത്രിമ കന്യാചര്‍മം ! (ഏതു പുതിയ ഗാഡ്ജറ്റ് അവതരിപ്പിച്ചാലും. ഹും! ഇതാണോ അത്ര വലിയ കാര്യം ഞാനിതു 10 വര്‍ഷമായി ഉപയോഗിക്കുന്നു, പുതിയതു വല്ലതും പറയെടേ- എന്നു പറയാറുള്ള മല്ലൂസ് ഈ ഗാഡ്ജറ്റിന്‍റെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കും എന്നറിയാന്‍ താല്‍പര്യമുണ്ട്. ഹല്ല പിന്നെ !)

ഓപ്പറേഷന്‍ പോലെ ദുര്‍ഘടമായി ഒന്നും ഇതിലില്ല. അല്ലെങ്കിലും എന്തിന് ഓപ്പറേഷന്‍ ? തല്ലിപ്പൊട്ടിക്കാന്‍ വേണ്ടി ആരെങ്കിലും ചില്ലുകൂടാരം പണിയാറുണ്ടോ ? അതാണ് പറഞ്ഞത്, ഒക്കെ ഒരു തോന്നലാണ്. അതുകൊണ്ട് ഒറിജിനലാണെന്നു തോന്നിക്കുന്ന സംഗതിയാണ് വേണ്ടത്. അതു തന്നെയാണിതും. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈനക്കാര്‍ തന്നെയാണ് പരിശുദ്ധ കന്യാചര്‍മത്തിനും ഒറിജനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കണ്ടുപിടിച്ചിരിക്കുന്നത്.

ഗിജിമോ കമ്പനിയുടെ ഈ ഉല്‍കൃഷ്ഠമായ ഉല്‍പന്നത്തിന് വെറും 30 ഡോളര്‍ (1400 രൂപ) ആണു വില. വിവാഹത്തിന് ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്നതിന്‍റെ മൂന്നിലൊന്നേ ആകൂ. സംഗതി വാങ്ങി ഫസ്റ്റ് നൈറ്റിനു കുറച്ചു മുമ്പ് ഫിറ്റ് ചെയ്താല്‍ ചേട്ടായി ആക്രമിക്കുമ്പോള്‍ ചോര (അതും ഡ്യൂപ്ലിക്കേറ്റ്)ചിന്തി സംഭവം മംഗളമാക്കും. എന്നാ ഒക്കെ പറഞ്ഞാലും ഈ ചൈനക്കാരെ സമ്മതിക്കണം അല്ലേ ?

ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഈ സാധനം കുന്നംകുളത്തു പോലും കിട്ടുമെന്നു തോന്നുന്നില്ല. സംഗതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തും. പറയുമ്പോള്‍ എളുപ്പം കഴിഞ്ഞു. കല്യാണത്തലേന്ന് വീട്ടിലെത്തുന്ന പായ്‍ക്കറ്റ് ആരു പൊട്ടിച്ചു നോക്കുമെന്നു പറയാന്‍ പറ്റില്ല. സാധനം ഇതാണെന്നു മനസ്സിലായാല്‍ നവവധു കന്യകയല്ലെന്ന് നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞെന്നിരിക്കും. അതുകൊണ്ട് ചൈനീസ് ബുദ്ധിയില്‍ ഇതോടൊപ്പം നാലര ഡോളറിന് ഒരു കൊച്ചു ടെഡി ബിയറിനെക്കൂടി വില്‍ക്കുന്നുണ്ട്. കരടിയുടെ ഉള്ളിലൊളിപ്പിച്ച് സാധനം മണിയറ വരെയെത്തിക്കാം. കരടി കന്യകയാണോ എന്നാരു പരിശോധിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ആ ബുദ്ധി ഫലിക്കും.

വേഷം കണ്ടാല്‍ കാമം തോന്നുകയേയില്ലേ ?

സത്യത്തില്‍ ബലാല്‍സംഗവും ഇരയുടെ വസ്ത്രധാരണവും തമ്മില്‍
ബന്ധമുണ്ടോ ? ഉണ്ട് എന്നു ചിലരും ഇല്ല എന്നു മറ്റു ചിലരും വാദിക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും വാക്കുകളുടെ മൂര്‍ച്ചയളന്ന് എവിടെയും എത്തിച്ചേരാതിരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെയൊക്കെ വീട്ടിലെ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളോട് രണ്ടുവാക്ക് പറയാനെങ്കിലും ഒരു അഭിപ്രായം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തില്‍ എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് ഇതാണ്- സ്ത്രീയുടെ വസ്ത്രമോ വസ്ത്രധാരണശൈലിയോ ഒരു പുരുഷന് ബലാല്‍സംഗത്തിനു പ്രചോദനമാകില്ല. ബലാല്‍സംഗം ചെയ്യുന്ന പുരുഷനെ സ്വന്തം അഭിരുചികളുമായി കൂട്ടിച്ചേര്‍ത്തു വായിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് അത്തരത്തില്‍ ഒരു ധാരണ ഉണ്ടാവുന്നത് എന്നു തോന്നുന്നു. ബലാല്‍സംഗം ചെയ്യുന്നവനെ ഉണര്‍ത്തുന്നത് സ്ത്രീയുടെ വസ്ത്രധാരണമാണെന്നു പറയുന്നത് അത്തരം ക്രമിനലുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനു തുല്യമാണ്. കാരണം, വേഷവിധാനത്തില്‍ ആകൃഷ്ടനായി റേപിനു മുതിരാന്‍, സൗന്ദര്യബോധം പോയിട്ട് ബോധം പോലുമുള്ളവരല്ല ഇവറ്റകള്‍,. അവരെ നയിക്കുന്നത് വൈകൃതങ്ങള്‍ നിറഞ്ഞ ചിന്തകളും മദ്യവും മയക്കുമരുന്നുമൊക്കെയാണ്. ചാടിവീഴാന്‍ പാകത്തില്‍ കിട്ടുന്ന ഏത് ഇരയും അവന് ഒരുപോലെയാണ്. ധരിക്കുന്നത് ബിക്കിനിയായാലും പര്‍ദ്ദയായാലും ശരി.

അപ്പോള്‍ ചോദിക്കും പര്‍ദ ധരിച്ച എത്ര സ്ത്രീകള്‍ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന്. ആക്രമണത്തിനിരയാകാന്‍ തക്കവിധം റിസ്കിയായ സാഹചര്യങ്ങളിലൂടെ പര്‍ദ ധരിക്കുന്ന സ്ത്രീറോഡുകള്‍കള്‍ അധികം സഞ്ചരിക്കാറില്ല എന്നതാണ് ഒരു കാരണം. മറ്റൊന്ന് ഓരോ വേഷവും കാഴ്ചക്കാരോടു സംവദിക്കുന്ന കാര്യങ്ങളാണ്. പര്‍ദ ധരിച്ചവളുടെ അടുത്തു ചെന്നുപദ്രവിച്ചാല്‍ കുഴപ്പമുണ്ടാകുമെന്നും ടൈറ്റ് ടീഷര്‍ട്ടും കുട്ടിപ്പാവാടയുമിട്ടവളോട് ധൈര്യമായി രണ്ട് കമന്‍റ് പറയാമെന്നും കാഴ്ചക്കാരനു തോന്നാന്‍ എന്താണ് കാരണം ? അത് അവരുടെ വേഷത്തിന്‍റെ പ്രത്യേകതയാണ്. അപ്പോ ചോദിക്കും വിദേശത്ത് മദാമ്മമാരെ ആരും കമന്‍റടിക്കുന്നില്ലല്ലോ എന്ന്.വിദേശത്തെ സാമൂഹിക-സാംസ്കാരിക അന്തരീക്ഷമോ വിദ്യാഭ്യാസ-ബൗദ്ധിക-വൈകാരിക നിലവാരമോ അല്ല ഇന്ത്യയിലേത് എന്നത് വിട്ടുകളഞ്ഞുകൊണ്ടുള്ള എല്ലാ വിശകലനങ്ങളും അടിസ്ഥാനരഹിതമാണ്.

ഒരുദാഹരണം പറയാം. വിനോദസഞ്ചാരത്തിനെത്തുന്ന മദാമ്മ ബീച്ചില്‍ സണ്‍ബാത്ത് നടത്തിയാല്‍ കാണാന്‍ എത്രയാളുണ്ടാവും ? പക്ഷെ, അപ്പുറത്തെ വീട്ടിലെ സുമതി കുളിക്കടവില്‍ കുളിക്കുന്നത് കാണാന്‍ പൊന്തക്കാടുകളില്‍ ആളുകള്‍ പതുങ്ങിയിരിക്കുന്നുണ്ടാവും. എന്താണ് ഇതിനു കാരണം ? സുമതിയുടേതേക്കാള്‍ വടിവും നിറവും വലിപ്പവുമുള്ള ശരീരം മദാമ്മയ്‍ക്കുണ്ടെന്നിരിക്കെയാണ് സുമതിക്ക് ഡിമാന്‍ഡ്. നമ്മുടെ മനസ്സും ചിന്തകളം കാഴ്ടപ്പാടുകളും എല്ലാം കണ്ടീഷന്‍ഡ് ആണ് എന്നാണതിനര്‍ഥം. വേഷത്തിന്‍റെ കുഴപ്പമാണ് എന്നല്ല, ഓരോ വേഷത്തെക്കുറിച്ചും നമുക്കുള്ള മുന്‍വിധികളാണ് സമൂഹത്തിന്‍റെ പ്രതികരണത്തിന്‍റെ അടിസ്ഥാനം എന്നാണ് ഉദ്ദേശിച്ചത്.

വളരെ റഫ് ആയി സ്വയം ചോദിച്ചുനോക്കൂ- കവിയൂര്‍ പൊന്നമ്മയെ കാണുമ്പോഴും ഷക്കീലയെ കാണുമ്പോഴും പ്രേക്ഷകര്‍ക്ക് ഒരേ ചിന്തകളാണോ മനസ്സില്‍ വരുന്നത് ? ഇരുവരും സ്ഥിരം ധരിക്കുന്ന വസ്ത്രങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ചില ചിന്തകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് എല്ലാ വേഷവിധാനങ്ങള്‍ക്കും ബാധകമാണ്. അവളുടെ വേഷം കണ്ടാലറിയില്ലേ പോക്കു കേസാണെന്ന്- എന്ന കമന്‍റ് പലരൂപത്തിലും പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവര്‍ ഇപ്പോള്‍ ഇത് വായിക്കുന്നുണ്ടാവും. ഏത് വേഷം ധരിച്ചാലും സ്ത്രീ എനിക്ക് അമ്മയാണ്, ദേവിയാണ് എന്നു പറയുന്നവര്‍ തങ്ങള്‍ മാന്യന്‍മാരാണ് എന്നു സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. എല്ലാ പുരുഷന്‍മാരെയും ഷണ്ഡീകരിക്കുന്നതോടെയോ എല്ലാ സ്ത്രീകളും പര്‍ദ ധരിക്കുന്നതിലൂടെയോ ലോകം സമത്വസുന്ദരമാകും എന്നു വിശ്വസിക്കുന്നവര്‍ക്ക് മുഴുത്ത വട്ടാണ്.

ആകര്‍ഷകമായി വേഷം ധരിക്കുന്ന സുന്ദരിയായ സ്ത്രീയെ കാണുന്ന ആരോഗ്യമുള്ള പുരുഷന്‍മാര്‍ക്ക് ഉന്‍മേഷവും ഉല്‍സാഹവും ചിലര്‍ക്ക് ലൈംഗികോത്തേജനവും ഉണ്ടാകും. ഇത് വലിയൊരു വൈകൃതമാണ് എന്നു ചിലര്‍ വളരെ ആധികാരികമായി പറയുന്നുണ്ട്. പുതിയ വേഷം ധരിച്ചിട്ട് നീയിതില്‍ വളരെ സെക്സിയായിരിക്കുന്നു എന്ന കൂട്ടുകാരിയുടെ കമന്‍റ് മനസ്സിലിട്ടു നുണയുന്ന സ്ത്രീ‍ വസ്ത്രധാരണവും സെക്സ് അപ്പീലും തമ്മിലൊരുബന്ധവുമില്ല എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും തട്ടിപ്പാണ്. ഐറ്റം ഡാന്‍സ് കളിക്കുന്ന സിനിമാനടിമുതല്‍ ശവപ്പെട്ടിയുടെ പരസ്യത്തില്‍ അണ്ടര്‍വെയറിട്ട് പ്രത്യക്ഷപ്പെടുന്ന പരസ്യമോഡല്‍ വരെ താനൊരു ചരക്കാണെന്ന സത്യം അംഗീകരിച്ചുകൊണ്ട് തന്നെയാണ് അത് ചെയ്യുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

മിക്കവാറും എല്ലാ ആണുങ്ങളും സ്ത്രീയെ അവളുടെ ശരീരസാന്നിധ്യം അനുഭവിച്ചുകൊണ്ടു തന്നെയാണ് സമീപിക്കുന്നത്. അത് നിര്‍ഭാഗ്യവശാല്‍ പ്രകൃതിയുടെ ഒരു വിനോദമാണ്. ലൈംഗികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഒരു സമൂഹത്തോട് എന്‍റെ വേഷം എന്‍റെ സ്വാതന്ത്ര്യമാണ് എന്ന് അര്‍ധനഗ്നരായ ഫെമിനിസ്റ്റുകള്‍ പ്രഖ്യാപിക്കുന്നത് കതിരില്‍ വളം വയ്‍ക്കുന്നതുപോലെയാണ്. ന്യൂയോര്‍ക്കിലെയും ടോക്കിയോയിലെയും സ്യൂറിച്ചിലെയും പോലെ , സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിച്ച് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള തരത്തില്‍ യാത്രചെയ്യാനുള്ള സ്വാതന്ത്ര്യമേ നമുക്കുള്ളൂ, നിര്‍ഭാഗ്യവശാല്‍ അതിനുള്ള സാഹചര്യമില്ല. ഞാന്‍ ചെരിപ്പില്ലാതെ നടന്നുവരുമ്പോള്‍ റോഡുകള്‍ മാര്‍ബിള്‍നിലങ്ങള്‍ പോലെ ഭാവിക്കണം എന്നു പറയുന്നതുപോലെയാണ് സമൂഹത്തെ ഒറ്റയടിക്കു നന്നാക്കാനുള്ള പ്രക്ഷോഭങ്ങള്‍. റോഡുകള്‍ മാര്‍ബിളാവുന്നതുവരെ ചെരിപ്പിട്ടു നടക്കാന്‍ തീരുമാനിക്കുന്നതു തന്നെയാണ് ബുദ്ധി. റോഡിലെ കല്ലുകളെ തൂക്കിക്കൊല്ലുന്നതല്ല, അവയെ മിനുസപ്പെടുത്തി മാര്‍ബിളിനു സമമാക്കുന്നതിനു വേണ്ടിയാണ് പ്രക്ഷോഭങ്ങള്‍ നയിക്കേണ്ടത്.