Apply to be a Chitika Publisher!

Friday, 16 November 2012

പുതിയ സിം കാര്‍ഡ്‌ വേണ്ടവര്‍ ഇനി കുറച്ചു നടക്കേണ്ടി വരും


പുതിയ സിം കാര്‍ഡ്‌ വേണ്ടവര്‍ ഇനി കുറച്ചു നടക്കേണ്ടി വരും. ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഒരു സിം കാര്‍ഡ്‌ പുതുതായി എടുക്കുമ്പോള്‍ വേണ്ട കാര്യങ്ങള്‍ കഴിയുന്നത്ര സ്ട്രോങ്ങ്‌ ആക്കി ഉത്തരവിറക്കിയത്. ഇതിനു മുന്‍പ്‌ തങ്ങളുടെ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡും ഫോട്ടോയും ചേര്‍ന്ന് ഏതെന്കിലും ഷോപ്പില്‍ കൊടുത്താല്‍ ഉടനെ സിം കാര്‍ഡ്‌ കയ്യില്‍ കിട്ടുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ സിം എടുക്കുന്ന ആള്‍ തന്നെയാണോ അത് ഉപയോഗിക്കുന്നതെന്നും അയാളുടെ പേരും അഡ്രസ്സും കറക്റ്റ് ആണോ എന്നൊക്കെ നോക്കിയിട്ട് വേണം സിം അനുവദിക്കുവാന്‍ എന്ന കര്‍ശന നിര്‍ദേശം മൊബൈല്‍ കമ്പനികളിലേക്ക് എത്തിക്കഴിഞ്ഞു. നവംബര്‍ 9 മുതല്‍ എടുക്കുന്ന എല്ലാ കണക്ഷനിലും ഈ വ്യവസ്ഥ ബാധകമായിരിക്കുമെത്രേ.

ഇപ്പോള്‍ പോസ്റ്റ്‌പെയ്ഡ്‌ സിമ്മുകള്‍ എടുക്കുമ്പോള്‍ ആണ് ഇത്തരം കര്‍ശനമായ വ്യവസ്ഥകള്‍ ഉള്ളത്. ഇതേ വ്യവസ്ഥ ഇനി മുതല്‍ പ്രീപെയ്ഡിലും ബാധകം എന്നര്‍ത്ഥം. ഇനി സിം വാങ്ങുന കടയില്‍ നിന്നും ഒരിക്കലും ആക്ടിവേറ്റ് ചെയ്തു കിട്ടില്ല. അത് പോലെ മിനുട്ടുകള്‍ കൊണ്ട് ആക്ടിവേഷന്‍ നടക്കുന്ന ഇക്കാലത്ത് ഇനി ഒരു ദിവസം കൊണ്ട് ആക്ടിവേഷന്‍ നടക്കാന്‍ സാധ്യത കുറവാണ്. സിം എടുക്കുന്ന ആള്‍ കൊടുക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ വെരിഫൈ ചെയ്യാന്‍ കമ്പനിയുടെ ഉത്തരവാദപ്പെട്ട ആള്‍ നിങ്ങളെ കാണും. അദ്ദേഹം നിങ്ങളുടെ തിരിച്ചറിയല്‍ രേഖ വെരിഫൈ ചെയ്ത ശേഷം മാത്രമേ സിം ആക്ടിവേറ്റ് ആകൂ. എന്നാലിപ്പോഴും ശരിയായി ആക്ടിവേറ്റ് ആവില്ല. ഇതൊരു താല്‍കാലിക ആക്ടിവേഷന്‍ ആയിരിക്കും. ശേഷം ഫോണ്‍ എടുത്ത ആള്‍ തന്നെയാണോ അതുപയോഗിക്കുന്നത് എന്നറിയാന്‍ നിങ്ങളെ ഫോണിലൂടെ കമ്പനി എക്സിക്യുട്ടീവ്‌ ബന്ധപ്പെടും. അതിനു ശേഷമേ കണക്ഷന്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ ആക്ടീവ് ചെയ്യാന്‍ പാടുള്ളൂവെന്നാണ് പുതിയ മാര്‍ഗ്ഗരേഖയിലുള്ളത്.

ഇനി നിങ്ങളുടെ സിം കാര്‍ഡ്‌ മറ്റൊരാള്‍ക്ക്‌ ഉപയോഗിക്കുവാനും നിയമം അനുവദിക്കുന്നില്ല. അഥവാ അങ്ങിനെ ഉപയോഗിച്ചുണ്ടാവുന്ന എല്ലാ ഭവിഷ്യത്തുകള്‍ക്കും സിം കാര്‍ഡ്‌ ഉടമ ഉത്തരവാദി ആയിരിക്കും. അങ്ങിനെ സിം കൈമാറണം എന്ന നിര്‍ബന്ധം ഉണ്ടെങ്കില്‍ സിം വാങ്ങേണ്ട എല്ലാ കടമ്പയും സിം കൈമാറുമ്പോഴും പാലിക്കേണ്ടി വരും.

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകളെ തിരിച്ചറിയാനുള്ള സൈക്കോളജി



സ്വന്തം വ്യക്തിത്വം വെളിവാക്കാതെ ഇന്റെര്‍നെറ്റിലും ഫേസ്ബുക്കിലും വ്യാജ പ്രൊഫയിലുമായി വിലസുന്നവര്‍ പലതരക്കാരാണ്. ഇവരില്‍ വളരെ അപകടകാരികളായ തീവ്രവാദികള്‍, ലൈംഗിക ഇരയെത്തേടുന്ന ക്രിമിനലുകള്‍ എന്നിവര്‍ മുതല്‍; സമൂഹത്തിനെ ഭയക്കുന്ന പേടിത്തൊണ്ടന്‍മാരും അപകര്‍ഷതാ ബോധം മുന്നിട്ടുനില്‍ക്കുന്ന പെണ്‍കിടാങ്ങളും വരെ ഉണ്ടെന്ന്‍ അറിയുമ്പോള്‍ എല്ലാ ഫേസ്ബുക്ക് ഫേക്കുകളും നാം വിചാരിക്കുന്നതുപോലെ അപകടകാരികളല്ല.


ചെന്നൈയിലെ ഐ ടി പ്രൊഫെഷണല്‍ ആയ യുവതി’ അസൂയമൂത്ത് തന്‍റെ കാമുകന്‍ പലപ്പോഴും സംസാരിക്കാറുള്ള ഓഫീസിലെ സഹജീവനക്കാരിയുടെ പ്രൊഫൈല്‍ [ഫോണ്‍നമ്പരും ഫോട്ടോയും സഹിതം 'ലൈംഗിക പങ്കാളിയെ വേണം' എന്ന ആവശ്യവുമായി] ഫേസ്ബുക്കില്‍ നിര്‍മ്മിച്ചതും; മോഹന്‍ലാല്‍ ദേവാസുരത്തില്‍ പറഞ്ഞതുപോലെ ‘പൂശാന്‍ മുട്ടി’ നില്‍ക്കുന്ന ആശാന്മാര്‍ ആ പാവം പെണ്‍കുട്ടിയെക്കയറി വട്ടംപിടിച്ചതും നാം അറിഞ്ഞല്ലോ. വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ച യുവതി സംശയരോഗം എന്ന മാനസിക വൈകല്യത്തിന് ഉടമയായിരുന്നെങ്കിലും, ക്രിമനല്‍വഴിയിലൂടെ നീങ്ങി പോലീസ് പിടിയിലായി. ഇങ്ങനെ വിരളമായെങ്കിലും മറ്റുള്ളവരുടെ പ്രൊഫൈല്‍ ഉണ്ടാക്കി കുടുങ്ങന്നവര്‍ ഉണ്ടെങ്കിലും കൂടുതല്‍ വ്യാജന്മാരും സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഒരു വ്യാജമുഖത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ ആണ്.

ഇതില്‍ത്തന്നെ നല്ലൊരു പങ്കും ലൈംഗികചൂഷണത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നവര്‍ അത്രേ. ചൂഷണത്തിന് വിധേയരാകുന്നവര്‍ പലരും ഇത് പുറത്ത് പറയാറും ഇല്ലാത്തതിനാല്‍ ഈ പ്രശ്നം ഇതുവരെ ശരിയായ ആഴത്തില്‍ പഠന വിധേയം ആക്കപ്പെട്ടിട്ടില്ല. താലിബാന്‍, സുന്ദരികളായ പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഉപയോഗിച്ചു ഓസ്ട്രെലിയന്‍ സൈനികരുമായി ചങ്ങാത്തം കൂടി സൈനിക രഹ്യങ്ങള്‍ ചോര്‍ത്താന്‍ശ്രമിക്കുന്നതും, ബാലപീഡകര്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വേട്ടയാടുന്നതും മാധ്യമങ്ങളിലൂടെ നാമറിയുന്ന സത്യങ്ങളാണ്‌.

ചാറ്റിലെ പഞ്ചാര അടിയില്‍ തുടങ്ങി, പ്രേമം മൂത്ത് യഥാര്‍ത്ഥ പ്രൊഫൈല്‍ വെളിവാക്കേണ്ടി വരും എന്ന അവസ്ഥയില്‍ വ്യാജപ്രോഫയിലും ഡിലീറ്റു ചെയ്തു മുങ്ങുന്ന ആണ്‍-പെണ്‍ ഞരമ്പുരോഗികളും, അപ്രതീക്ഷിതമായ ഈ തിരസ്കരണത്തെ [റിജെക്ഷന്‍] തുടര്‍ന്ന് വിഷാദരോഗ ലക്ഷണങ്ങളുമായി മനോരോഗവിദഗ്ദ്ധന്റെ സന്നിധിയില്‍ എത്തിച്ചേരുന്ന കമിതാക്കളും ഇന്നു കുറവല്ല. സമൂഹത്തിലെ മാന്യസ്ഥാനം അലങ്കരിക്കുന്ന ഉദ്യോഗസ്ഥര്‍, വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍, അതീവമാന്യര്‍ എന്ന് കരുതപ്പെടുന്ന വീട്ടമ്മമാര്‍ ഇങ്ങനെ വ്യാജപ്രോഫയിലുകളില്‍ ഇരതേടുന്നവര്‍ അനേകരുണ്ട്.

ഭാര്യയോ ഭര്‍ത്താവോ അറിയാതെ വ്യാജ പ്രോഫയിലുകളിലൂടെ ഇണയെത്തേടി അലയുന്നവരും, ഇണയെ [ഇണകളെ] കണ്ടെത്തി ഓണ്‍ലൈന്‍ ‘കൊണാപ്പ്ളിക്കേഷന്‍ ‘ നടത്തിക്കൊണ്ടിരിക്കുന്നവരും പലപ്പോഴും കണ്ടുപിടിക്കപ്പെടുമ്പോള്‍ , ദാമ്പത്യം വിവാഹമോചനത്തില്‍ എത്തിച്ചേരുന്നതും പാശ്ചാത്യ രാജ്യങ്ങളില്‍ എന്നതുപോലെ നമ്മുടെ നാട്ടിലും സാധാരണയായിരിക്കുന്നു. സൈബര്‍ സ്പേസില്‍ മാതാപിതാക്കളെക്കാള്‍ അറിവും പരിജ്ഞാനവും ഉള്ള കുട്ടികള്‍, അവര്‍ക്ക് കിട്ടുന്ന സൈബര്‍ സ്വാതന്ത്രം ദുരുപയോഗിച്ചു വ്യാജന്മാരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കഥകളും നമ്മെ ഞെട്ടിക്കുന്നു. സ്വന്തം ബിസിനസ്‌ പ്രൊഫൈല്‍ വ്യാപിപ്പിക്കാനും, തങ്ങള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളെ പിന്താങ്ങാനും വ്യാജപ്രൊഫയില്‍ ഉപയോഗിക്കുന്നവരും ഫേസ്ബുക്കില്‍ വ്യാപകമാണ്. മലയാളത്തിലുള്ള സൂപ്പെര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും, രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളും ഈ ആരോപണത്തിന്റെ നിഴലില്‍ ആണല്ലോ!

ഇങ്ങനെയൊക്കെ വ്യാജമുഖങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നവരെയും അവരുടെ ഉദ്ദേശ-ലക്ഷ്യങ്ങളെയും കണ്ടെത്തുക വിഷമകരമാണെങ്കിലും വ്യാജന്മാരും വ്യാജകളുമായി അടുത്തിടപെടേണ്ടി വരുന്നവര്‍ക്ക് തന്ത്രപരവും മനശാസ്ത്രപരവുമായ സമീപനത്തിലൂടെ വ്യാജന്മാരെ തിരിച്ചറിഞ്ഞുകൈകാര്യംചെയ്യുവാന്‍ സാധിക്കും. വ്യാജ പ്രോഫയിലുകളെ തിരിച്ചറിയാനുള്ള വഴികള്‍ നമുക്ക് പരിശോധിക്കാം. ഈ കാര്യത്തില്‍ പുലികളായ അണ്ണന്മാരും അമ്മായിമാരും ക്ഷമിക്കുക. ഇത് സൈബര്‍ ലോകത്തെ താരതമ്യേന ശിശുക്കള്‍ക്ക് വേണ്ടിയുള്ള ഉപദേശങ്ങളാണ്.

ബഹുഭൂരിഭാഗം വ്യാജപ്രോഫയിലുകളും പെണ്‍കുട്ടികളുടെ പേരില്‍ ആയിരിക്കും. നെറ്റില്‍ നിന്നും അടിച്ചുമാറ്റിയ പ്രൊഫൈല്‍ മുഖവുമായി നിങ്ങളെ വരവേല്‍ക്കുന്നത്, മുല്ലപ്പൂ ചൂടിയ മലയാളിപെണ്‍കൊടിയോ, മാംസളമായ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ വസ്ത്രംധരിച്ച മോഡെണ്‍പെണ്കുട്ടിയോ ആകട്ടെ. പരീക്ഷിക്കാന്‍ ഒരുക്കമാണെങ്കില്‍ [അല്പം റിസ്കി ഇടപാടാണ്, സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യുക; യാതൊരുവിധ ഉത്തരവാദിത്വവും ഈ ലേഖകന്‍ ഏറ്റെടുക്കുന്നതല്ല], ഒരു അല്പം ആഭാസകരമായ ഒരു പദമോ, കാഠിന്യം കുറഞ്ഞ തെറിയുടെ ഒരു രൂപമോ മെസ്സെജായി അയച്ചു നോക്കൂ ! ഉദാഹരണത്തിന് ‘ യു ആര്‍ എ ബിച്ച് ‘. അല്പം മാന്യതയുള്ള ഏതു മലയാളിപ്പെണ്‍കുട്ടിയും നിങ്ങളെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കും. ഇവള്‍ നിങ്ങളെ ഒഴിവാക്കിയില്ലെങ്കില്‍ ഏതാണ്ട് ഉറപ്പിക്കാം. ‘അവള്‍ ‘ ഫേക്ക്. [മുന്‍പ് പറഞ്ഞതുപോലെ ആത്മവിശ്വാസക്കുറവുമൂലം ഒളിഞ്ഞിരിക്കുന്ന ഒരു പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ മറ്റു രീതിയില്‍ പ്രതികരിക്കില്ല, പക്ഷെ ഉറപ്പായും നിങ്ങളെ ഒഴിവാക്കും. നിങ്ങളുടെ കഷ്ടകാലത്തിനു അതൊരു യഥാര്‍ത്ഥ പ്രൊഫൈല്‍ ആണെങ്കില്‍, അവരുടെ ഭര്‍ത്താവ്, ആങ്ങളമാര്‍,സൈബര്‍പോലീസ് തുടങ്ങിയ ഉപാധികളിലൂടെ അവള്‍ വ്യാജ അല്ല എന്നുറപ്പാക്കാനും നിങ്ങള്ക്ക് സാധിക്കും. പ്രൊഫൈല്‍ ടെസ്റ്റ്‌ ചെയ്യുക എന്നതായിരുന്നല്ലോ നിങ്ങളുടെ പ്രധാനആവശ്യം. അത് നടപ്പായി എന്ന് സമാധാനിക്കുക.

അവളുടെ പ്രൊഫൈല്‍ ഫോട്ടോ ഗൂഗിള്‍ ഇമേജ് സേര്‍ച്ച്‌ വഴി സെര്‍ച്ച്‌ ചെയ്തു നോക്കുക. വിവിധ പ്രോഫയിലുകളില്‍ അത് ഉപയോഗിച്ചതായി കാണുന്നു എങ്കില്‍ വ്യാജം എന്നുറപ്പിക്കാം. പക്ഷെ ഫോട്ടോയുടെ യഥാര്‍ത്ഥ ഉടമയും ഫേസ് ബുക്കില്‍ എവിടെയെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

വ്യാജ പ്രൊഫൈലുകള്‍ സൗന്ദര്യത്തിന്റെയുംപൌരുഷത്തിന്റെയും മറ്റും പ്രതീകങ്ങളായ യുവതീ -യുവാക്കളുടെ [സിക്സ് പായ്ക്ക് മസില്‍, മോഡല്കളുടെ ശരീര ഭാഗങ്ങളുടെ ഫോട്ടോഷോപ്പ് റീമിക്സ്] പടങ്ങള്‍ ആയിരിക്കും ഉപയോഗിക്കുന്നത്. എല്ലാ സൌന്ദര്യവും തികഞ്ഞ അത്തരക്കാര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെങ്കില്‍ നാം അവരെ മറ്റു മാര്‍ഗങ്ങളിലൂടെ എന്നെ മനസ്സിലാക്കേണ്ടതായിരുന്നു. പോണോഗ്രഫിക് രീതിയുള്ള ഒരു പടം മാത്രമുള്ള പ്രൊഫൈലുകള്‍ വ്യാജമായിരിക്കാന്‍ സാദ്ധ്യത കൂടുതലാണ്.

ഫോട്ടോ ആല്‍ബത്തില്‍ തങ്ങളുടെ ഫോട്ടോകള്‍ക്ക് പകരം, ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഫോട്ടോകള്‍ മാത്രം സൂക്ഷിക്കുന്നവര്‍ വ്യാജന്മാര്‍ ആകാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാല്‍ ഫേസ്ബുക്കില്‍ പുതുതായി ചേര്‍ന്നവരും അധികമായി ഉപയോഗിക്കാത്തവരും യഥാര്‍ത്ഥ പ്രോഫയിലുകളിലും ഇത്തരത്തില്‍ കാണപ്പെടാറുണ്ട്.

എല്ലാ ഫേക്ക് പ്രോഫയിലുകളും തന്നെ എല്ലാവര്‍ക്കുമായി ഓപ്പണ്‍ ആയിരിക്കും. കൂടുതലായി ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ വ്യാജന്മാര്‍ തന്ത്രപരമായി പ്രൊഫൈല്‍ ഓപ്പണ്‍ ആക്കിയിടുന്നു. പടങ്ങളും ലിങ്കുകളും എല്ലാവര്‍ക്കും കാണുവാന്‍ സാധിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകമെമ്പാടും ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുന്ന ആളുകള്‍ സെലിബ്രിറ്റി ആയി അറിയപ്പെന്നവര്‍ അല്ലെങ്കില്‍, ഫേക്ക് ആകാന്‍ സാധ്യതയുണ്ട്.

യഥാര്‍ത്ഥ പ്രൊഫൈല്‍ ഉള്ളവര്‍ മറ്റുള്ളവര്‍ക്കും കൂടി ചെക്ക് ചെയ്തു ബോധ്യപ്പെടാന്‍ പാകത്തില്‍ തങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നല്‍കും. വ്യാജ പ്രൊഫയിലുകളിലെ വിവരങ്ങള്‍ അപൂര്‍ണ്ണവും, ഇണകളെ തേടുന്നു എന്ന രീതിയില്‍ ഉള്ളതും ആയിരിക്കും. ഫേക്ക്പ്രോഫയിലുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റ്കള്‍ക്ക്ക്ക് ലൈക്കും കമന്റും തുലോം കുറവായിരിക്കും. ഫേക്ക് പ്രൊഫൈല്‍ തങ്ങളുടെ ചിത്രങ്ങള്‍ക്ക് പകരം കാര്ട്ടൂണ്കളും, സെലിബ്രിറ്റിപടങ്ങളും ടാഗ് ചെയ്യുന്നു. അവര്‍ കൂടുതലായി തങ്ങളുടെ പ്രോഫയിലുമായി ബന്ധമില്ലാത്തതും വെളിയില്‍ നിന്നുള്ളതുമായ ലിങ്കുകള്‍ ഷയര്‍ ചെയ്യുന്നു.

ഫ്രീ ഹിറ്റ്‌ : നല്ല പെണ്‍കുട്ടികള്‍ അപരിചിതര്‍ക്ക് ഫ്രണ്ട് അപേക്ഷ അയക്കാറില്ല. അതുകൊണ്ട് ആണ്‍കുട്ടികള്‍ക്ക് പരിചയമില്ലാത്ത നല്ല പെണ്‍പ്രോഫയിലുകളില്‍ നിന്ന് അഭ്യര്‍ഥന വന്നാല്‍ ഫേക്ക് ആണെന്ന് ഉറപ്പിക്കാം. എന്നാല്‍ ആണ്‍കുട്ടികള്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ പ്രോഫയിലിലേക്ക് സൌഹൃദ അഭ്യര്‍ത്ഥന നടത്താറുണ്ട്‌. എന്നിരുന്നാലും നിങ്ങള്‍ അത്ര സുന്ദരിയല്ലാത്ത ഒരു കുട്ടിയാണെങ്കില്‍, ഒരു കാമദേവന്‍ തുടരെ റിക്വെസ്റ്റ് അയച്ചു നിങ്ങളുടെ ഉറക്കം കെടുത്തുന്നു എങ്കില്‍ സൂക്ഷിക്കുക. ആ സുന്ദര മുഖത്തിന്‌ പിന്നില്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഒരു ഞരമ്പുരോഗി ആകാം.


Tuesday, 13 November 2012

ദുബായ് എഫ്.എം. റേഡിയോ ജോക്കിയുടെ നഗ്നചിത്രം ഇന്റര്‍നെറ്റില്‍; സഹപ്രവര്‍ത്തകര്‍ പിടിയില്‍

കൊച്ചി: ദുബായ് എഫ്.എം റേഡിയോ ജോക്കിയായ മലയാളി പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ സുഹൃത്തും സഹപ്രവര്‍ത്തകയും പോലീസ് പിടിയിലായി.

പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് മര്‍ച്ചന്റ് നേവി ഓഫീസര്‍ പാലക്കാട് ആലത്തൂര്‍ കുഴല്‍മന്ദം നടുമന്ദം കാന്തിവില്ലയില്‍ അശ്വിന്‍ (25), റേഡിയോ ജോക്കി തിരുവനന്തപുരം പേട്ട പെരുന്താനി സുബാഷ് നഗറില്‍ കടകംപള്ളി വീട്ടില്‍ ഗായത്രി (26) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ്‌ചെയ്തത്.

ഗായത്രിയുടെ സുഹൃത്തും ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരനുമായ തിരുവനന്തപുരം സ്വദേശി ഷിബിന്‍ ഒളിവിലാണ് ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഗള്‍ഫിലെ എഫ്.എം. റേഡിയോ സ്‌റ്റേഷനില്‍ ജോക്കികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്.

വ്യാജ ഇമെയില്‍ ഐഡിയിലൂടെ ഇതിന് ഇരയായ പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും സ്ഥാപനത്തിലെ മറ്റുള്ളവര്‍ക്കും ചിത്രങ്ങള്‍ അയക്കുകയായിരുന്നു. നേരത്തെ മറ്റൊരാളെ വിവാഹം കഴിച്ചിട്ടുള്ള ഇരുപത്തിനാലുകാരിയായ ജോക്കിയും അശ്വിനും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഇരുവരും സൗഹൃദത്തിലായിരുന്ന കാലത്ത് അശ്വിന്‍ ഫോട്ടോയും വീഡിയോയും സ്വന്തം ക്യാമറയില്‍ പകര്‍ത്തി. പിന്നീട് പെണ്‍കുട്ടി ദുബായ് എഫ്എമ്മില്‍ ജോലികിട്ടി പോയി. അതോടെ പെണ്‍കുട്ടി തന്നെ വഞ്ചിച്ചെന്ന് അശ്വിന്‍ കരുതിയതായി പൊലീസ് പറഞ്ഞു. അതുകൊണ്ടാണ് വീഡിയോയും ഫോട്ടോയും ഇ മെയില്‍ വഴി പ്രചരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ദുബായ് എഫ്എമ്മില്‍ പ്രോഗ്രാം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തക ഗായത്രിയുമായി പെണ്‍കുട്ടിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഗായത്രിയും അശ്വിനും യാദൃച്ഛികമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതോടെയാണ് പെണ്‍കുട്ടിക്കെതിരായ നീക്കം ആസൂത്രണം ചെയ്തത്. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ തന്റെ കൈയിലുണ്ടെന്ന് അശ്വിന്‍ ഗായത്രിയെ അറിയിച്ചു. ഇവ മെയിലിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു.

ഗായത്രി തന്റെ സുഹൃത്തായ ഷിബിന്റെ സഹായം തേടി. ഇയാളാണ് വ്യാജ ഇമെയില്‍ ഐഡിയുണ്ടാക്കി പെണ്‍കുട്ടിയുടെ ഇമെയില്‍ വിലാസത്തിലും പിന്നീട് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഇമെയിലിലേക്കും ചിത്രങ്ങള്‍ അയച്ചത്. പെണ്‍കുട്ടിയുടെയും മുന്‍ സഹപ്രവര്‍ത്തകരുടെയും ഇമെയില്‍ വിലാസങ്ങളിലേക്ക് ചിത്രങ്ങള്‍ എത്തിയത് ഒരേസമയത്താണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗായത്രി അറസ്റ്റിലായത്.

എളംകുളം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ ഐജി കെ പത്മകുമാറിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. സുഹൃത്തുക്കളെ കാണാന്‍ കലൂരില്‍ എത്തിയപ്പോഴാണ് അശ്വിനെ അറസ്റ്റ്‌ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ ഗായത്രി അത്യാവശ്യമായി നാട്ടിലേക്കു പോയതാണെന്ന് അറിഞ്ഞു. ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ആന്റിക്കു സുഖമില്ലാത്തതിനാല്‍ അത്യാവശ്യമായി തിരുവനന്തപുരത്തു വന്നതാണെന്നും ഇമെയില്‍ സംഭവുമായി തനിക്ക് ബന്ധമില്ലെന്നും ഗായത്രി അറിയിച്ചു. എന്നാല്‍, ഗായത്രി ഡല്‍ഹിയിലാണെന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് ഇവരെ എറണാകുളത്ത് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ക്ക് രവിപുരത്തെ സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള കോടതി ജാമ്യം അനുവദിച്ചു.

എറണാകുളം അസി. പോലീസ് കമ്മീഷണര്‍ സുനില്‍ ജേക്കബ്, ടൗണ്‍ നോര്‍ത്ത് സി.ഐ. ബി. രാജന്‍, എസ്.ഐമാരായ എസ്. വിജയശങ്കര്‍, തോമസ്, സൈബര്‍സെല്‍ എസ്.ഐ. ഫ്രാന്‍സിസ് പെരേര തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

നൂറ്റമ്പതോളം പേരുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി പോലീസ് പിടിയിലായി

തിരൂര്‍: മൊബൈല്‍ കാമറ ഉപയോഗിച്ച് നൂറ്റമ്പതിലേറെ വീട്ടമ്മമാരുടെയും
വിദ്യാര്‍ത്ഥിനികളുടെയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ഒരു വീട്ടില്‍ നിന്നും കുളിസീന്‍ പകര്‍ത്തുന്നതിനിടെ ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. കുറ്റിപ്പുറത്തെ ഒരു കോളേജിലെ ബി.ടെക് അവസാന വര്‍ഷ വിദ്യാത്ഥിയെയാണ് പിടിയിലായ യുവാവ്.

വിദ്യാര്‍ത്ഥിയില്‍ നിന്നും ലാപ്‌ടോപ്പും 40 മെമ്മറി കാര്‍ഡുകളും 60 സിംകാര്‍ഡുകളും നൂറില്‍പരം സി.ഡികളും അഞ്ച് യു.എസ്.ബിഡ്രൈവുകളും പൊലീസ് കണ്ടെടുത്തു. ഇവയില്‍ വ്യാപകമായി കുളിസീനുകളും അശ്ലീല ദൃശ്യങ്ങളും ഉണ്ടായിരുന്നു.

 കഴിഞ്ഞ നാലു വര്‍ഷമായി ഇയാള്‍ കോളേജില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും വ്യാപകമായ രീതിയില്‍ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. സന്ധ്യമയങ്ങിയാല്‍ കോളേജ് പരിസരത്തുള്ള വിവിധ വീടുകളിലെ ബാത്ത് റൂമുകളില്‍ ഒളികാമറ ഉപയോഗിച്ച് കുളിസീന്‍ പകര്‍ത്തുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇത്തരത്തില്‍ പകര്‍ത്തുന്നതിനിടെയാണ് പിടിയിലായത്.

 നിളാ പാര്‍ക്കിന് സമീപത്തെ പല വീടുകളും കുമ്പിടി, കണ്ടനകം, തൃക്കണാപുരം, തവനൂര്‍ റോഡ്, കുറ്റിപ്പുറം ടൗണിലെ വിവിധ വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം യുവാവ് കുളിസീന്‍ പകര്‍ത്തിയിട്ടുണ്ട്. കോളേജിലെ ലേഡീസ് ഹോസ്റ്റലിലും ഒളികാമറ വച്ച് ഇയാള്‍ കുളിസീന്‍ പകര്‍ത്തിയിരുന്നു. ഇതിന് സഹപാഠിയായ ഒരു വിദ്യാര്‍ത്ഥിനി ഒത്താശ ചെയ്തതായി വിദ്യാര്‍ത്ഥി മൊഴി നല്‍കി.

 കുറ്റിപ്പുറത്തുനിന്നും പകര്‍ത്തിയ നഗ്ന ദൃശ്യങ്ങള്‍ സൗത്ത് ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വന്‍തുകയ്ക്ക് വിറ്റിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി സമ്മതിച്ചു. പകര്‍ത്തിയ ദൃശ്യങ്ങള്‍ കോയമ്പത്തൂരിലെ സുഹൃത്തിനും കൈമാറിയതായി ഇയാള്‍ പറഞ്ഞു.

 പരാതിക്കാരില്ലാത്തതിനാല്‍ തൊണ്ടിസാധനങ്ങള്‍ സ്‌റ്റേഷനില്‍ വാങ്ങിവച്ച് പ്രതിയെ വിട്ടയച്ചു. പരാതി വന്നാല്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. മുമ്പ് എറണാകുളത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ അവിടത്തെ കാമ്പസില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് ഈ വിദ്യാര്‍ത്ഥി. വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാതെ വിട്ടയച്ചത് നാട്ടുകാരില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. പോലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും വിദ്യാര്‍ത്ഥിയെ വിട്ടയച്ചത് ദുരൂഹമാണ്.

Wednesday, 7 November 2012

കാശു കൊടുക്കാന്‍

കാശു കൊടുക്കാന്‍ഏതു കലാപരിപാടിയാണെങ്കിലും സ്റ്റേജിസ്‍ കയറും മുമ്പ് പണം വാങ്ങണം
എന്നാണ് നിയമം. സംഗതി കഴിഞ്ഞാല്‍ സംഘാടകരെ കണ്ടെന്നു വരില്ല. ചിലപ്പോള്‍ പരിപാടി മുഴുമിക്കുന്നതിനു മുമ്പ് ഓടി രക്ഷപെടേണ്ടതായി വരും. അങ്ങനെയൊക്കെ നോക്കുമ്പോള്‍ സംഘാടകനും അവതാരകനുമായുള്ള ബന്ധം ഷോയ്‍ക്ക് മുമ്പേ അവസാനിക്കുകയാണ്. വെബ് ഡിസൈനര്‍മാരുടെ കാര്യം പക്ഷേ അങ്ങനെയല്ല. വെബ്സൈറ്റിന്‍റെ ആവശ്യം ഉല്‍പന്നത്തിന്‍റെ ലോഞ്ചിങ് വരെയാണ് എന്നാണ് പല സംഘാടകരും വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ലോഞ്ചിങ് കഴിഞ്ഞാല്‍ കാശു കൊടുക്കുന്ന കാര്യത്തില്‍ പലരും പിന്നിലാണ്. ചെയ്ത പണിക്കു പ്രതിഫലം വാങ്ങാന്‍ പിന്നാലെ നടക്കുക എന്നതാണ് ഇന്ന് പല വെബ് ഡിസൈനര്‍മാരുടെയും പ്രധാനപണി.

സൂപ്പര്‍സ്റ്റാര്‍ അനുപ് മേനോന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച നമുക്കു പാര്‍ക്കാന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്‍ക്കും ഒരു വെബ്സൈറ്റ് ഉണ്ടായിരുന്നു. പടം ബോക്സ് ഓഫിസ് തൂത്തുവാരി കൊണ്ടുപോയപ്പോള്‍ അതിന്‍റെ സംഘാടകര്‍ വെബ്സൈറ്റ് ഉണ്ടാക്കിയവരെ മറന്നു എന്നാണ് വെബ്സൈറ്റ് പറയുന്നത്. എന്തായാലും നമുക്കു പാര്‍ക്കാന്‍ എന്ന സിനിമയുടെ വെബ്സൈറ്റില്‍ വളരെ വേദനയോടെ ഡിസൈനര്‍മാര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇതാണ്- സംവിധായകന്‍ കാശ് തന്നില്ല. Director didn’t give cash for our work.



സിനിമയിലെ ചെവുകള്‍ വഹിക്കുന്നത് സാധാരണയായി പ്രൊഡ്യൂസറോ എക്സിക്യുട്ടീവ് പ്രൊഡ്യൂസറോ ഒക്കെയാണെന്നാണ് കേള്‍വി. സംവിധായകന്‍ സിനിമയുടെ അമരക്കാരന്‍ എന്ന നിലയ്‍ക്ക് അദ്ദേഹം ഏല്‍പിക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് പ്രതിഫലം ലഭിക്കുന്നുണ്ട് എന്നുറപ്പു വരുത്താന്‍ ബാധ്യസ്ഥനാണ് എന്നു പറയാം. എന്തടിസ്ഥാനത്തിലാണ് നമുക്കു പാര്‍ക്കാന്‍ സിനിമയുടെ വെബ്ഡിസൈനര്‍മാര്‍ ഈ പേജ് നല്‍കിയിരിക്കുന്നത് എന്നറിയില്ല. ചെയ്ത പണിക്കു പ്രതിഫലം കിട്ടാത്തതിലുള്ള വേദന കൊണ്ടു തന്നെയാവണം. വെബ്സൈറ്റിന്‍റെ ഹോംപേജ് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മറ്റ് ലിങ്ക് പേജുകള്‍ക്കു പകരം പണം കിട്ടാത്തതിന്‍റെ വേദന പങ്കുവച്ചിരിക്കുകയാണ് ഡിസൈനര്‍മാര്‍. www.namukkuparkkan.com/cash എന്നാണ് മറ്റു ലിങ്കുകളുടെ പേര്. സങ്കടം വരും.

ജോയി തോമസ് ശക്തികുളങ്ങര നിര്‍മിച്ച് അജി ജോണ്‍ സംവിധാനം ചെയ്ത സിനിമയുടെ ഹോം വിഡിയോ വരെ ഇറങ്ങിക്കഴിഞ്ഞ നിലയ്‍ക്ക് ഇനി വെബ്സൈറ്റ് ഡിസൈന്‍ ചെയ്തവരെ പൈസ കൊടുത്ത് പിരിച്ചുവിടുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. വലിയ വലിയ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ ഇതിന്‍റെ കാര്യം അവര്‍ മറന്നുപോയതാവാനും മതി. എന്തായാലും പയ്യന്‍മാര്‍ ഓര്‍മിപ്പിച്ചിരിക്കുന്ന സ്ഥിതിക്ക് സംഗതിക്ക് എത്രയും വേഗം പരിഹാരമുണ്ടാകും എന്നു പ്രതീക്ഷിക്കാം.

Friday, 2 November 2012

മുതലാളി, ചെഗുവേര, മറഡോണ


മുതലാളി, ചെഗുവേര, മറഡോണവല്ലാത്ത ഒരു കോംബിനേഷനാണ്. കോടീശ്വരനും അതേ സമയം
ജീവകാരുണ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍, ഫുട്ബോള്‍ ഇതിഹാസമായ മറഡോണ, ചെഗുവേരയുടെ ടാറ്റു പതിച്ച കമ്യൂണിസ്റ്റ് കുട്ടന്‍മാര്‍, കമ്മ്യൂണിസ്റ്റുകാര്‍ മറഡോണയെ ഹൈജാക്ക് ചെയ്യുമോ എന്ന ആശങ്ക കൊണ്ട് പരിസരങ്ങളില്‍ പാറിപ്പറക്കുന്ന മറ്റു പാര്‍ട്ടിക്കാര്‍,മറഡോണയെ തങ്ങളാണ് കൊണ്ടുവന്നത് എന്ന മട്ടിലിരിക്കുന്ന ടിവി ചാനലുകാര്‍,ആകെ മൊത്തം മറഡോണ എന്‍റേതാണ് എന്‍റേതാണ് എന്ന് ഓരോരുത്തരും വിളിച്ചു പറയുന്ന കാഴ്ചയാണ്. എല്ലാം മറഡോണയോടുള്ള സ്നേഹവും ആരാധനയും കൊണ്ടല്ലേ എന്നാശ്വസിക്കാം.
കേരളത്തില്‍ ഇത്രയും ആരാധകരുള്ള നിലയ്‍ക്ക് ഇവിടെ വന്നു കളയാം എന്നു കരുതി സ്വന്തം നിലയ്‍ക്ക് മറഡോണ ഇവിടേക്കു വന്നതാണ് എന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്.മറഡോണ കേരളത്തില്‍ വന്ന തക്കം നോക്കി ആ ബോബി ചെമ്മണൂര്‍ എന്തൊക്കെയോ ഉദ്ഘാടനങ്ങള്‍ നടത്തുകയാണെന്നതാണ് അതിന്‍റെ ഉപവിശ്വാസം. മറഡോണയെ കാത്തിരിക്കുന്ന സ്റ്റേഡിയത്തില്‍ ചെഗുവേരയുടെ ചിത്രമുള്ള ഡിവൈഎഫ്ഐ പതാകയുമേന്തി നില്‍ക്കുന്ന ചെറുപ്പക്കാര്‍ വേറെ.മാര്‍ക്കറ്റിങ് എന്നൊക്കെ പറയുന്നത് നമ്മള്‍ രാഷ്ട്രീയക്കാരില്‍ നിന്നും പഠിക്കണം.ചെഗുവേരയും മറഡോണയും തമ്മിലുള്ള ബന്ധമാണ് അവിടെ പ്രതിഫലിക്കുന്നത്.എന്നാല്‍, മറഡോണയെ പണം കൊടുത്തു കൊണ്ടുവന്നത്
ഒരു കുത്തക മുതലാളിയായ ബോബി ചെമ്മണൂരും.കുത്തകകള്‍ക്കെതിരായ പോരാട്ടമാണല്ലോ നമ്മുടെ ജീവിതലക്‍ഷ്യം തന്നെ.
മാധ്യമങ്ങളൊക്കെയും എന്തിനാണ് മറഡോണ വന്നത്, ആരാണ് മറഡോണയെ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങള്‍ വിട്ടുകളയുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല. ബോബി ചെമ്മണൂരിന്‍റെ ഗള്‍ഫിലെ ഒരു ഷോറൂം ഏതാനും മാസം മുമ്പ് മറഡോണ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. അതേ മറഡോണ കേരളത്തില്‍ വന്ന് ബോബി ചെമണൂര്‍ ജൂവലറിയുടെ കണ്ണൂര്‍ ശാഖയും ഹെലികോപ്‍റ്റര്‍ സര്‍വീസും ഗോള്‍ഡ് ലോണിന്‍റെ 101 ആം ശാഖയും ഉദ്ഘാടനം ചെയ്യുന്നു. ബോബി ചെമ്മണൂര്‍ പണം മുടക്കിയാണ് മറഡോണയെ കൊണ്ടുവരുന്നത് എന്നത് വ്യക്തം. പക്ഷെ, അതു പറയാന്‍ നാണക്കേട്. ബോബി ചെമ്മണൂരിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, കാരണം അയാള്‍ പണക്കാരനാണ്. മറഡോണയെ ഞാന്‍ ഇഷ്ടപ്പെടുന്നു, കാരണം അയാള്‍ കളിക്കാരനാണ് എന്നതാണ് ഇതിന്‍റെയൊരു സന്ദേശം.
ഇനി ബോബി ചെമ്മണൂരിന്‍റെ കാര്യം. ഒരു കോടീശ്വരനും മഹാത്മാവിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വവ്യക്തിത്വമാണ് അദ്ദേഹം. പാവങ്ങളെ സഹായിക്കുകയും ലക്ഷക്കണക്കിനു രൂപ ചെലവിട്ട് അതിന്‍റെ പരസ്യം നല്‍കുകയും ചെയ്യുന്നതാണ് അദ്ദേഹത്തെപ്പറ്റി ആലോചിക്കുമ്പോള്‍ പെട്ടെന്നു മനസ്സിലേക്കു വരുന്നത്.മലബാറില്‍ വ്യാപകമായി ബോബി ചെമ്മണൂരിനെ പാവങ്ങളുടെ രക്ഷകനായി, മനുഷ്യകുലത്തിന്‍റെ പുതുവെളിച്ചമായി പ്രഖ്യാപിക്കുന്ന പടുകൂറ്റന്‍ ഫ്ലെക്‍സുകളുണ്ട്. പ്രത്യേക തരത്തിലുള്ള, ലാളിത്യത്തിന്‍റെ പ്രതീകമായ വെള്ള വസ്ത്രം ധരിച്ചാണ് ലക്ഷങ്ങള്‍ മുടക്കുള്ള ഈ പരസ്യങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. പരസ്യം നല്‍കുന്നത് ബോബി ചെമ്മണൂരിന്‍റെ അഭ്യുദയകാംക്ഷികളാണ് എന്നു വാദിക്കാമെങ്കിലും, ഇത്രയൊക്കെ ജീവകാരുണ്യമുള്ള ബോബി ചെമ്മണൂര്‍ ഇങ്ങനെ ധൂര്‍ത്തന്‍മാരായ തന്‍റെ അഭ്യുദയകാംക്ഷികളെക്കൂടി ജീവകാരുണ്യത്തിലേക്ക് കൈപിടിച്ചു നടത്തുന്നതും വലിയൊരു ജീവകാരുണ്യമായിരിക്കുമെന്നതില്‍ സംശയമില്ല.
എന്തായാലും, മറഡോണയെ മലയാള മണ്ണിലെത്തിച്ച ബോബി ചെമ്മണൂരിന് പ്രത്യേകം നന്ദി പറയുന്നു. അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരിട്ടു കാണുക എന്നത് വലിയ സ്വപ്നമായി കൊണ്ടുനടന്നിരുന്ന പതിനായിരക്കണക്കിനാളുകളുടെ സ്വപ്നമാണ് ബോബിച്ചായന്‍ നിറവേറ്റുന്നത്.അത് തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. അതോടൊപ്പം ഇന്നുദ്ഘാടനം ചെയ്യപ്പെടുന്ന ബോബി ചെമ്മണൂരിന്‍റെ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ജീവകാരുണ്യ-സാമൂഹികസേവന പദ്ധതികള്‍ക്കും വിജയാശംസകള്‍ നേരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കുന്ന പണംകൂടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കണമെന്ന എളിയ അപേക്ഷയോടെ അവസാനിപ്പിക്കുന്നു.

ഒരാള്‍ കൂടി സുരേഷ് ഗോപിയായി

ഒരാള്‍ കൂടി സുരേഷ് ഗോപിയായിഅപ്പോള്‍ അതാണ് നമ്മുടെ പൊലീസ് നയം. സിപിഎമ്മുകാരായ
കുറ്റവാളികളെ പിടികൂടാന്‍ അവരെ ജയിംസ് ബോണ്ടുമാരാക്കും. അവരുടെ കാക്കിയെ സംരക്ഷിക്കാന്‍ എന്തു ത്യാഗവും സഹിക്കും. കോണ്‍ഗ്രസുകാരായ കുറ്റവാളികളെ തൊട്ടുകളിച്ചാല്‍ അവന്‍റെ കാക്കി അഴിപ്പിക്കും, പബ്ലിക്കായി തെറിവിളിക്കും, ഭീഷണിപ്പെടുത്തും. അവിടെ നടന്നത് ഗാന്ധിയന്‍ സമരമാണെന്നു മാധ്യമങ്ങള്‍ വാഴ്‍ത്തിപ്പാടും.

കെ.സുധാകരന്‍ കോണ്‍ഗ്രസിന്‍റെ മലബാറിലെ ബ്രാന്‍ഡ് അംബാസിഡറാണെന്നു പറയാം. കണ്ണൂരിലെ സിപിഎമ്മുകാരെ പേടിച്ച് മാളത്തിലൊളിച്ചിരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് അദ്ദേഹം ബോള്‍ഡ് ഇറ്റാലിക്സ് നേതാവാണ്. എന്നാല്‍, പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാത്ത പൊതുസമൂഹത്തിന് ഇന്നു വളപട്ടണം (ഇനി അവിടം വെള്ളരിക്കാപ്പട്ടണം എന്നറിയപ്പെടും) പൊലീസ് സ്റ്റേഷനില്‍ നടന്ന പ്രകടനം അത്ര ദഹിച്ചെന്നു വരില്ല. എന്താണ് ധീരനായ എംപി ഉദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല. എന്തായാലും ജനപ്രതിനിധി എന്ന നിലയില്‍ ആരെ വേണമെങ്കിലും പബ്ലിക്കായി വിരട്ടാമെന്നും ഉച്ചത്തില്‍ ആക്രോശിക്കുന്നതിലൂടെ താന്‍ പറയുന്നതെല്ലാം സ്ഥാപിക്കപ്പെടുകയാണെന്നും വിശ്വസിക്കുന്ന അനേകം അനേകം ബലഹീനരില്‍ ഒരാളാണ് അദ്ദേഹമെന്നത് എന്നെ നിരാശനാക്കുന്നു. ക്ഷമയും ഒരു ചെറുപുഞ്ചിരിയും അഹിംസയും കൊണ്ട് ഈ രാജ്യം സ്വന്തമാക്കിയ മഹാത്മജിയുടെ അനുയായിയാണ് ഭീഷണിയും തെറിവിളിയും കൊണ്ട് സ്വയം പരാജയപ്പെടുന്നത്.

സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിച്ചതിന്‍റെ കഥകള്‍ ഏറെ കേട്ടിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധത്തിലൂടെ ആകെ നനഞ്ഞ പാര്‍ട്ടിക്ക് ഇനിയിപ്പോള്‍ പഴയ പൊലീസ് സ്റ്റേഷന്‍ ആക്രമണങ്ങളുടെ കഥയൊന്നും കേട്ടാല്‍ കുളിരില്ല. അതുപോലെയാണോ നമ്മുടെ കോണ്‍ഗ്രസ് ? മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് ഒരു കോണ്‍ഗ്രസുകാരനെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ മറ്റൊരു കുട്ടിനേതാവിനെ കസ്റ്റഡിയിലെടുത്തതിനാണ് കെ.സുധാകരനും സംഘവും പൊലീസ് സ്റ്റേഷനില്‍ ചെന്നതും സുധാകരന്‍ അഴിഞ്ഞാടിയതും. സംഭവത്തിന്‍റെ ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ വിഡിയോകള്‍ താഴെ.

വളപട്ടണം എസ്ഐ ഷിജുവിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കാന്‍ ഞാനാഗ്രഹിക്കുന്നു. സുധാകരന്‍ ആക്രോശിക്കുമ്പോള്‍ ബബ്ബബ്ബ വയ്‍ക്കാതെ, സമാനമായ ശൈലിയില്‍ പ്രതികരിക്കുക എന്ന വിഡ്ഡിത്തത്തിനു മുതിരാതെ ടിയാന്‍റെ മുഖത്തേക്കു തന്നെ നോക്കി നിശബ്ദനായി നിന്നതിന്. അതൊരു നല്ല പ്രതികരണമാണ്. എത്രയും വേഗം അദ്ദേഹം അര്‍ഹിക്കുന്ന സസ്പെന്‍ഷനോ സ്ഥലം മാറ്റമോ ലഭിക്കട്ടെ എന്നാശംസിക്കുന്നു. ആണായി ജീവിക്കുന്നു എന്നതിന്‍റെ അംഗീകാരമായി എസ്ഐ ഷിജു അത് അര്‍ഹിക്കുന്നുണ്ട്.

വിഡിയോയില്‍ കണ്ടതില്‍ സുധാകരന്‍റെ ഏറ്റവും രസകരമായ ഡയലോഗ് അദ്ദേഹം ഏതുതരം രാഷ്ട്രീയപ്രവര്‍ത്തകനാണെന്നതിന്‍റെ കുറ്റസമ്മതം കൂടിയാണെന്നു തോന്നുന്നു. ‘നീയാരെടാ സുരേഷ് ഗോപിയോ’ എന്ന് സുധാകരന്‍ ചോദിക്കുമ്പോള്‍ എസ്ഐ ഷിജു ധീരനായ പൊലീസ് ഉദ്യോഗസ്ഥനും താന്‍ നീചനായ രാഷ്ട്രീയക്കാരനുമാണെന്ന് സുധാകരന്‍ തന്നെ സാക്‍ഷ്യപ്പെടുത്തുകയാണ്. അഭിനയിച്ച പൊലീസ് വേഷങ്ങളിലെല്ലാം സുരേഷ് ഗോപി ധീരനും നീതിമാനും സത്യസന്ധനുമായിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിലേതു മാതിരിയുള്ള സീനുകളില്‍ ആക്രോശിച്ച രാഷ്ട്രീയക്കാര്‍ കൊടുംവില്ലന്‍മാരുമായിരുന്നു. സിനിമയില്‍ കണ്ടതുമാതിരിയുള്ള ഡയലോഗുകള്‍ തിരിച്ചു പറയാന്‍ ഷിജു തയ്യാറായില്ല എന്നു മാത്രം. ഒരു എസ്ഐ എംപിയുടെ ഭീഷണിക്കു മറുപടി പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. എംപിക്കുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ പറയുന്നത് കാതോര്‍ത്താല്‍ അദ്ദേഹത്തിനു കേള്‍ക്കാവുന്നതേയുള്ളൂ.

ആരും സുരേഷ് ഗോപിമാരായി ജനിക്കുന്നില്ല, നാട്ടിലെ രാഷ്ട്രീയക്കാരാണ് അവരെ അങ്ങനെയാക്കുന്നത്. ഇന്നത്തെ സംഭവത്തില്‍ എംപിക്കെതിരെ നടപടി എടുക്കണം എന്നായിരിക്കും നാട്ടിലെ ജനങ്ങളുടെ ആവശ്യം. എന്നാല്‍ സംസ്ഥാന പൊലീസ് സേനയുടെ ആത്മവീര്യം കാത്തുസൂക്ഷിക്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എസ്ഐ ഷിജുവിനെതിരേ നടപടിയെടുക്കാമെന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണത്രേ സുധാകരനും സംഘവും പ്രതിയെ മോചിപ്പിച്ചു കൊണ്ടുപോയത് (പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും സുധാകരനെതിരേ വളപട്ടണം പൊലസ് കേസെടുത്തിട്ടുണ്ട്). മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിന്‍റെ സമയത്ത് യൂത്ത് ലീഗുകാരെ അറസ്റ്റ് ചെയ്തു എന്ന കൃത്യാന്തരബാഹുല്യത്തിന്‍റെ പേരിലാണ് ഷിജുവിനെ വളപട്ടണത്തേക്ക് സ്ഥലംമാറ്റിയത്. ചെറുപ്പക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം ഇങ്ങനെയാണ് ആളിക്കത്തിക്കേണ്ടത്.

ഒരു സംശയം: കേന്ദ്രമന്ത്രിയുടെ ഭാര്യയെ കയറിപ്പിടിച്ച കോണ്‍ഗ്രസുകാരനെ അറസ്റ്റ് ചെയ്താലും എംപി പോയി ഇറക്കുമോ ?

പ്രണയിക്കുന്നവരുടെ രാഷ്ട്രീയം

രാജ്യാന്തര പ്രണയഗുരു എന്നത് ഏതൊരാളെ സംബന്ധിച്ചും
പ്രണയിക്കുന്നവരുടെ രാഷ്ട്രീയം
അഭിമാനിക്കാവുന്ന പദവിയാണ്. അത്തരമൊരു ഗുരുവായ കേന്ദ്രമന്ത്രി ശശി തരൂരിന് പ്രണയകാര്യവകുപ്പ് നല്‍കണമെന്ന ബിജെപിയുടെ ആവശ്യം തല്‍ക്കാലം പ്രായോഗികമല്ലെന്നു തോന്നുന്നു. എന്നാല്‍, പ്രണയഗുരു എന്നത് ഒരാരോപണമായും പ്രണയകാര്യവകുപ്പ് എന്നത് ഒരു ആക്ഷേപവുമായാമാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത് എന്നത് ആ പാര്‍ട്ടിയുടെ നിലവാരത്തെയും സാമൂഹികബോധത്തെയും വെളിച്ചത്തുകൊണ്ടു വരികയാണ്. ശശി തരൂരിന്‍റെ ഭാര്യയെ അധിക്ഷേപിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയാണ് നാളത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പിഎസ്‍സി കോച്ചിങ്ങിനു പോകുന്നതെങ്കില്‍ സംഗതി കഷ്ടമാണ്. പ്രണയവിരുദ്ധ-സ്ത്രീവിരുദ്ധ രാഷ്ട്രീയം തീവ്രവാദത്തെക്കാള്‍ ഭീകരമാണ്.

മോഡിയും ബിജെപി വക്താവും ശശി തരൂരിനെപ്പറ്റിയും അദ്ദേഹത്തിന്‍റെ ഭാര്യയെപ്പറ്റിയും പറഞ്ഞ കാര്യങ്ങള്‍ ഒരു പരിഷ്കൃതസമൂഹത്തെ ഞെട്ടിക്കുന്നതാണ്. അപ്പുറത്തെ വീട്ടിലെ ചേച്ചി അലക്കി ഉണങ്ങാനിടുന്ന ബ്രേസിയര്‍ നോക്കി നെടുവീര്‍പ്പിടുന്ന ലോക്കല്‍ സദാചാരഗുണ്ടയുടെ നിലവാരത്തില്‍ ദേശീയനേതാക്കന്‍മാര്‍ സംസാരിക്കുമ്പോള്‍ അവര്‍ മുന്നോട്ടു വയ്‍ക്കുന്ന രാഷ്ട്രീയപാക്കേജില്‍ ഇതും ഉള്‍പ്പെടുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. മോഡിക്കു കയ്യടിക്കുന്നവരും ശശി തരൂരിനെയും സുനന്ദയെയും ആക്ഷേപിക്കുന്നവരും തങ്ങളുടെ വൈകല്യങ്ങള്‍ക്കു മോടി കൂട്ടുകയാണ്. ആശങ്കാജനകമാണ് മോഡി ഫാന്‍സിന്‍റെ സാമൂഹികമനശാസ്ത്രം.

വൃത്തികേട് ആരു പറഞ്ഞാലും വൃത്തികേടു തന്നെയാണ്. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയപ്രസ്ഥാനം ഉച്ചഭാഷിണിയിലൂടെ പറയുമ്പോള്‍ അതിന്‍റെ മുഴക്കവും പ്രത്യാഖ്യാതവും കൂടുകയേയുള്ളൂ. നമ്മളും മോശക്കാരല്ല. സുനന്ദയെ ട്രിവാന്‍ഡ്രം വിമാനത്താവളത്തില്‍ വച്ച് ഏതോ ലോഡ്ജ് കോണ്‍ഗ്രസുകാരന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതില്‍ നിഗൂഢമായ ഒരാനന്ദം പലരും അനുഭവിക്കുന്നുണ്ട്. ഐപിഎല്‍ അഴിമതിയില്‍ അവര്‍ പങ്കാളികളാണ് എന്നാണ് അതിനു വിശദീകരണണായി അവര്‍ പറയുന്നത്.പരസ്പരബന്ധമില്ലാത്ത രണ്ടു സംഗതികള്‍ കൂട്ടിക്കുഴച്ച് നമ്മുടെ തെറ്റായ നിലപാടിനു ന്യായീകരണം കണ്ടെത്തുന്നത് ഒരു നല്ല ശീലമല്ല. ഐപിഎല്‍ അഴിമതിയില്‍ അവര്‍ക്കു പങ്കുണ്ട് എന്നു തന്നെയിരിക്കട്ടെ. അതിന്‍റെ അര്‍ഥം ശശി തരൂരിനെയും ഭാര്യയെയും വ്യക്തിപരമായി കടന്നാക്രമിക്കാമെന്നാണോ ?

ഇവിടെ ശശി തരൂരിനെയും സുനന്ദയെയും പ്രണയവുമായി ബന്ധിപ്പിക്കുന്നതും ശശിയുടെ മുന്‍വിവാഹങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നതും അവരെ സംബന്ധിച്ച് ഒരു ആക്ഷേപമായിരിക്കില്ല. എന്നാല്‍, ശശി തരൂര്‍ അന്‍പതാം വയസില്‍ സുനന്ദയെ വിവാഹം കഴിച്ചതും തന്‍റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് പറയുന്നതും ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ കുഴപ്പം ശശിക്കും സുനന്ദയ്‍ക്കുമല്ല, അലോസരപ്പെടുന്നവര്‍ക്കാണ്. അത് ഗുരുതരമായ വ്യക്തിത്വ വൈകല്യമാണ്. ഇപ്പോള്‍ നടക്കുന്ന ചാണകമേറിനെ വിവാദം എന്നു വിളിക്കാമെങ്കില്‍ ഈ വിവാദം ശശി തരൂരിന്‍റെയും സുനന്ദയുടെയും തിളക്കം വര്‍ധിപ്പിക്കുകയേയുള്ളൂ. എന്‍റെ ഭാര്യയ്‍ക്ക് എത്ര മൂല്യമുണ്ട് എന്നും എന്‍റെ വിവാഹജീവിതം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നും എല്ലാ രാഷ്ട്രീയനേതാക്കള്‍ക്കും ആത്മപരിശോധന നടത്താനും സ്വയം കണ്ടെത്താനും തിരുത്താനും ലഭിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരവസരമാണിത്.

ഇതിനെല്ലാം മുകളില്‍ രാഷ്ട്രീയവുമുണ്ട് എന്നതിനാല്‍ ആളുകള്‍ മോഡി പണ്ടുപേക്ഷിച്ച ഭാര്യയെ തപ്പിയെടുത്ത് അവരുടെ ദൈന്യതയുടെ കഥകള്‍ കൊണ്ട് മോഡിക്കു മറുപടി കൊടുക്കുകയാണ്. അപ്പോഴും തെറ്റ് ആവര്‍ത്തിക്കപ്പെടുന്നതേയുള്ളൂ. സുനന്ദയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശശിയെ ചെളിവാരിയെറിയാനാണ് എന്നു വിശ്വസിക്കുന്നതുകൊണ്ടാണല്ലോ മോഡിയുടെ ഭൂതകാലം ചികഞ്ഞ് ഒരു സ്ത്രീയെ പുറത്തെടുത്ത് കൊണ്ടുവന്നിരിക്കുന്നത്. ഒരു സ്ത്രീയുടെ അന്തസ്സിനെ വെല്ലുവിളിച്ചതിനു മറുപടിയായി ഗുജറാത്തില്‍ എവിടെയോ ഒതുങ്ങിക്കഴിയുന്ന മറ്റൊരു സ്ത്രീയ വലിച്ചിഴച്ച് കൊണ്ടുവന്നു വാര്‍ത്തയാക്കുന്നതില്‍ എന്തു നീതിയാണുള്ളത് ?സുനന്ദയ്‍ക്കുള്ളതുപോലെ തന്നെ ഒരു അന്തസ്സ് ആ സ്ത്രീക്കുമില്ലേ ? വിവേചനബുദ്ധി ഇല്ലെങ്കില്‍ നമ്മള്‍ മനുഷ്യരെന്ന് അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ശശി തരൂരിന്‍റെ മൂന്നാമത്തെ വിവാഹമാണിത് എന്നതാണ് പലരെയും ബുദ്ധിമുട്ടിക്കുന്നത്.ഭാര്യയെ വീട്ടിനുള്ളിലടച്ചിട്ട് കന്നിമാസത്തിലെ പട്ടിയെപ്പോലെ നാടെങ്ങും ഓടിനടന്നു ഭോഗിക്കുന്നവരുടെ ഏകപത്നീവൃതത്തെക്കാള്‍ പതിനായിരം മടങ്ങ് തിളക്കമുള്ളതാണ് ശശി തരൂരിന്‍റെ വിവാഹമോചനങ്ങള്‍. .കാരണം, വിവാഹമോചനം എന്നത് വിവാഹത്തെക്കാള്‍ നേരും നെറിയുമുള്ള പ്രസ്ഥാനമാണ്. ഒരു വിപ്ലവകാരിയുടെ ഭാര്യ പലതും സഹിക്കേണ്ടി വരും എന്ന തത്വത്തില്‍ വിശ്വസിച്ച് തിരക്കുള്ള രാഷ്ട്രീയജീവിതത്തില്‍ നിന്ന് ഭാര്യയെ അടര്‍ത്തിമാറ്റി ജീവിക്കുന്നവരാണ് മിക്കവാറും രാഷ്ട്രീയനേതാക്കന്‍മാരും. സ്ത്രീ, സ്നേഹം, പ്രണയം തുടങ്ങിയ സംഗതികള്‍ അപ്രായോഗികമാണെന്നു വിശ്വസിക്കുന്നവര്‍ക്കിടയില്‍ എന്‍റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവില്ല എന്നു പറയുന്നൊരാളുണ്ടെങ്കില്‍ അയാളാണ് മാതൃകയാവേണ്ടത്.
നമ്മുടെ അസഹിഷ്ണുതയും അസൂയയും മനോവകൈല്യങ്ങളും ദേശസാല്‍ക്കരിക്കപ്പെടുകയും ഋജുവായി ജീവിക്കുന്നവര്‍ ഒറ്റപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് ഒരു സാമൂഹികദുരന്തമാണ്. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടുകളിലും ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്ന മാധ്യമ അജന്‍ഡകളിലും നല്ലതൊന്നും പ്രതീക്ഷിക്കാനില്ല. ബിജെപി ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ അശങ്കപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, വിമാനത്താവളത്തില്‍ വച്ച് ആ സ്ത്രീയെ കടന്നുപിടിച്ച പ്രവര്‍ത്തകനെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്തണം.

ട്രെയിനില്‍ സ്ത്രീകളെ നിരോധിക്കുക

ട്രെയിനില്‍ സ്ത്രീകളെ നിരോധിക്കുകട്രെയിനിലെ സ്ത്രീകളുടെ സുരക്ഷയും റയില്‍വേയുടെ സല്‍പ്പേരും മുന്‍നിര്‍ത്തി
റയില്‍വേ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയുകയും ട്രെയിനില്‍ സ്തീകളെ നിരോധിക്കുകയും ചെയ്യണമെന്ന് റയില്‍വേ അധികൃതരോട് വളരെ വിനീതമായി അപേക്ഷിക്കുന്നു. ട്രെയിന്‍ ആണുങ്ങള്‍ സഞ്ചരിക്കുന്ന വാഹനമാണ്. ആണുങ്ങളാകുമ്പോള്‍ ചിലപ്പോള്‍ മദ്യപിച്ചെന്നും പെണ്ണുങ്ങളെ തോണ്ടിയെന്നും പറ്റിയാല്‍ റേപ് ചെയ്തെന്നുമൊക്കെയിരിക്കും. എന്നാല്‍ ഈ സത്യം അംഗീകരിക്കാത്ത സ്ത്രീകള്‍, നോക്കി,തോണ്ടി,പിച്ചി,മാന്തി എന്നൊക്കെ പറഞ്ഞ് അനാവശ്യമായി വിവാദമുണ്ടാക്കി റയില്‍വേയ്‍ക്ക് ചീത്തപ്പേരുണ്ടാക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി സ്ത്രീകള‍്‍ക്ക് ട്രെയിനില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി പ്രശ്നം പരിഹരിക്കണം.

ഇപ്പോള്‍ കുറെയായി ടിടിഇമാര്‍ യാത്രക്കാരികളെ കയറിപ്പിടിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഇത് സത്യത്തില്‍ വളച്ചൊടിക്കപ്പെട്ട വാര്‍ത്തകളാണ്. ഇതിനു പിന്നില്‍ സ്വകാര്യബസ് ലോബികളും ടാക്‍സി മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയിന്‍ സ്ത്രീകള്‍ക്ക് പറ്റിയ വാഹനമല്ല എന്നു സ്ഥാപിച്ച് സ്ത്രീ യാത്രക്കാരെ സ്വന്തമാക്കുന്നതിനു വേണ്ടി ബസുകാരും ടാക്‍സിക്കാരും മനപൂര്‍വം കളിക്കുന്നതാവാനേ സാധ്യതയുള്ളൂ. മെട്രോ റയില്‍, മോണോ റയില്‍ തുടങ്ങിയവ വരുമ്പോഴേക്ക് സാധാരണ ട്രെയിനുകളില്‍ നിന്നും സ്ത്രീകളെ പുറത്ത് ചാടിച്ച് മെട്രോ-മോണോ റയിലുകളില്‍ കയറ്റുക എന്ന ലക്ഷ്യവുമുണ്ടാകാം. അങ്ങനെയെങ്കില്‍ ഈ വിവാദങ്ങള്‍ക്കു പിന്നില്‍ ഇ.ശ്രീധരന്റെ വരെ ഗൂഢാലോചന നടന്നിട്ടുണ്ടാവാം.

ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ ശൃംഖലയാണ് ഇന്ത്യന്‍ റയില്‍വേ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ സല്‍പ്പേര് തകര്‍ക്കുന്നതിനും അതുവഴി റയില്‍വേയെ തളര്‍ത്തുന്നതിനും വേണ്ടി അമേരിക്ക പണം നല്‍കുന്ന ആളുകള്‍ മനപൂര്‍വം ട്രെയിനില്‍ സ്ത്രീകളെ കയറിപ്പിടിക്കുന്നതാണെന്ന സൂചനയുമുണ്ട്. അതോ അമേരിക്കയുടെ കയ്യില്‍ നിന്നു പണം വാങ്ങിയ സ്ത്രീകള്‍ ടിടിഇമാരെ അങ്ങോട്ടു കയറിപ്പിടിച്ചതാണോ എന്നും പരിശോധിക്കണം.

അല്ലെങ്കിലും, ട്രെയിന്‍, കുതിര എന്നിവ വളരെ സെക്സി ആയിട്ടുള്ള വാഹനങ്ങളാണ്. ഈ വാഹനങ്ങളുടെ കുതിപ്പും പ്രത്യേകതരത്തിലുള്ള ചലനവും വേറെ ചില പരിപാടികളെ അനുസ്മരിപ്പിക്കുന്നു എന്നതിനാല്‍ ഈ രണ്ടു വാഹനങ്ങളിലും സഞ്ചരിക്കുന്ന പുരുഷന്മാര്‍ക്ക് ഹോര്‍മോണ്‍ ഉല്‍പാദനം കൂടാന്‍ സാധ്യതയുണ്ട്. ഈ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ അവരെ കൂടുതല്‍ കര്‍മനിരതരാക്കും. ഹോര്‍മോണിന് അങ്ങനെ ഭിക്ഷക്കാരനെന്നോ ടിടിഇ എന്നോ വേര്‍തിരിവില്ല. അതുകൊണ്ട് ട്രെയിനില്‍ വച്ച് സ്ത്രീകളെ കയറിപ്പിടിക്കേണ്ടി വരുന്ന പുരുഷന്മാരെ കുറ്റക്കാരായി കാണാതെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ട്രെയിനില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുകയാണ് വേണ്ടത്.

റയില്‍വേ പ്ലാറ്റ്ഫോമിലെ സ്വതന്ത്ര്യ കാറ്ററിങ്ങുകാരെ നേരത്തെ റയില്‍വേ നിരോധിച്ചിരുന്നു. അവര്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്റെയും വിറ്റമിന്‍ ഇയുടെയും അളവ് കൂടുതലായതുകൊണ്ട് യാത്രയ്‍ക്കിടയില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നു ഞാന്‍ നേരത്തേ സൂചിപ്പതുമാണ്. അതു കഴിഞ്ഞാണ് അടുത്തിടെ ട്രെയിനില്‍ മദ്യപിച്ചു കയറുന്നത് നിരോധിച്ചത്. മദ്യം എല്ലാത്തരം അധമവികാരങ്ങളെയും ഉണര്‍ത്തുകയും തദ്വാരാ സ്ത്രീകളെ ആക്രമിക്കാന്‍ ഏതൊരു പുരുഷനെയും തോന്നിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ടിടിഇമാരാണ്. നാളെ റയില്‍വേ മന്ത്രി തന്നെ പ്രതിയായെന്നു വന്നേക്കാം. അതിനൊക്കെ മുന്‍പ് റയില്‍വേ പ്ലാറ്റ്ഫോമിലോ ട്രെയിനിലോ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചുകൊണ്ട് എല്ലാ റയില്‍വേ സ്റ്റേഷനു മുന്നിലും അഞ്ഞൂറാന്റെ വീടിന്റെ ഗേറ്റിലെപ്പോലെ ഓരോ ബോര്‍ഡ് സ്ഥാപിച്ചുകൊണ്ട് റയില്‍േയുടെ അന്തസ്സും സ്ത്രീകളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് അധികൃതരോട് അഭ്യര്‍ഥിക്കുന്നു.

അമൃതയിലെ ദിവ്യാദ്‍ഭുതങ്ങള്‍

അമൃതയിലെ ദിവ്യാദ്‍ഭുതങ്ങള്‍എറണാകുളം അമൃതാ ആശുപത്രിയില്‍ നടന്നു വരുന്ന അദ്ഭുതങ്ങള്‍
തുടരുകയാണ്. കഴിഞ്ഞ ദിവസം മാനേജ്മെന്റുമായി ചര്‍ച്ചയ്‍ക്കു വന്ന നഴ്‍സിങ് വിദ്യാര്‍ഥികള്‍ക്ക് ആശുപത്രിക്കുള്ളില് വച്ച് പരുക്കേല്‍ക്കുകയും കാരുണ്യത്തിന്റെ നിറകുടമായ ആശുപത്രി അധികൃതര്‍ അവരെ വാരിയെടുത്ത് കാഷ്വാലിറ്റിയിലാക്കി പരിചരിക്കുകയും ചെയ്ത സംഭവങ്ങളെപ്പറ്റി ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്നലെ സമരത്തിനു നോട്ടീസ് നല്‍കാന്‍ പോയ മറ്റൊരു അസോസിയേഷന്‍ ഭാരവാഹിയെയും സമാനമായ രീതിയില്‍ പരുക്കുകളോടെ ആശുപത്രിക്കുള്ളില്‍ കണ്ടിരിക്കുന്നു. കരുണാമയിയായ അമ്മയുടെ പേരിലുള്ള സ്ഥാപനത്തിനെതിരേ തല്‍പരകക്ഷികള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന പാപപങ്കിലമായ സമരത്തെ ജഗദീശ്വരന്‍ ഇവ്വിധം ഛിദ്രം ചെയ്തതില്‍ ചിരിക്കണോ കരയണോ ?
അമ്മയുടെ സ്ഥാപനത്തിനെതിരെ ഒരു വാക്കുരിയാടാന്‍ യോഗ്യതയില്ലാത്ത നഴ്‍സിങ് പുഴുക്കള് ജീവകാരുണ്യത്തിന് ലഭിച്ച ദൈവികമായ അവസരത്തെ ലാഭേച്ഛയോടെ കാണുകയും അതില്‍ത്തന്നെ കൊള്ളലാഭം പ്രതീക്ഷിച്ച് സംഘടന രൂപീകരിക്കുകയും ചെയ്തത് നീചവും പൈശാചികവും പ്രകൃതിവിരുദ്ധവുമാണ്.അത്തരക്കാരെ കൊട്ടാരക്കരയിലെ അധ്യാപകനെ ദൈവം ശിക്ഷിച്ചതുപോലെ ശിക്ഷിക്കണം എന്നതില്‍ സംശയമില്ല. എന്നാല്‍,സ്നേഹം, ക്ഷമ,സഹനം തുടങ്ങിയ സദ്ഗുണങ്ങളാല്‍ പരിപോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന് വെറുപ്പോ പ്രതികാരമോ സങ്കല്‍പിക്കാനോ അക്രമം നടപ്പില്‍ വരുത്താനോ കഴിയില്ല. ആയതിനാല്‍ ആശുപത്രിയില്‍ ധര്‍മപുനസ്ഥാനത്തിനായി ഊശ്വരന്‍ തന്നെ അവതരിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നു. അല്ലെങ്കില്‍ നഴ്‍സിങ് പുഴുക്കള്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടില്ല.
ഈശ്വരന്‍ യൂണിയനില്ല.ഈശ്വരാധീനത്തിനു നോക്കുകൂലിയുമില്ല. പിന്നെന്തിനാണ് നഴ്‍സുമാര്‍ അമൃതയില്‍ യൂണിയനുണ്ടാക്കിയത് ? യൂണിയനാണ് എല്ലാ തിന്മകള്‍ക്കും അടിസ്ഥാനം. മക്കള്‍ക്കെല്ലാം നിര്‍വൃതി ഉണ്ടാകണമെങ്കില്‍ യൂണിയന്‍ വെടിഞ്ഞ് ആതുരസേവനത്തില്‍ വിലയം പ്രാപിക്കണം. അതൊരു അനുഭൂതിയായി കാണണം. അല്ലാതെ മാസാമാസം കിട്ടുന്ന ശമ്പളത്തിനു വേണ്ടി ജോലി ചെയ്യുന്നത് കൊടിയ പാപമാണ്, വഞ്ചനയാണ്, ദൈവനിഷേധമാണ്. എങ്ങനെ നഴ്‍സുമാരുടെ വേഷത്തില്‍ ധനമോഹികളായ നികൃഷ്ടജീവികള്‍ അമൃതയില്‍ കടന്നുകൂടി? എങ്ങനെ ആ പുണ്യസ്ഥാപനത്തില്‍ മുദ്രാവാക്യം വിളികളുയര്‍ത്താന്‍ അവറ്റകളുടെ നാവു പൊന്തി ? കലികാലവൈഭവം എന്നു പറഞ്ഞാല്‍ അതിത്തിരി കുറഞ്ഞുപോയെങ്കിലേയുള്ളൂ.
യൂണിയന്‍ പാപമാണ് എന്നതിനാല്‍ ആ പാപം ചെയ്തുകൊണ്ട് യൂണിയന്‍ ഭാരവാഹികളായ പാപികളെ പിരിച്ചുവിട്ടതിനെപ്പറ്റി ചോദിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയ നേതാക്കളുടെ മേലാണ് അദ്യത്തെ അദ്ഭുതം സംഭവിച്ചത്. ദുഷ്ചിന്തയോടെ പടികള്‍ കയറുമ്പോള്‍ ഏതോ അദൃശ്യശക്തി അവരെ അടിച്ചുവീഴ്‍ത്തി കൈകളും കാലുകളും ഒടിച്ച് പല പീസുകളാക്കുകയും തല തല്ലിപ്പൊട്ടിക്കുകയും ചെയ്തു (ഒരു പാപിയയുടെ തലയില്‍ 36 സ്റ്റിച്ചുകളാണ് വേണ്ടി വന്നത്.മറ്റൊരു മഹാപാപിയുടെ മുട്ടുചിരട്ട നാലായി തകര്‍ന്നിരിക്കുന്നു. പാപി ഇനി എണീറ്റുനടന്നാല്‍ പറയാം നടന്നെന്ന്). എന്തായാലും ഇത്തരത്തില്‍ പരുക്കേറ്റ് നിലംപരിശായി കിടന്ന അവരെ, അവര്‍ പാപികളാണെന്നത് മറന്നുകൊണ്ട് കാഷ്വാലിറ്റിയില്‍ കൊണ്ടുപോയി ശുശ്രൂഷിച്ചു എന്നത് യുക്തിവാദികളുടെ പോലും കണ്ണുകള്‍ ഈറനണിയിക്കുന്ന സംഗതിയാണ്.
ആതുരേസവനത്തിന്റെ വഴിയല്‍ നിന്ന് പാപത്തിന്റെ സമരപാതയിലേക്കു കടന്ന ആശുപത്രിയിലെ നഴ്‍സുമാര്‍ അന്നു തുടങ്ങിയതാണ് സമരം.ഇന്നലെ വീണ്ടും സമരസന്ദേശവുമായി ആശുപത്രിക്കുള്ളില്‍ കടന്ന മറ്റൊരു നഴ്‍സിങ് യൂണിയന്‍ നേതാവിനെയും സമാനമായ രീതിയില്‍ ആശുപത്രിക്കുള്ളില്‍ പരുക്കേറ്റ നിലയില്‍ കണ്ടിരിക്കുന്നു. രാവിലെ ഒന്‍പതു മുതല്‍ നരകപീഡനത്തിന് ഇരയായ പാപിയെ എംഎല്‍എയും മറ്റും വന്ന് അന്വേഷിച്ചപ്പോള്‍ ആശുപത്രിക്കുള്ളില്‍ എവിടെ നിന്നോ പൂട്ടിയിട്ട നിലയില്‍ കണ്ടെടുക്കുകയായിരുന്നത്രേ. ആരെയും കടുംഭക്തരാക്കുന്ന ലീലാവിലാസങ്ങള്‍. ഈശ്വരന്‍ അടുത്ത കാലത്തൊന്നും ഇത്ര ശക്തമായി സോഷ്യല്‍ ലൈഫില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നു തോന്നുന്നു. ഒരു പുണ്യസ്ഥാപനത്തെ ഇവ്വിധം അപകീര്‍ത്തിപ്പെടുത്താന്‍ ആരോ നഴ്‍സുമാര്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. എന്തായാലും അവറ്റകള്‍ക്ക് കണക്കിനു കിട്ടുന്നുണ്ട് എന്നതു മാത്രമാണ് ഒരു ആശ്വാസം.
ആരുമില്ലാത്തവര്‍ക്ക് കോടതിയുണ്ട് എന്ന വിശ്വാസം അടിവരയിട്ടുകൊണ്ട് ഈ വിഷയത്തിലും കോടതി ഇടപെടലുണ്ടായിരിക്കുന്നതാണ് ആകെയുള്ള രണ്ടാമത്തെ ആശ്വാസം.മഹാപാപികളായ നഴ്‍സുമാരുടെ സമരം കൊണ്ട് ആശുപത്രിക്ക് ഒരു ബുദ്ധിമുണ്ടാവാതിരിക്കാന്‍ പൊലീസ് സംരക്ഷണത്തിന് ഉത്തരവു നല്‍കിയിരിക്കുകയണ് കോടതി.എന്നാല്‍ നഴ്‍സിങ് പുഴുക്കളെ അവിടെ നിന്നു നീക്കം ചെയ്‍ത് ആശുപത്രിയുടെ പരിപാവനമായ അന്തരീക്ഷം പുനസ്ഥാപിക്കാന്‍ കോടതി ഇടപെട്ടില്ല എന്നത് എന്നെപപ്പോലുള്ളവരെ കുറച്ച് നിരാശപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്കു നേരേ ഒരു വണ്ടി പാഞ്ഞുകയറിയിരുന്നു എന്നത് അടുത്ത അദ്ഭുതത്തിന്റെ സൂചനയാണ്.
ഇതിനിടെ ഡിവഐഎഫ്ഐ എന്നൊരു സംഘടന പാപികള്‍ക്ക് പിന്തുണയുമായി ആ പുണ്യസ്ഥാപനത്തിന്റെ പടികള്‍ കടന്നു എന്നത് ഞെട്ടിക്കുന്നതാണ്. ആശുപത്രിയ്ക്ക് മുന്നില്‍ സമരം ചെയ്യുന്ന നഴ്‌സുമാരെ സന്ദര്‍ശിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തതിരിക്കുകയാണ്. മറ്റ് രാഷ്ട്രീയസംഘടനകളും മാധ്യമങ്ങളും നഴ്‍സിങ് പുഴുക്കള്‍ ചെയ്തത് തെറ്റാണെന്നും അവറ്റകള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള നിശബ്ദനിലപാടെടുക്കുമ്പോള്‍ ഇത്തരത്തില്‍ തലതിരിഞ്ഞ ഇടപെടല്‍ നടത്തുന്ന ഡിവൈഎഫ്ഐ എന്ന തീവ്രവാദസംഘടനയെ നിരോധിക്കാനും ടി.വി.രാജേഷ് എംഎല്‍എയെ നിയമസഭയില്‍ നിന്നു പുറത്താക്കാനും ഭരണകൂടം തയ്യാറാവണമെന്നാണ് എന്റെ അപേക്ഷ. ഇക്കാര്യത്തില്‍ ഇടപെട്ട നിലയ്‍്ക്ക് പാപത്തിനു കൂട്ടുനിന്നിരിക്കുന്ന എംഎല്‍എയുടെ തലയോട്ടിയാണോ മുട്ടുചിരട്ടയാണോ തകരാന്‍ പോകുന്നത് എന്നത് കണ്ടറിയാം.

മെഡിക്കല്‍ ട്രാന്‍സ്‍ക്രിപ്‍ഷന്‍

മെഡിക്കല്‍ ട്രാന്‍സ്‍ക്രിപ്‍ഷന്‍*വെല്‍ഡണ്‍ ഡോക്ടര്‍ വെല്‍ഡണ്‍… നിങ്ങളുടെ ഒരു യേസ് സൃഷ്ടിച്ചത്
ചരിത്രമാണ്… ആരെയും കൊല്ലാന്‍ പറ്റിയില്ല എങ്കിലും ചക്കടാ കാര്‍ അവറ്റകളുടെ നെഞ്ചത്തോട്ട് കയറ്റിയത് വളരെ നന്നായി…

എന്നാലും അവരെന്നെ അറസ്റ്റ് ചെയ്തില്ലേ സര്‍ ? അതൊഴിവാക്കാമായിരുന്നു…

സാരമില്ല ഡോക്ടര്‍… അതൊക്കെ വേണം… അറിയാലോ അല്ലെങ്കില്‍ മീഡിയ വെറുതെ അതും പൊക്കിപ്പിടിച്ച് ഓവറാക്കും.. ഇതിപ്പോ അതോടെ കഴിഞ്ഞില്ലേ… പക്ഷെ, നാല് ഡെഡ്‍ബോഡി എങ്കിലും ഞാന്‍ പ്രതീക്ഷിച്ചു..

അയ്യോ സര്‍.. ഓപറേഷന്‍ തിയറ്ററില്‍ ചെയ്യുന്നതുപോലെ കാറുകൊണ്ട് ചെയ്യാനെനിക്കറിയില്ല.. ഇതൊക്കെ വല്ല ക്വട്ടേഷന്‍കാരെയും ഏല്‍പിക്കുന്നതല്ലേ നല്ലത്…

ക്വട്ടേഷന്‍കാര് പറ്റില്ല.. ഒന്നാമത് ഡോക്ടര്‍മാരുടെ ലുക്കുള്ള ക്വട്ടേഷന്‍കാരു കുറവാ…

അതിനെന്താ ക്വട്ടേഷന്‍കാരുടെ ലുക്കുള്ള എത്രയോ ഡോക്ടര്‍മാരുണ്ട്…

പക്ഷെ, വെട്ടൊന്ന് മുറി രണ്ട്.. അതാണല്ലോ ക്വട്ടേഷന്‍കാരുടെ രീതി.. നമുക്ക് ബ്രെയ്‍ന്‍ ഡെത്ത് കേസായിട്ടു കിട്ടണം.. എങ്കിലല്ലേ ഹൃദയവും കിഡ്‍നിയും കണ്ണും കരളുമൊക്കെ എണ്ണിപ്പറഞ്ഞ് വില്‍ക്കാനൊക്കൂ.. നമ്മുടെ അരി അതാണല്ലോ.. സാരമില്ല.. അടുത്ത തവണയാകാം…

സര്‍, സമരം ഇങ്ങനെ തുടര്‍ന്നാല്‍ നമ്മളെന്തു ചെയ്യും ?

പേടിക്കേണ്ട, ഇന്ന് വോട്ടെടുപ്പല്ലേ.. അതൊന്നു കഴിഞ്ഞോട്ടെ, പൊലീസ് വന്ന് എല്ലാറ്റിനേം അറസ്റ്റ് ചെയ്തോണ്ടു പൊയ്‍ക്കോളും…

ഉവ്വോ.. അതിനു സാധ്യതയുണ്ടോ ?

അയ്യോ… നമ്മളോട് ഉറപ്പു പറഞ്ഞിട്ടുണ്ട്… സര്‍ക്കാര്‍ നഴ്‍സുമാര്‍ക്കെതിരാണെന്നു ജനങ്ങള്‍ക്കു തോന്നിയാല്‍ വോട്ടുകുറയുമെന്ന് പേടിച്ചല്ലേ പാവങ്ങള്‍ ഇത്രേം ദിവസം അനങ്ങാതിരുന്നത്.. ഇനി നോക്കിക്കോ.. നഴ്‍സുമാരെ നമ്മള്‍ പണി അങ്ങോട്ടു പഠിപ്പിച്ചു കൊടുക്കും…

സത്യത്തില്‍ എന്തിനാണ് സര്‍ അവറ്റകള്‍ സമരം ചെയ്യുന്നത് ?

അഹങ്കാരം…. പിന്നെ അസൂയ,ഡോക്ടര്‍മാരോടുള്ള അസൂയ… പിന്നെ കോംപ്ലക്‍സും..

സര്‍, നമുക്ക് കംപ്ലീറ്റ് നഴ്‍സുമാരേം പിരിച്ചുവിട്ടാലോ ?

എന്നിട്ട് ?

ദിവസക്കൂലിക്ക് പുതിയ പിള്ളേരെ വച്ച് പണിയെടുപ്പിക്കാം…

എന്റെ ഡോക്ടറേ ഇതൊക്കെ പുറത്ത് പറയാം.. പക്ഷെ, നഴ്‍സുമാര് പോയാല്‍ നമ്മടെ കച്ചോടം അവസാനിക്കില്ലേ… ദിവസക്കൂലി എന്നൊക്കെ പറഞ്ഞാല്‍, എട്ടാം ക്ലാസ് തോറ്റ ഒരാള്‍ക്കു പോലും എട്ടു മണിക്കൂര്‍ വന്ന് ചുമ്മാ ഇരുന്നിട്ട് പോന്നേന് മിനിമം 400 രൂപ കൊടുക്കണ്ടേ ?

അതുവേണം.. എന്റെ വീട്ടില്‍ ഡെയ്‍ലി 2 മണിക്കൂര്‍ വന്നു പോകുന്ന സെര്‍വന്റിന് മാസം കൊടുക്കുന്നത് 9000 രൂപയാ…

നമ്മളിവിടെ ഒരു നഴ്‍സിനെ 15 മണിക്കൂര്‍ പണിയെടുപ്പിക്കുന്നുണ്ട്… മാസം അയ്യായിരം രൂപയ്‍ക്ക് 15 മണിക്കൂര്‍ മിണ്ടാതെ പണിയെടുക്കുന്ന നഴ്‍സുമാരെ എവിടെക്കിട്ടും ?

അത് പോരെന്നും 15 മണിക്കൂര്‍ പണിയെടുക്കാന്‍ പറ്റില്ലെന്നുമല്ലേ ശവങ്ങള്‍ പറയുന്നത് ?

അതെ.. പറഞ്ഞോട്ടെ… സത്യത്തില്‍ ഒരു നഴ്‍സ് ദിവസം 8 മണിക്കൂര്‍ വീതം ജോലി ചെയ്യുകയും ചെയ്യുന്ന ജോലിക്ക് അനുസരിച്ച് നമ്മള്‍ വേതനം കൊടുക്കുകയും ചെയ്യാനാണെങ്കില്‍ മാസം 30000 രൂപയെങ്കിലും കൊടുക്കേണ്ടി വരും… ഡോക്ടറൊക്കെ കള്ളുകുടിച്ചിട്ട് കുറിക്കുന്ന മരുന്നുകളൊക്കെ തിരുത്തി രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതാരാ ?

സര്‍ എന്റെ പേഴ്‍സണല്‍ കാര്യങ്ങളിലിടപെടരുത്…

എന്ത് കള്ളുകുടിച്ചിട്ട് രോഗികളെ പരിശോധിക്കുന്നതോ ?

കള്ളുകുടിച്ചിട്ട് ട്രെയിനില്‍ കയറരുത്, കള്ളുകുടിച്ചിട്ട് വണ്ടിയോടിക്കരുത് എന്നൊക്കെയേ ഇവിടെ നിയമമുള്ളൂ.. കള്ളുകുടിച്ചിട്ട് രോഗികളെ പരിശോധിക്കരുത് എന്ന് എവിടെയും പറയുന്നില്ല…

ഇല്ല, പക്ഷെ കഴിഞ്ഞയാഴ്ച ഡോക്ടര്‍ കള്ളുകുടിച്ച് ഓപറേഷന്‍ ചെയ്തിട്ട്, ട്യൂമറാണെന്നു പറഞ്ഞ് ഒരു പേഷ്യന്റിന്റെ കിഡ്‍നി പറിച്ചെടുത്തതോ ?

അത് ശരി, ഇപ്പോ ഞാന്‍ കിഡ്‍നി പറിച്ചെടുത്തതായോ കുഴപ്പം ? ആ കിഡ്‍നിയല്ലേ സാര്‍ മലേഷ്യക്കാരന് നാലു ലക്ഷം രൂപയ്‍ക്ക് വിറ്റത് ? ഞാനൊന്നും അറിയുന്നില്ലെന്നാ വിചാരം ? എന്നിട്ടെന്നോടു പറഞ്ഞതോ.. അതൊരു പള്ളീലച്ചന് ഫ്രീയായിട്ടു വച്ചുകൊടുത്തു, നേര്‍ച്ചയായിട്ട് കരുതിയാല്‍ മതീന്ന്… കമ്മിഷന്‍ വകേല്‍ എനിക്കുള്ള ഒരു ലക്ഷം രൂപ എനിക്കിപ്പോ കിട്ടണം…

ഡോക്ടര്‍ അത് പറയരുത്.. അബദ്ധം പറ്റിയിട്ട് അപകടമൊന്നും സംഭവിച്ചില്ലല്ലോന്ന് ആശ്വസിക്കുന്നതിനു പകരം.. കമ്മിഷന്‍ ചോദിക്കുവാണോ ? എന്റെ ഡോക്ടറേ, നമ്മള് തമ്മിലിങ്ങനെ തര്‍ക്കിക്കണോ.. അടങ്ങ്.. ആരെങ്കിലും കേട്ടാല്‍ മോശമല്ലേ ?

എന്തു മോശം ? എയ്‍ഡ്‍സിന് അമേരിക്കയില്‍ നിന്നു വരുത്തിയ മരുന്നാണെന്നു പറഞ്ഞ് പാരസെറ്റാമോളില്‍ ജെല്യൂസിലും ആസ്‍പിരിനും കൂടി കലക്കി വിറ്റ് വാങ്ങുന്നത് എത്ര ലക്ഷമാണെന്നൊക്കെ എനിക്കറിയാം…

ഹ.. ഡോക്ടര്‍ ഒന്നടങ്ങ്.. നമുക്കെല്ലാത്തിനും പരിഹാരമുണ്ടാക്കാം.. ഒച്ചവയ്‍ക്കാതെ..

അല്ല സര്‍.. ഒരു ബിസിനസാകുമ്പോള്‍ വിശ്വാസമാണ് പ്രധാനം… അത് കളഞ്ഞുകുളിക്കരുത്…

ഇത് ബിസിനസ് മാത്രമാണോ ഡോക്ടര്‍ ? ഒരു സാമൂഹികസേവനം കൂടിയല്ലേ ? എത്രയോ കോടീശ്വരന്മാര്‍ക്ക് നമ്മള്‍ നല്ല നല്ല കിഡ്‍നികളും ഹൃദയങ്ങളും കരളുമൊക്കെ സംഘടിപ്പിച്ചു കൊടുത്തിരിക്കുന്നു… അപകടത്തില്‍പ്പെട്ട് ഓരോരുത്തരും ഇങ്ങു വരുമ്പോള്‍ മനസ്സ് തുടിക്കുകയാണ്.. സോറി ഡോക്ടര്‍.. ഞാനല്‍പം വികാരാധീനനായിപ്പോയി…

ഇറ്റ്സ് ഓകെ.. അയാം ഓള്‍സോ ദി സോറി..

ഓകെ,ഓകെ.. അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത് ?

കിഡ്‍നീടെ കമ്മിഷന്‍ …

ഛെ, അതല്ല… നഴ്‍സുമാരുടെ സമരം… നമ്മള്‍ പ്രൈവറ്റ് മാനേജ്‍മെന്റ്കാര്‍ക്ക് ചെയ്യാന്‍ പറ്റുന്നതിനു പരിധിയുണ്ട്… പള്ളിയുടെയും അമ്പലത്തിന്റെയുമൊക്കെ കീഴിലുള്ള ആശുപത്രികളിലെ സമരം അടിച്ചമര്‍ത്തുന്നതില്‍ ആ മാനേജ്‍മെന്റുകള്‍ പരാജയപ്പെട്ടു.. അതാണ് എല്ലാവര്‍ക്കും വിനയായത്..

അങ്കമാലീലെ അച്ചന്മാര് റാലിയൊക്കെ നടത്തിയായിരുന്നു സര്‍…

ഓ, അതുകൊണ്ടെന്നാ ആകാനാന്നേ ? അതിനിടയില്‍ ജാതിയും മതവുമൊക്കെ തിരുകി വര്‍ഗീയലഹളയാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാ പറഞ്ഞത്… ജനങ്ങള്‍ ഇതിന്റെ പേരില്‍ തമ്മിലടിക്കണമായിരുന്നു…അവിടെ പരാജയപ്പെട്ടു…

മനസ്സിലായില്ല ?

അതായത്… ക്രിസ്‍ത്യന്‍ മാനേജ്‍മെന്റ് ആശുപത്രിയില്‍ സമരം ചെയ്യുന്ന മറ്റ് മതക്കാരായ നഴ്‍സുമാരെ ക്രിസ്‍ത്യാനികള്‍ അടിക്കണം… ഹിന്ദു മാനേജ്‍മെന്റ് ആശുപത്രിയില്‍ സമരം ചെയ്യുന്ന മറ്റു മതക്കാരായ നഴ്‍സുമാരെ ഹിന്ദുക്കള്‍ അടിക്കണം.. ഇവരെയൊക്കെ തിരിച്ചടിക്കാന്‍ അടികൊണ്ടവരുടെ മതക്കാര്‍ വരണം…അങ്ങനെ അങ്ങനെ..

ഹൊ… എന്നാ ബുദ്ധിയാ !!!

ഹഹഹ… ഗുണ്ടകള് നഴ്‍സുമാരെ അടിച്ചാലും നഴ്‍സുമാര് ഗുണ്ടകളെ അടിച്ചാലും ബ്രെയ്‍ന്‍ ഡെത്തായാല്‍ ഓര്‍ഗണ്‍സ് ഒക്കെ ആര്‍ക്കാ ??

സാറ് ഓര്‍ഗന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്.. മറ്റന്നാള്‍ എന്റെ മോന്റെ ഓര്‍ഗണ്‍ അരങ്ങേറ്റമാണ്… സാറ് വരണം ?

വിച്ച് ഓര്‍ഗണ്‍ ? ഓര്‍ഗന്‍ അരങ്ങേറ്റമെന്നു പറയുമ്പോള്‍ ??

അയ്യോ ഇത് മറ്റേ ഓര്‍ഗണാ.. കീബോര്‍ഡ്…

ഹൊ.. ആ ഞെക്കുന്ന സാധനം.. ഞാന്‍ ഭയപ്പെട്ടുപോയി.. പിള്ളേരൊക്കെ ഓര്‍ഗണ്‍ അരങ്ങേറ്റമൊക്കെ നടത്തുന്ന കാലമായോ എന്നോര്‍ത്തു… രഹസ്യമായി വല്ലതുമൊക്കെ ഒപ്പിക്കുന്നതുപോലെയല്ല്ലല്ലോ ഫങ്‍‍ഷനായിട്ട് നടത്തുന്നത്..ഇത് ഈ ഓര്‍ഗണ്‍.. ഓകെ ഐ വില്‍ കം.. ഐ വില്‍ കം…

എന്നാപ്പിന്നെ ഞാനങ്ങോട്ട്…

ഒരു കാര്യം കൂടി… ഡോക്ടര്‍ടെ മദര്‍ ഇന്‍ലോ സുഖമില്ലാതെ കിടപ്പാണെന്നു കേട്ടു… ഇവിടെ അഡ്‍മിറ്റ് ചെയ്തുകൂടെ ?

അയ്യോ.. ആ സ്റ്റേജൊക്കെ കഴിഞ്ഞു സര്‍… ശ്വാസമുണ്ടന്നേയുള്ളൂ… ശരീരത്തിലെ ഒറ്റ ഓര്‍ഗണ്‍സും ഫങ്‍ഷനിങ് അല്ല…സത്യം

കൊച്ചു കള്ളന്‍…. എന്നാ ചെല്ല്… പോകുന്ന വഴി ഡ്യൂട്ടി റൂമില്‍ കയറി എല്ലാ നഴ്‍സുമാരടേം തന്തയ്‍ക്കു വിളിച്ചേരെ..

അതു ഞാനേറ്റു !

(ശവം)

*ഇത് വെറും ഒരു കഥ മാത്രമാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ സംഭാഷണങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ എയാ ഏതെങ്കിലും വ്യക്തികളോ സംഭവങ്ങളോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് വയറുവേദനയുമായി വന്ന രോഗിയുടെ തല ഓപറേഷന്‍ ചെയ്യുന്നതുപോലെ തികച്ചും യാദൃച്ഛികം മാത്രമാണ്.

കുട്ടികള്‍ വഴിപിഴയ്‍ക്കാതിരിക്കാന്‍ മായാവി നിരോധിക്കണം

സ്കൂള്‍ കുട്ടികള്‍ ഏറ്റവുമധികം വായിക്കുന്ന കുട്ടികള്‍ക്കുള്ള
കുട്ടികള്‍ വഴിപിഴയ്‍ക്കാതിരിക്കാന്‍ മായാവി നിരോധിക്കണം
പ്രസിദ്ധീകരണമായ ബാലരമയിലൂടെ വര്‍ഷങ്ങളായി തലമുറകള്‍ വായിച്ചു രസിച്ച മായാവി അടിയന്തിരമായി നിരോധിക്കണമെന്നും മായാവി വായിച്ച് വഴിതെറ്റിപ്പോയ കുട്ടികള്‍ക്ക് ബാലരമക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടികളുടെ സദാചാരത്തില്‍ അപാരമായ താല്‍പര്യമുള്ള ഒരു അഭ്യുദയകാംക്ഷി എന്ന നിലയില്‍ ‍സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് ഞാനാവശ്യപ്പെടുന്നു.

ഒറ്റനോട്ടത്തില്‍ മായാവി എന്ന കുട്ടിച്ചാത്തന്‍ ധര്‍മപുനസ്ഥാപനത്തിനുവേണ്ടിയും രണ്ടു കുട്ടികളെ സഹായിക്കുന്നതിനു വേണ്ടിയും നടത്തുന്ന വീരസാഹസിക കഥകളാണ് മായാവി എന്ന പേരില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും പതിവായി ഇത് വായിക്കുന്ന കുട്ടികളെ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ചില സദാചാര-ധാര്‍മിക പ്രശ്നങ്ങളും സമസ്യകളും അതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ കുട്ടികളോടുള്ള ലൈംഗിത അതിക്രമങ്ങളും കുട്ടികള്‍ക്കിടയിലെ ലൈംഗികപീഡനങ്ങളും വര്‍ധിക്കാന്‍ കാരണം മായാവി ആണെന്ന് ഇതെപ്പറ്റി ഞാന്‍ നടത്തിയ പഠനങ്ങളിലൂടെ തെളിഞ്ഞു കഴിഞ്ഞതുമാണ്. മായാവി ഉയര്‍ത്തുന്ന സദാചാര വെല്ലുവിളികള്‍ ഒന്നും രണ്ടുമല്ല. സാമൂഹിക-സാംസ്കാരിക വെല്ലുവിളികള്‍ വേറെയും.

1. രാജുവും രാധയും


ഇതിലെ പ്രധാനകഥാപാത്രങ്ങളായ രാജുവും രാധയും ആരാണെന്നത് ഇപ്പോഴും വ്യക്തമല്ല.അവര്‍ സഹോദരീസഹോദരന്മാരാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അവരുടെ അച്ഛനമ്മമാരെയോ സഹോദരങ്ങളെയോ അമ്മാവന്മാരെയോ അമ്മായിമാരെയോ ഒന്നും ഇതുവരെ വായനക്കാര്‍ക്ക് കാണിച്ചുകൊടുത്തിട്ടില്ല. അതിനെക്കാള്‍ ഒക്കെ അപകടം ഇരുവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നതാണ്. സദാചാരത്തിന് ഏറെ പ്രാധാന്യമുള്ള കേരളത്തില്‍ കൗമാരം മൊട്ടിട്ടു നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒറ്റയ്‍ക്ക് ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കുക എന്നത് അംഗീകരിക്കാനാവാത്ത തെറ്റാണ്. മായാവി വായിക്കുന്ന കുട്ടികളിലേക്ക് ഈ പ്ലേറ്റോണിക് ബന്ധത്തിലെ ദുരൂഹതകള്‍ നുഴഞ്ഞുകയറുക തന്നെ ചെയ്യും. മായാവിയുടെ പതിവു വായനക്കാരായ കുട്ടികള്‍ ഇത്തരത്തില്‍ ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കാന്‍ ശ്രമിച്ചാല്‍ ആരാണ് ഉത്തരവാദി ?

മറ്റൊന്ന് ഇവരുടെ വിദ്യാഭ്യാസമാണ്. അവധി ദിവസത്തെപ്പറ്റിയൊക്കെ പല ലക്കങ്ങളിലും പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇവര്‍ സ്കൂളില്‍‍ പോകുന്നതായോ വല്ലതും പഠിക്കുന്നതായോ എങ്ങും പറയുന്നില്ല. അഥവാ പോകുന്നുണ്ട് എന്നാണ് സങ്കല്‍പമെങ്കില്‍ ധാരാളം പഠിക്കാനുണ്ടാകാമെന്നിരിക്കെ സ്കൂളില്ലാത്ത സമയമത്രയും ഇവര്‍ മായാവിയോടൊപ്പം കറങ്ങുകയാണ്. പുതിയ പാഠ്യപദ്ധതിയില്‍ നിരവധി പ്രോജക്ടുകളും പരീക്ഷണങ്ങളുമൊക്കെയുള്ളപ്പോള്‍ രാജുവും രാധയും മാത്രം അതിലൊന്നും ശ്രദ്ധിക്കാതെ ദുരൂഹമായി ചുറ്റിത്തിരിയുന്നത് സദാചാരത്തിനു നിരക്കാത്തതാണെന്നതിനു പുറമേ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തോടും സംസ്ഥാന വിദ്യാഭ്യാസവകുപ്പിനോടുമുള്ള വെല്ലുവിളിയാണ്. പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ പ്രചരിപ്പിക്കാനും ഇത് കാരണമാകും. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നു കുട്ടികള്‍ കുറയാനുള്ള പ്രധാന കാരണം മായാവിയാണ് എന്നു പോലും വാദിക്കാം.

ഈ കുട്ടികള്‍ ഒരു വീട്ടില്‍ ഒറ്റയ്‍ക്കു താമസിക്കുന്നു എന്നത് മാറ്റിവയ്‍ക്കാം. വനമേഖലകളില്‍ മായാവിയെ കാണാനെന്ന വ്യാജേന ഇവര്‍ പകല്‍ സമയങ്ങളില്‍ കൈകോര്‍ത്തു പിടിച്ചു നടക്കുന്നതും മലഞ്ചെരിവുകളില്‍ മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്നതും എന്താണ് ? ഈ പ്രായത്തിലുള്ള കുട്ടികള്‍ മലഞ്ചെരിവില്‍ ഇരിക്കുന്നത് തന്നെ പിശകാണ്. അതിന്റെ കൂടെയാണ് ഈ വളവളാന്നുള്ള വര്‍ത്താനോം. സദാചാരസംരക്ഷണസേനയ്‍ക്കും അന്തിപ്പത്രക്കാര്‍ക്കും റേഞ്ചില്ലാത്ത സ്ഥലമായതിനാല്‍ പുറത്തറിയാതെ പോയ ഒരു അവിശുദ്ധ ബന്ധത്തിന്റെ തിരക്കഥയാണ് മായാവി എന്നു ഞാന്‍ അടിവരയിട്ടു പറയുകയാണ്.

2.മായാവി



അപാരമായ കഴിവുകളുള്ള, വീടും കൂടുമില്ലാത്ത,പ്രത്യേകിച്ച് ഒരു ഐഡന്റിറ്റിയും ഇല്ലാത്ത എന്നാല്‍ സെലബ്രിറ്റിയായ മായാവി തന്റെ സാമൂഹികസേവനം രാജുവിലും രാധയിലും മാത്രമായി ഒതുക്കി നിര്‍ത്തുന്നത് ദുരൂഹമാണ്. മായാവിയുടെ ഉദ്ദേശ്യം പരിശുദ്ധമായിരുന്നെങ്കില്‍ നാടെങ്ങും ഓടി നടന്ന് എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ആയിരക്കണക്കിന് ആളുകളെയും രക്ഷിക്കുകയും ചെയ്തേനെ. ഇത് നാളിത്രയായിട്ടും ഓഹ്രീം കുട്ടിച്ചാത്തനുള്ള സാറ്റലൈറ്റ് റൈറ്റും സൗജന്യസഹായങ്ങളും രാജുവിനും രാധയ്‍ക്കും മാത്രമാണ് നല്‍കിയിരിക്കുന്നത് എന്നത് സംശയജനകമാണ്. ആദ്യം മുതല്‍ക്കേ മായാവിക്ക് രാധയില്‍ താല്‍പര്യമുണ്ടായിരുന്നു എന്നു തന്നെ വേണം മനസ്സിലാക്കാന്‍. മണ്ടനായ രാജുവിനെ മായാവി സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നോ അതോ വല്ല പ്രകൃതിവിരുദ്ധ താല്‍പര്യങ്ങളും അതിനു പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മായാവിയുടെ വരവും പോക്കും ഇടപാടുകളുമൊക്കെ കാണുമ്പോള്‍ രാജ്യാന്തരബന്ധമുള്ള സെക്സ് റാക്കറ്റിന്റെ കണ്ണിയാണ് മായാവി എന്ന് ഏതു പോലീസുകാരനും സംശയിക്കാം.

രാധ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ പ്രശ്നമായതിനാല്‍ ചിത്രകഥ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി വച്ച് രാധയെ വൈദ്യപരിശോധനയ്‍ക്ക് വിധേയയാക്കണം എന്നു ബാലരമയോട് ആവശ്യപ്പെടുകയാണ്.മായാവിക്കോ രാജുവിനോ മൊബൈല്‍ ഫോണുണ്ടോ ? ഉണ്ടെങ്കില്‍ അവര്‍ രാധയ്‍ക്ക് എസ്എംഎസുകള്‍ അയച്ചിട്ടുണ്ടോ എന്നതും കൂലങ്കഷമായി പരിശോധിക്കണം. മായാവിയുടെ വിദേശബന്ധവും തീവ്രവാദബന്ധവും അന്വേഷിക്കാന്‍ മായാവിയെ കുപ്പിയിലാക്കി എന്‍ഐഎയ്‍ക്കു വിട്ടു നല്‍കണം.

3.വിക്രമനും മുത്തുവും



ഒറ്റനോട്ടത്തില്‍ വനംകൊള്ളക്കാരാണെന്നു തോന്നുമെങ്കിലും രാജുവിനെയും രാധയെയും മായാവിയെയും പിടികൂടാനാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധയും അധ്വാനവും ചിലവഴിക്കുന്നത് എന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. വിക്രമനും മുത്തുവും വനംകൊള്ളക്കാരായി ഭാവിച്ച് കാട്ടിനുള്ളില്‍ ഒളിച്ചു കഴിയുന്ന മനുഷ്യക്കടത്തുകാരോ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളികളോ തീവ്രവാദികളോ ആകാന്‍ സാധ്യതയുണ്ട്. മുത്തുവിനെ ആദ്യം കണ്ടപ്പോല്‍ മുതല്‍ ഒരു തമിഴ്‍ പുലിയുടെ ലക്ഷണങ്ങള്‍ എനിക്കു തോന്നിയിട്ടുണ്ട്. വിക്രമനും പുലിവരയുള്ള ടീഷര്‍ട്ടാണ് സ്ഥിരമായി ധരിക്കാറുള്ളത്.

പലപ്പോഴും ഗുഹയ്‍ക്കുള്ളില്‍ വിക്രമനും മുത്തുവും രാജുവിനെയും രാധയെയും ബലമായി പിടിച്ചുകൊണ്ടുപോവുകയും പിന്നീട് മായാവിയെത്തി മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണ്. ഗൂഹയ്‍ക്കുള്ളില്‍ എന്താണ് നടന്നതെന്നു മനസ്സിലാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തണം, ഭാവിയില്‍ എന്തെങ്കിലും നടന്നാല്‍ ലൈവായി കാണാന്‍ ഗുഹയില്‍ ക്യാമറകളും സ്ഥാപിക്കണം. മായാവിയും വിക്രമനും മുത്തുവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതും അന്വേഷിക്കണം.

4.കുട്ടൂസനും ഡാകിനിയും



ഒരു മന്ത്രവാദിയും മന്ത്രവാദിനിയും തമ്മിലുള്ള പ്ലേറ്റോണിക് ബന്ധം എന്ന് നിസ്സാരമായി പറയാമെങ്കിലും ഇവര്‍ക്കിടയിലെ അടങ്ങാത്ത തൃഷ്ണ ചിത്രകഥയിലുടനീളം പ്രകടമാണ്. ഉഗ്രമന്ത്രവാദികളായ കുട്ടൂസനും ഡാകിനിയും പരസ്‍പരം ഭയങ്കര സോഫ്‍റ്റ് ആണ്. ഇവരും കുട്ടികളെ വേട്ടയാടാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം ഗൗരവമായി കാണേണ്ട കാര്യമാണ്. കുട്ടൂസനും ഡാകിനിയും തമ്മിലുള്ള ബന്ധം ഏത് തലത്തിലുള്ളതാണെന്നു മനസ്സിലാക്കാന്‍ ലുട്ടാപ്പിയെ ചോദ്യം ചെയ്താല്‍ മതി. ഇവര്‍ക്കിടയില്‍ ശാരീരികബന്ധമുണ്ടായിട്ടുണ്ടോ എന്നതും ബാലരമ വ്യക്തമാക്കേണ്ടതാണ്. കാരണം, ഡാകിനിയുടെ സെക്‍സ് അപ്പീല്‍ കേരളത്തില്‍ വാര്‍ധക്യത്തിലെത്തിയ സ്ത്രീകളെ പീഡിപ്പിക്കാന്‍ കുറ്റവാളികള്‍ക്കു പ്രചോദനമായിട്ടുണ്ട് എന്നാണ് മനസിലാവുന്നത്.

5.ലുട്ടാപ്പി



ബോധപൂര്‍വം വില്ലന്‍ പരിവേഷം നല്‍കി പരിഹാസപാത്രമാക്കിയിരിക്കുന്ന ലുട്ടാപ്പി മാത്രമാണ് മായാവിയില്‍ നേരേ ചൊവ്വേയുള്ള ഒരു കഥാപാത്രം. ലുട്ടാപ്പിക്ക് എന്തെങ്കിലും ലൈഗികതാല്‍പര്യങ്ങളുള്ളതായി തോന്നിയിട്ടില്ല.ചിത്രകഥയിലെ സ്ത്രീകഥാപാത്രങ്ങളായ ഡാകിനിയോടും രാധയോടും ലുട്ടാപ്പിക്ക് വെറുപ്പുമാണ്. കുട്ടൂസന്റെ ഏജന്റാണെങ്കിലും ലുട്ടാപ്പി ഏറെക്കുറെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍,കുട്ടൂസനും ഡാകിനിയുമായുള്ള ബന്ധത്തെപ്പറ്റിയും രാജുവും രാധയുമായുള്ള ബന്ധത്തെപ്പറ്റിയും ആരും പറയാത്ത വിവരങ്ങള്‍ പറയാന്‍ ലുട്ടാപ്പിക്ക് ആവും. ചിത്രകഥയില്‍ മായാവിയെപ്പറ്റി എന്തെങ്കിലും അറിയാവുന്ന ഒരേയൊരാളും ലുട്ടാപ്പിയാണ്. ലുട്ടാപ്പിയെ വില്ലന്‍ പരിവേഷത്തില്‍ നിന്നുമാറ്റി മാപ്പു സാക്ഷിയാക്കുകയും രാധയെ കൂടുതലാളുകള്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി ലുട്ടാപ്പിയുടെ സാന്നിധ്യത്തില്‍ ഒരു തിരിച്ചറിയല്‍ പരേഡ് നടത്തുകയും ചെയ്താല്‍ തല്‍ക്കാലം ബാലരമയ്‍ക്ക് പിടിച്ചു നില്‍ക്കാം.

കുറിപ്പ്:-
ബാലരമ എന്നു പറയുമ്പോള്‍ ഈ ബാലനും രമയും തമ്മിലുള്ള ബന്ധം എന്താണെന്നു കൂടി വ്യക്തമാക്കണം. അവര്‍ സഹോദരിസഹോദരന്മാരാണോ,കമിതാക്കളാണോ,ഭാര്യാഭര്‍ത്താക്കന്മാരാണോ. അങ്ങനെ വല്ലതുമാണെങ്കില്‍ കുട്ടികളുടെ പ്രസിദ്ധീകരണത്തിന് അവരുടെ പേരിടുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് ? ബാല-രമ എന്നെഴുതാതെ ബാലരമ എന്നു മുട്ടിച്ചെഴുതുന്നതിലൂടെ പ്രണയം,കാമം തുടങ്ങിയ വികാരങ്ങളും കൊച്ചുകുട്ടികളില്‍ കുത്തിവയ്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

രഞ്ജിനി ഹരിദാസിന് ഒരു തുറന്ന കത്ത്

രഞ്ജിനി ഹരിദാസിന് ഒരു തുറന്ന കത്ത്പ്രിയപ്പെട്ട രഞ്ജിനി ഹരിദാസ്,

ഡെക്കാണ്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ചു കണ്ട ഭവതിയുടെ കുറിപ്പ്
വായിക്കുകയും അതിനു മുമ്പ് മഞ്ച് സ്റ്റാര്‍ സിങര്‍ ഫൈനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും പിന്നീട് ഏഷ്യാനെറ്റ് മുറിച്ചുമാറ്റിയ ശേഷം സംപ്രേഷണം ചെയ്യുകയും ചെയ്ത ജഗതീ ശ്രീകുമാറിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്ത ഒരു ശരാശരി മലയാളി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് ഏതാനും കാര്യങ്ങള്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നു.

ഏഷ്യാനെറ്റിലെ അവതാരകയായതിനു ശേഷം ഭവതി ഏതാനും വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ കണ്ടിട്ടുള്ള ഒരാളെന്ന നിലയില്‍ മലയാള ഭാഷയോട് ഭവതി ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകള്‍ ക്ഷമിക്കാവുന്നതോ കണ്ടില്ലെന്നു നടിക്കാവുന്നതോ അല്ല എന്നു തുറന്നു പറയട്ടെ. ഭവതിയെ വീണ്ടും മലയാളികള്‍ക്കു മുന്നിലേക്കു തള്ളിവിടുന്ന ഏഷ്യാനെറ്റിനും തന്റെ മലയാളം നന്നാക്കില്ല എന്നു വാശിയുള്ളതുപോലെ വള്‍ഗര്‍ ആയ ഭാഷാപ്രയോഗം ആവര്ത്തിക്കുകയും ചെയ്യുന്ന ഭവതിക്കും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. ഗുജറാത്തികളും പഞ്ചാബികളുമായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥന്‍മാര്‍ വരെ മൂന്നു മാസം കൊണ്ട് മലയാളം വെള്ളം പോലെ പറയാന്‍ പഠിക്കുന്ന കേരളത്തിലാണ് അശ്ലീലം എന്നു വിശേഷിപ്പിക്കേണ്ട തരത്തിലുള്ള മലയാളപ്രയോഗത്തിലൂടെ ഭവതി വിളയാടുന്നത്.

I was the victim of an individual who took advantage of his right to freedom of speech to publicly embarrass and ridicule me – എന്ന് ഭവതിയുടെ കുറിപ്പില്‍ കണ്ടു. ആരാധ്യനായ ജഗതി ശ്രീകുമാര്‍ ചില അവതാരകമാരെപ്പറ്റിയാണ് അവിടെ പരാമര്‍ശിച്ചത്. രഞ്ജിനി ഹരിദാസ് എന്ന അവതാരകയെ അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. മലയാളത്തില്‍ വേറെയും ടിവി ചാനലുകളും അതിലൊക്കെ ഡസന്‍ കണക്കിനു റിയാലിറ്റി ഷോകളും മലയാളത്തെ കൊല്ലാക്കൊല ചെയ്യുന്ന അവതാരകരും ഉണ്ടെനന്നത് ഭവതി മറക്കുകയും ജഗതി ശ്രീകുമാര്‍ തന്നെ ഒരു സിനിമയില്‍ പറഞ്ഞതുപോലെ ‘അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്’ എന്നു വിലയിരുത്തി അദ്ദേഹം (മിസ്റ്റര്‍ മൂണ്‍)ഭവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്നു പ്രഖ്യാപിച്ച് പത്രത്തില്‍ ലേഖനമെഴുതിയത് ഭവതി അവകാശപ്പെടുന്ന തരത്തിലുള്ള ഒരു പ്രൊഫഷനലിസമോ തൊലിക്കട്ടിയോ ഭവതിക്ക് ഇല്ല എന്നതിനു തെളിവാണ്.

Moreover, all this happened on national television!- ഏഷ്യാനെറ്റിനെ നാഷനല്‍ ടെലിവിഷന്‍ എന്നു വിശേഷിപ്പിച്ചത് എന്തര്‍ത്ഥത്തിലാണ് എന്നു മനസ്സിലായില്ല. പൊട്ടക്കിണറ്റിലെ തവള ഇതാണ് വിശാലമായ ലോകം എന്നു പ്രഖ്യാപിക്കുന്നതുപോലെയാണെങ്കില്‍ പോട്ടെ, സാരമില്ല. മറിച്ച് ഏഷ്യാനെറ്റാണ് നാഷനല്‍ ടെലിവിഷന്‍ എന്നു വിശ്വസിച്ചിട്ടാണെങ്കില്‍ ഭവതിക്കു തെറ്റുപറ്റി എന്നറിയിക്കട്ടെ. ദൂരദര്‍ശന്‍ എന്നു പേരുള്ള ഒരു ചാനലാണ് നാഷനല്‍ ടെലിവിഷന്‍ എന്ന പേരില്‍ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ദേശീയബോധമുള്ള ഒരു പൗരി എന്ന നിലയില്‍ ഭവതി ഇക്കാര്യത്തിലുള്ള ഭവതിയുടെ നിലപാട് പുനപരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു.

The man in question, who from now I shall refer to as Mr Moon, clearly overstepped the limits of what to say when and where, and to my agravation, had no regard or respect for the event at hand or the people concerned.- ജഗതി ശ്രീകുമാര്‍ (മിസ്റ്റര്‍ മൂണ്‍)എവിടെ,എന്ത് എങ്ങനെ പറയണം എന്നറിയാത്ത ഒരു വിടുവായനാണ് എന്നാണ് ഭവതി ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു. ജഗതി ശ്രീകുമാര്‍ മലയാളികളെ സംബന്ധിച്ച് പറയേണ്ടത് എവിടെയും വെട്ടിത്തുറന്നു പറയുന്ന മഹാനടനാണ്. ജഗതിയെപ്പോലുള്ള ഒരു താരത്തെ ക്ഷണിക്കുമ്പോള്‍ അദ്ദേഹം ആരാണെന്നും എന്തു സംസാരിക്കുമെന്നും ഒരു മുന്‍ധാരണയെങ്കിലും ഏഷ്യാനെറ്റിലെ ഭവതിയുടെ സുഹൃത്തുക്കള്‍ക്കുണ്ടാവേണ്ടതായിരുന്നു.

അദ്ദേഹം സംസാരിച്ചത് പ്രേക്ഷകര്‍ക്കു വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയുമാണ് എന്ന് ഭവതിക്കു മനസ്സിലാവണമെങ്കില്‍ ആ പ്രഭാഷണം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വേഗവും കുതിപ്പും കാണണം. അവരെല്ലാം ജഗതിച്ചേട്ടനു കയ്യടിക്കുന്നത് ഭവതി കേള്‍ക്കുന്നില്ലേ ? ജഗതിച്ചേട്ടനു കുഴപ്പമുണ്ടെങ്കില്‍ തീര്‍ച്ചയായും നല്ലൊരു ശതമാനം മലയാളികള്‍ക്കും കുഴപ്പമുണ്ട്. ചിലപ്പോള് ഭവതി മാത്രമാവാം ശരി.പക്ഷെ, ഭൂരിപക്ഷത്തിന്റെ അഭിപ്രായം വിജയിക്കുന്ന ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഭവതി മാനിക്കുന്നു എന്നാദ്യമേ പറഞ്ഞ നിലയ്ക്ക് ജഗതിച്ചേട്ടന്‍ പറഞ്ഞ കാര്യങ്ങളെ അപകീര്‍ത്തികരമെന്നു കരുതി തള്ളക്കളയാതെ നന്നാവാന്‍ പരിശ്രമിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

It was further uncomfortable as I had to stand right next to Mr Moon hearing him diss me in front of an audience. I had to somehow smile through the excruciating process and then continue on as if nothing happened.-മുകളില്‍ പറഞ്ഞതുപോലെ അവതാരക എന്നാരെങ്കിലും പറഞ്ഞാല്‍ അത് ഭവതിയെപ്പറ്റിയാണ് എന്ന മിഥ്യാധാരണയില്‍ നിന്നുണ്ടായ പ്രശ്നമാണ്. പിന്നെ സ്മൈല്‍ എന്നു പറയാവുന്ന തരത്തിലുള്ള ചിരിയായിരുന്നില്ല ഭവതിയുടേത്. ഗംഭീരമായ ചമ്മലില്‍ നിന്നുരുത്തിരിഞ്ഞ ‘വെടലച്ചിരി’ എന്ന വിഭാഗത്തില്‍പ്പെട്ട എന്തോ ഒന്നിനെയാണ് ഭവതി സ്‍മൈല്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. സ്‍മൈല്‍ എന്ന വാക്കിനോടുള്ള വെല്ലുവിളിയായി ഞാനിതിനെ കാണുന്നു.

Some slanderous statements made by a man pining for attention- ജഗതി ശ്രീകുമാറിന്റെ അഭിപ്രായപ്രകടനത്തെ ഭവതി വിലയിലിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ജഗതി ശ്രീകുമാറിന് മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ നിന്നും അറ്റന്‍ഷന്‍ സമ്പാദിക്കേണ്ട ഒരു സാഹചര്യം സംജാതമായിട്ടില്ല എന്ന സത്യം ഭവതിക്കറിയില്ലെങ്കിലും ജഗതി ജഗതിമയം,ജഗതി vs ജഗതി എന്നിങ്ങനെയുള്ള പരിപാടികളിലൂടെ റേറ്റിങ് കൂട്ടാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ടിവി പ്രൊഡ്യൂസര്‍മാര്‍ക്കറിയാം. അറിവില്ലായ്മയും വിഡ്ഡിത്തവും ഒരു കുറ്റമല്ല, എന്നാല്‍ വിവരക്കേടിന്റെ മുകളില്‍ പടുത്തുയര്‍ത്തിയ തത്വശാസ്ത്രങ്ങള്‍ ഒരു മാധ്യമത്തിലൂടെ വിളമ്പുന്നത് വായനക്കാരോടു ചെയ്യുന്ന ദ്രോഹമാണ്. ജഗതി ശ്രീകുമാര്‍ ഭവതിയുടെ വാക്കുകളില്‍ so called brilliant actor മാത്രമായിരിക്കാം, എന്നാല്‍ കുറ്റങ്ങളും കുറവുകളുമുള്ള ഞങ്ങള്‍ നെറികെട്ട മലയാളികളെ സംബന്ധിച്ചിടത്തോളം അദ്ദേഹം മഹാനടനാണ്,അക്ഷരാര്‍ത്ഥത്തില്‍ ഒരു ലെജന്‍ഡ് ആണ്.

അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനത്തോട് വ്യക്തിപരമായി എനിക്കും യോജിപ്പാണ്. പ്രേക്ഷകര്‍ക്കു വേണ്ടി ആണ് അദ്ദേഹം സംസാരിച്ചത് എന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ സംസാരിക്കുന്ന അധികം ആളുകളെ ഭവതി കണ്ടിട്ടുണ്ടാവാന്‍ സാധ്യതയില്ല. നട്ടെല്ല്, ആണത്തം തുടങ്ങിയ അപൂര്‍വമായ സവിശേഷതകളുള്ളവര്‍ക്കേ അതിനു സാധിക്കൂ. ജഗതി ശ്രീകുമാറിന് അത് സാധിച്ചത്, അദ്ദേഹം ഭവതി പറയുന്നതുപോലെ സോ കോള്‍ഡ് ബ്രില്യന്‍ഡ് ആക്ടറായത് മലയാളത്തിലെ ടിവി ചാനലുകളും മാധ്യമങ്ങളും കൂടി പ്രോമോട്ട് ചെയ്തതിന്റെ ഫലമായി അല്ലാത്തതുകൊണ്ടാണ്. മാധ്യമങ്ങളുടെ മുന്നില്‍ നട്ടെല്ലുവളച്ചു നില്‍ക്കുന്ന കലാകാരന്മാര്‍ക്കിടയില്‍ നിവര്‍ന്നു നിന്നു സംസാരിക്കുന്ന ജഗതി അധികപ്രസംഗിയാണെന്ന് സോ കോള്‍ഡ് അധികപ്രസംഗിയായ ഭവതിക്കു തോന്നുന്നെങ്കില്‍ അത് ഏതോ പഴയ തിയറിയുടെ പ്രതിപ്രവര്‍ത്തനമാണ്.

ജഗതി ശ്രീകുമാറിന്റെ വിമര്‍ശനത്തെ വിശാലമായി അര്‍ത്ഥത്തില്‍ കണ്ട് സ്വയം മെച്ചപ്പെടാന്‍ പരിശ്രമിക്കാതെ അതിനെ വ്യക്തിപരമായ ആക്രമണമായി കണ്ട് അദ്ദേഹത്തെ ചവുട്ടിത്താഴ്‍ത്താനും പ്രൊഫഷനലിസത്തെപ്പറ്റി പ്രസംഗിക്കാനും ഭവതി ശ്രമിക്കുന്നത് ലേഖനത്തിലുടനീളം കണാം. അഹങ്കാരവും അഭിനവനിഷേധി ഇമേജും നല്ലതാണ്, അത് നിലനിര്‍ത്താനുള്ള ചങ്കൂറ്റവും വ്യക്തിത്വവും ഉള്ളവര്‍ക്കു മാത്രം. ഇംഗ്ലിഷ് അറിയാത്ത ഒരു മലയാളി അവന്റെ ജങ്ക് ബ്ലോഗില്‍ എന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന മട്ടില്‍ നെക്സ്റ്റ് വീക്ക് അനദര്‍ ലേഖനം എഴുതരുതേ എന്നഭ്യര്‍ത്ഥിച്ചുകൊണ്ട്,

ആശാകുമാരി ഗര്‍ഭിണിയായി

ആശാകുമാരി ഗര്‍ഭിണിയായി !!!നമസ്‍കാരം, ഇന്നത്തെ പ്രധാനവാര്‍ത്തകള്‍…. പ്രശസ്ത സിനിമാ നടിയും
മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ വ്യാപാരി സേട്‍ജിയുടെ ഭാര്യയുമായ ആശാകുമാരി ഗര്‍ഭിണിയായി…. നാടെങ്ങും ആഘോഷം.. വയറുകാണല്‍ ചടങ്ങിന് ഒരാഴ്ച ദേശീയ അവധി… ഗര്‍ഭത്തിനുത്തരവാദികളായവരെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സദാചാരസംരക്ഷണസമിതി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു… അപൂര്‍വമായ നേട്ടത്തില്‍ ആശാകുമാരിയെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അഭിനന്ദിച്ചു… രാജ്യത്തിന്റെ യശസ്സ് ഉയര്‍്തിയതിന് ആശാകുമാരിക്കും സേട്ജിക്കും 10 ലക്ഷം രൂപ വീതം പുരസ്കാരം പ്രഖ്യാപിച്ചു…

വാര്‍ത്തകള്‍ വിശദമായി…


പ്രശസ്ത സിനിമാ നടിയും മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ വ്യാപാരി സേട്‍ജിയുടെ ഭാര്യയുമായ ആശാകുമാരി ഗര്‍ഭിണിയായി…. വിവാഹം കഴിഞ്ഞ് 10 വര്‍ഷത്തോളം രാജ്യമൊട്ടാകെ കാത്തിരുന്നതിനു ശേഷമാണ് ആശാകുമാരി ഗര്‍ഭിണിയായത്… ആശയെ ഗര്‍ഭിണിയാക്കിയ സേട്ജിക്ക് പത്മശ്രീയോ ലഫ്റ്റനന്റ് കേണല്‍ പദവിയോ നല്‍കി ആദരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗര്‍ഭിണിയായ ആശാകുമാരി ആദ്യമായി ഛര്‍ദിച്ച ടവ്വല്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിക്കുകയാണ്… അതില്‍ തൊട്ടു പ്രാര്‍ഥിക്കാനും ആനുഗ്രഹങ്ങള്‍ തേടാനുമായി വന്ജനത്തിരക്കാണ് അനുഭവപ്പെടുന്നത്… പ്രദര്‍ശന നഗരത്തില്‍ നിന്നും ഞങ്ങളുടെ പ്രതിനിധി എസ്തപ്പാന്‍ നമ്മോടൊപ്പം ചേരുന്നു.. എസ്തപ്പാന്‍ എന്താണ് അവിടെ നടക്കുന്നത് ?

ശൂകേഷ്,പ്രശസ്ത സിനിമാ നടി ആശാകുമാരി ഗര്‍ഭിണിയായതിനു ശേഷം ആദ്യം ഛര്‍ദിച്ച ടവ്വലാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്… അധികം വൈകാതെ തന്നെ മലവും മൂത്രവും ഇവിടേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്… അത് തല്‍സമയം ആരാധകരിലേത്തിക്കുന്നതിനായി ലോകമെങ്ങും നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ തടിച്ചുകൂടിയിരിക്കുകയാണ്.. ഇന്ത്യയെ സംബന്ധിച്ച് അഭിമാനന നിമിഷമാണ് ഇത്…

എസ്തപ്പാന്‍… ആശാകുമാരി എവിടെ ? ആശാകുമാരിയെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങളുണ്ടോ ?

ആശാകുമാരി കൊട്ടാരത്തിലെ അന്തപ്പുരത്തിലുണ്ടെന്നാണ് കരുതുന്നത്. ആശാകുമാരിയെ നേരിട്ട് കണ്ട് അഭിനന്ദിക്കുന്നതിനായി വിവിഐപികളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിദേശരാജ്യങ്ങളിലെ പ്രതിനിധികളും കൊട്ടാരത്തിന്റെ പരിസര്ത്ത് തമ്പടിക്കുന്നുണ്ട്..സുരക്ഷാകാരണങ്ങളാല്‍ കൊട്ടാരത്തും പരിസരത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്… എന്തായാലും ഔദ്യോഗിക വയറുകാണല്‍ ചടങ്ങിനു മുമ്പ് ആശാകുമാരി മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടില്ല എന്നു തന്നെയാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്..

ആശാകുമാരി ഗര്‍ഭിണിയായി എന്നതിനെ സംബന്ധിച്ച് എപ്പോഴാണ് ഔദ്യോഗികമായ അറിയിപ്പ് ഉണ്ടായത്…ഇതെപ്പറ്റി എന്തെങ്കിലും സൂചനകള് നേരത്തേ ഉണ്ടായിരുന്നോ ?

ഇന്നു രാവിലെയാണ് ആശാകുമാരിയുടെ അമ്മായിച്ചന്‍ ഹാപ്പി ബര്‍ത്ത് ഡേ ടു യൂ എന്ന് ആശാകുമാരിയോട് പറഞ്ഞത്.. അതോടെയാണ് ആശാകുമാരി ഗര്‍ഭിണിയായി എന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.. എന്നാല്‍ ആശാകുമാരിയുടെ ഭര്‍ത്താവായ സേട്‍ജി ഏതാനും ദിവസങ്ങളായി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ലോഡിങ്… ലോഡിങ്… ലോഡിങ്.. എന്നു പറഞ്ഞുകൊണ്ടിരുന്നത് ഇതെ സംബന്ധിച്ചുള്ള സൂചനയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു…

നന്ദി എസ്തപ്പാന്‍…ആശാകുമാരിയുടെ ഗര്‍ഭത്തിലേക്ക് ഉറ്റുനോക്കി ഒരു രാജ്യമാകെ പ്രതിക്ഷയോടിരിക്കുകയാണ്…നമുക്കും ഇത് സന്തോഷത്തിന്റെ നിമിഷമാണ്… ഇന്ത്യന്‍ സ്ത്രീത്വത്തിനു ലഭിക്കുന്ന അംഗീകാരമാണ് ഈ അപൂര്‍വ നേട്ടം… ഇനി കാത്തിരിപ്പിന്റെ 10 മാസങ്ങള്‍… അതിനു ശേഷം രാജ്യത്തിന് ഒരു പുതിയ യുഗം… ആ യുഗം എങ്ങനെയായിരിക്കും എന്നതിനെപ്പറ്റി വിലയിരുത്താന്‍ രാജ്യത്തെ പ്രശസ്ത ജ്യോതിഷികളെല്ലാം തലസ്ഥാനത്ത് ഒത്തുകൂടിയിരിക്കുകയാണ്… അവിടെ നിന്നും ജ്യോതിഷികള്‍ നടത്തുന്ന പത്രസമ്മേളനത്തിന്റെ തല്‍സമയദൃശ്യങ്ങളിലേക്ക്…

….അതുകൊണ്ട് ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ വിജയമാണ് ഈ ഗര്‍ഭം… ശുക്രന്‍ ബുധനില്‍ ആവേശിച്ച് ചൊവ്വയെ സന്നിവേശിപ്പിച്ചതിനാല്‍ ശനിയുടെ വലയങ്ങളിലുണ്ടായ പ്രകമ്പനത്തിന്റെ ഫലമായാണ് ഇങ്ങനെ സംഭവിച്ചത്… അപൂര്‍വജാതകത്തിനുടമയായ ഒരു ദിവ്യശിശു ആയിരിക്കും ജനിക്കുക… ഫലങ്ങള്‍ അനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആയിരിക്കും…ബാക്കി എല്ലാ അവയവങ്ങളും ഏറ്റവും മനോഹരമായിരിക്കും എന്നും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്… മുടിയുടെ നിറത്തെപ്പറ്റി മാത്രമാണ് ഒരു തര്‍ക്കം അവശേഷിക്കുന്നത്… ശനിയുടെ അപഹാരമുണ്ടായാല്‍ മുടിയുടെ നിറം കറുപ്പും ശുക്രന്റെ സ്വാധീനമുണ്ടായാല്‍ സ്വര്‍ണനിറവുമായിരിക്കുമെന്നാണ് ഇപ്പോള്‍ പറയാനുള്ളത്… എന്നാല്‍ അതെപ്പറ്റി ആധികാരികമായി ഫലം പറയുന്നത്.. തിരഞ്ഞെടുക്കപ്പെട്ട ജ്യോതിഷികളുടെ ഒരു സംഘം ഉടന്‍ തന്നെ ചൊവ്വയിലേക്ക് പോകുന്നുണ്ട്…

ജ്യോതിഷികളുടെ പത്രസമ്മേളനത്തിന്റെ തല്‍സമയദൃശ്യങ്ങളാണ് നമ്മളിപ്പോള്‍ കണ്ടത്…ആശാകുമാരിയുടെ ഗര്‍ഭത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ നമ്മളോടൊപ്പം ടെലിഫോണ്‍ ലൈനിലുള്ളത് ആശയുടെ ദീര്‍ഘകാലസുഹൃത്തായ ശാലുമോനാണ്… ശാലു എന്താണ് ഇതെപ്പറ്റി പറയാനുള്ളത് ?

ആക്‍ച്വലി അയാം ലോസ്റ്റ്… എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല.. ആശ എന്റെ നല്ല സുഹൃത്താണ്.. അതുപോലെ തന്നെ സേട്‍ജിയും… അവര്‍ രണ്ടുപേരും ചേര്‍ന്ന് ചെയ്തിരിക്കുന്ന ഈ നല്ല കാര്യം.. അതിനെ ഞാന്‍ അപ്രീഷ്യേറ്റ് ചെയ്യുന്നു… എനിക്കു പറയാനുള്ളത്… ആശ ചെയ്തിരിക്കുന്ന ഈ വലിയ കാര്യം ഇന്ത്യയ്‍ക്കു മാത്രമല്ല.. ലോകത്തിനു തന്നെ മാതൃകയാണ്… എല്ലാ സ്ത്രീകള്‍ക്കും ആശ ഒരു മാതൃകയാണ്… ഞാനാദ്യം ആശയെ കാണുമ്പോള്‍ എനിക്കു തോന്നിയിരുന്നു ഇതുപോലെ ഒരു വലിയ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കരുത്തും അറിവും ആശയ്‍ക്കുണ്ടെന്ന്… ഇന്നിപ്പോള്‍ അത് യാഥാര്‍ഥ്യമായി… എന്റെ കണ്ണുകള്‍ നിറയുകയാണല്ലോ ഈശ്വരാ…

നന്ദി ശാലുമോന്‍… ശാലുമോന്‍ വളരെ ഇമോഷനലാണ്…ആശാകുമാരിയുടെ ഇനിയുള്ള 10 മാസങ്ങള്‍ രാജ്യത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്…എന്തൊക്കെ മാറ്റങ്ങളാണ് ആശാകുമാരിയില്‍ സംഭവിക്കുക എന്നു നമ്മോട് സംസാരിക്കാന്‍ ഡോ.കോത്താരി ഇപ്പോള്‍ നമ്മോടൊപ്പമുണ്ട്… ഡോ.കോത്താരി, എന്തൊക്കെയാണ് ഇനി സംഭവിക്കുക ?

ആക്‍ച്വലി.. ആശാകുമാരി ഇപ്പോള്‍ ഛര്‍ദിച്ചു തുടങ്ങിയിട്ടേയുള്ളൂ.. ഇനി അടുത്തതായി പച്ചമാങ്ങ തിന്നു തുടങ്ങും… അത് മുന്‍കൂട്ടി കണ്ട് കേന്ദ്രസര്‍ക്കാര്‍ പച്ചമാങ്ങയുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞിട്ടുണ്ട്… നല്ല കാര്യം… അതിനു ശേഷം മെല്ലെ തടി വച്ചു തുടങ്ങും… അതോടൊപ്പം തന്നെ വയര്‍ മെല്ലെ മെല്ലെ വീര്‍ത്തു തുടങ്ങും…ഇത് പ്രൊഗ്രസീവായി തുടരും…അതെപ്പറ്റി ഞാന്‍ തയ്യാറാക്കിയ ഒരു പവര്‍പോയിന്റ് പ്രസന്റേഷനുണ്ട്…

അത് നമുക്ക് പിന്നെ കാണാം… ഇപ്പോ നമ്മോടൊപ്പം ചേരുന്നു… 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗര്‍ഭിണിയായ മറ്റൊരു സിനിമാനടിയായ ചിരുത…ചിരുതേടത്തി.. എന്തു തോന്നുന്നു ഇപ്പോള്‍ ?

ഇപ്പോഴൊക്കെ എന്ത് ഗര്‍ഭം.. പണ്ടൊക്കെയല്ലായിരുന്നോ ഗര്‍ഭം… പണ്ട് ഇതുപോലെ പത്രങ്ങളം ചാനലുകളുമൊന്നുമില്ലാത്തതുകൊണ്ട് ഞങ്ങളുടെയൊന്നും ഗര്‍ഭത്തിന് ഇതുപോലെ പബ്ലിസിറ്റി കിട്ടിയിട്ടില്ല. ഇന്നത്തെ കുട്ടികള്‍ക്ക് ഗര്‍ഭമുണ്ടാക്കാന്‍ ധാരാളം അവസരങ്ങളുമുണ്ട്… എങ്കിലും ആശാകുമാരിയുടെ ഈ നേട്ടത്തില്‍ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്.. ആശയെ ഞാന്‍ അഭിനന്ദിക്കുന്നു….

നന്ദി ചിരുതേടത്തി… ആശാകുമാരിയുടെ ഗര്‍ഭത്തിന്റെ പ്രകമ്പനങ്ങള്‍ അടങ്ങുന്നില്ല. ആശയുടെ ഗര്‍ഭപ്രഖ്യാപനം വന്നതോടെ ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ പോലുമുണ്ടാക്കി ഹോം പേജില്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയയിലും ഗര്‍ഭക്കഥകളും കവിതകളും ആശയ്‍ക്ക കുട്ടിയുമാകുമ്പോള്‍ പാടി കേള്‍പ്പിക്കാനുള്ള താരാട്ടുകളും പ്രചരിക്കുകയാണ്. ബോളിവുഡും പിന്നിലല്ലെ. ആശയുടെ ഗര്‍ഭം ഒരു ഫ്ലാഷ്‍ബാക്ക് എന്ന പേരില്‍ താന്‍ ഒരു ത്രിഡി സിനിമ ചെയ്യുമെന്ന് സംവിധായകന്‍ സാം ഗോപാല്‍ ശര്‍മ പ്രഖ്യാപിച്ചുകഴിഞ്ഞു. ആശയ്‍ക്കു ജനിക്കാന്‍ പോകുന്നത് അവതാരപുരുഷനാണെന്ന പ്രവചനത്തെ തുടര്‍ന്ന് വിവിധസ്ഥലങ്ങളില്‍ പൂജയും ആരംഭിച്ചു കഴിഞ്ഞു.വെറും ഒരു സിനിമാ നടി എന്നതില്‍ നിന്ന് വിശുദ്ധപദവിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് ആശാകുമാരി.

ഇതെപ്പറ്റി പ്രേക്ഷകര്‍ക്കും പ്രതികരിക്കാം. രണ്ടു ചോദ്യങ്ങളാണ് പ്രേക്ഷകര്‍ക്കായി ഉള്ളത്. 1.ആശ ഇപ്പോള്‍ ഗര്‍ഭിണിയായത് ശരിയോ തെറ്റോ ? 2.ആശയ്‍ക്കു പിറക്കാന്‍ പോകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ? ഉത്തരങ്ങള്‍ എസ്എംഎസ് ആയി അയക്കുക. ആദ്യം അയക്കുന്ന 100 പേര്‍ക്കാണ് സമ്മാനം.

ഇനി ഒരു ഇടവേള, ഇടവേളയ്‍ക്കു ശേഷം… ആശയുടെ ഗര്‍ഭകാലശുശ്രൂഷയ്‍ക്ക് നിയോഗിക്കപ്പെട്ടവരില്‍ മൂന്നു മലയാളികളും, കേരളത്തിന് അഭിമാനനിമിഷം… ആശ പ്രസവം തല്‍സമയസംപ്രേഷണം നടത്തുന്നതിനായി ചാനലുകള്‍ക്കുള്ള ലേലത്തില്‍ അഴിമതി എന്ന് ആരോപണം… ആശ പ്രസവിക്കുന്ന ദിവസം പ്രസവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഒരു സ്വര്‍ണനാണയം വീതം സമ്മാനം… സ്റ്റേ ട്യൂണ്‍ഡ്…

ഷക്കീലപ്പടം നിര്‍മിക്കുന്നതെങ്ങനെ ?

ഷക്കീലപ്പടം നിര്‍മിക്കുന്നതെങ്ങനെ ?സിനിമകള്‍ പരാജയപ്പെടുന്നതാണ് മലയാള സിനിമയിലെ പ്രതിസന്ധി എന്നത്
എത്ര പറഞ്ഞിട്ടും മനസ്സിലാകാതെ പുതിയ പുതിയ കാരണങ്ങള്‍ തേടി നടക്കുകയാണ് സിനിമക്കാര്‍. പുതിയ പ്രതിഭകള്‍ വരുന്നുണ്ടെങ്കിലും അവരൊക്കെ വ്യത്യസ്തത പരീക്ഷിക്കുന്നതു കാരണം സിനിമകള്‍ വിജയിക്കാതെ പോവുകയാണ്. ഇൌ സാഹചര്യത്തില്‍ സിനിമയെ ഗൌരവപൂര്‍വം നോക്കിക്കാണുന്ന ഒരു ചലച്ചിത്രപടു എന്ന നിലയില്‍ സിനിമയിലെത്താനാഗ്രഹിക്കുന്നവര്‍ക്കും എത്തിക്കഴിഞ്ഞ് ഇനിയെന്തു ചെയ്യമെന്നറിയാതെ നില്‍ക്കുന്നവര്‍ക്കുമായി ഒരു ഒാണ്‍ലൈന്‍ കോഴ്സ് ആരംഭിക്കുകയാണ് ഇവിടെ. വിവിധ തരത്തിലുള്ള സിനിമകള്‍ നിര്‍മിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് ആയ വഴിയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഷക്കീലപ്പടം, സൂപ്പര്‍ സ്റ്റാര്‍ പടം, കോമഡി പടം, പൊളിറ്റിക്കല്‍ ത്രില്ലര്‍, അവാര്‍ഡ് പടം തുടങ്ങി എല്ലാ തരത്തിലുമുള്ള സിനിമകള്‍ നിര്‍മിക്കുന്നതിനുള്ള വഴികള്‍ ഇവിടെ ലഭ്യമാകും.

മലയാള സിനിമയ്ക്കുള്ള സമഗ്രസംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരാളാണ് ഷക്കീല. ചില നമ്പൂതിരി ഇല്ലങ്ങള്‍ പോലെ ക്ഷയിച്ചു ചുമച്ചു കിടപ്പിലായ മലയാള സിനിമയ്ര്‍ക്ക് അല്‍പമെങ്കിലും ഉദ്ധാരണശേഷി പകര്‍ന്നു നല്‍കിയത് മാംസളഹൃദയയായ ഷക്കീലയാണ്. കിന്നാരത്തുമ്പികള്‍ മുതല്‍ ഇങ്ങോട്ടുള്ള ഷക്കീല വിഭവങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും അത്തരമൊരു സിനിമ നിര്‍മിക്കാന്‍ തോന്നും. അങ്ങനെ സിനിമ നിര്‍മിക്കാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഇൌ കുറിപ്പ്. ഇതനുസരിച്ച് സിനിമയുണ്ടാക്കിയാല്‍ 100 ദിവസമെങ്കിലും കുറഞ്ഞത് ഒാടുമെന്നതിനാല്‍ അത്രയും ഒാടാന്‍ ചങ്കുറപ്പുള്ളവര്‍ മാത്രമേ ഇൌ പണിക്കിറങ്ങാവൂ.

ആവശ്യമുള്ള സാധനങ്ങള്‍:-

1. വെളുത്തു നെയ്മുറ്റിയ ഒരു കൊച്ചമ്മ- രണ്ടു ക്വിന്റല്‍
2. ഇറുകിയ ചുവന്ന ബ്ലൌസും താഴ്ത്തിയുടുക്കുന്ന ലുങ്കിയും ധരിക്കുന്ന വേലക്കാരി – 1
3. ചുമയയും ക്ഷയവുമുള്ള 60 വയസ്സു കഴിഞ്ഞ ഡ്രൈവര്‍- 1
4. വേലക്കാരിയെ കാണാന്‍ രാത്രി മതില്‍ ചാടി വരുന്ന ലോക്കല്‍ കാമുകന്‍- ആവശ്യത്തിന്
5. കോട്ടും സ്യൂട്ടും ധരിച്ച് പെട്ടിയുമായി നടക്കുന്ന 50 കഴിഞ്ഞ കൊച്ചമ്മയുടെ ഭര്‍ത്താവ്- 1
6. വെളുത്തു ചുവന്ന് 16 കഴിഞ്ഞ വള്ളിയുള്ള പച്ച ബനിയന്‍ ധരിക്കുന്ന വേലക്കാരന്‍ പയ്യന്‍- 1
7. സ്വീകരണമുറിയിലെ ഭിത്തിയില്‍ തൂക്കിയിരിക്കുന്ന നീളമുള്ള തോക്ക്- ഒന്നോ രണ്ടോ
8. വീടിന്റെ മുറ്റത്ത് വലിയ പൂന്തോട്ടവും ഫൌണ്ടനും മുത്തുപിടിപ്പിച്ച അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച ഗ്രൂപ്പ് ഡാന്‍സുകാരും- ഇഷ്ടം പോലെ
9. അയല്‍പക്കത്തെ വീടിന്റെ ടെറസില്‍ സദാസമയവും വെയ്റ്റ് എടുക്കുന്ന ചെറുപ്പക്കാരന്‍- 1
10. അടുത്തെങ്ങും ആരും വരാനില്ലാത്ത കാട്ടുപൂഞ്ചോല- 1

തയ്യാറാക്കുന്ന വിധം:-

തടിച്ച ശരീരമുള്ള വെളുത്ത സ്ത്രീ ഭയങ്കര കാശുള്ളവരായിരിക്കും. ഭര്‍ത്താവിനു പണമുണ്ടാക്കുന്നതില്‍ മാത്രമായിരിക്കും താല്‍പര്യമെന്നതിനാല്‍ മാദകത്തിടമ്പായ ഭാര്യയുടെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് താല്‍പര്യങ്ങളില്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടാവില്ല. ബെഡ്റൂമിലെ ഒാഫിസ് ടേബിളിലിരുന്ന് തിരക്കിട്ടു ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ പിന്നില്‍ ചുണ്ട് കടിച്ച് പുതപ്പ് പിച്ചിപ്പറിച്ചുകൊണ്ട് കൊച്ചമ്മ ഇരിക്കണം.

അല്ലെങ്കില്‍, കൊച്ചമ്മ എന്നു വിശേഷിപ്പിക്കാവുന്ന ഇൌ ചേച്ചി കൊട്ടാരസദൃശ്യമായ വീട്ടില്‍ ഒറ്റക്കായിരിക്കും താമസം. പുറത്ത് വലിയ പട്ടികളും രണ്ടോ മൂന്നോ കാറും ഇടക്കിടെ ചുമയ്ര്‍ക്കുന്ന 60 കഴിഞ്ഞ ഡ്രൈവര്‍ അമ്മാവനും ഉണ്ടാവും. അമ്മാവന് കഷ്ടിച്ചു കാറോടിക്കാനല്ലാതെ എക്സട്രാ കരിക്കുലറിന് ശേഷിയുണ്ടായിരിക്കില്ല. രണ്ടു ക്വിന്റല്‍ തൂക്കമുള്ള കൊച്ചമ്മയെ മകളെപ്പോലെ കാണുന്നതാണ് അമ്മാവന്റെ വിനോദം.

എപ്പോഴും പൈങ്കിളി വാരികകള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഇറുകിയ ചുവന്ന ബ്ലൌസ് ധരിക്കുന്ന വേലക്കാരിക്ക് അടുക്കളിലെ മിക്സിയോടും ഗ്രൈന്‍ഡറിനോടും വരെ പ്രേമമായിരിക്കും. രാവിലെ എണീറ്റാല്‍ അപ്പുറത്തെ വീടിന്റെ ടെറസില്‍ വെയ്റ്റെടുക്കുന്ന ചെറുപ്പക്കാരനെ നോക്കി നില്‍ക്കുന്നതാണ് വേലക്കാരിയുടെ വിനോദം. അതു കാണുമ്പോള്‍ വേലക്കാരിക്ക് ഭയങ്കര നാണമായിരിക്കും. എന്നാല്‍ മുകളിലത്തെ നിലയിലെ ജനലിലൂടെ അത് കാണുന്ന കൊച്ചമ്മയുടെ എവിടെയൊക്കെയോ എന്തൊക്കെയോ പോലെയാണ്. ഇതെങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആലോചനയോടെ നോക്കി നില്‍ക്കുന്ന കൊച്ചമ്മ ഭയങ്കര സീരിയസ്സായിരിക്കും. ഇവരെയൊന്നും കാണുകയോ നോക്കുകയോ ചെയ്യുന്ന ടൈപ്പായിരിക്കില്ല മസിലുകാരന്‍.

എന്നാല്‍ വേലക്കാരിയുടെ കൊച്ചമ്മയുടെയും പകല്‍ക്കിനാവുകളില്‍ കടന്നുവരുന്ന മസിലുകാരന്‍. രാത്രിയില്‍ മതിലുചാടി കടന്നു വരുന്ന വേലക്കാരിയുടെ കാമുകന്‍ വേലക്കാരിയുമായി അടുക്കളയില്‍ കെട്ടിമറിയുമ്പോള്‍ ഹൈക്കമാന്‍ഡിലെ പുട്ടകളി നോക്കിനില്‍ക്കുന്ന പാര്‍ട്ടി അധ്യക്ഷയെപ്പോലെ ഒന്നും മിണ്ടാതെ എന്നാല്‍ എല്ലാം വിശദമായി കണ്ടുകൊണ്ട് നില്‍ക്കുന്ന കൊച്ചമ്മ.

ഡ്രൈവറമ്മാവന്‍ വകേലുള്ള ചെക്കനെ കൊച്ചമ്മയുടെ വീട്ടില്‍ അടുക്കളജോലിക്കായി എത്തിക്കുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. കൊച്ച് ഏതാണ് അമ്മയേതാണ് എന്നു തിരിച്ചറിയനുളള വിവരമില്ലാത്ത ചെറുക്കന്‍ വേലക്കാരിയോടൊപ്പം ജോലിക്കു കയറുന്നു. ചെക്കനെ പ്രലോഭിപ്പിക്കാന്‍ വേലക്കാരി ഓള്‍റെഡി പൊക്കിളിനു രണ്ടു മീറ്റര്‍ താഴെ നില്‍ക്കുന്ന ലുങ്കി ഒന്നരമീറ്റര്‍ കൂടി താഴ്ത്തിയുടുക്കുകയും ലുങ്കി മുട്ടിനു മുകളില്‍ പൊക്കികുത്തുകയും ചെയ്യും. എന്നാല്‍ നിഷ്കളങ്കതയുടെ മൂര്‍ത്തീരുപമായ പയ്യന് അതൊന്നും എന്താണെന്നു കൂടി മനസ്സിലാവില്ല.

വീട്ടിനുള്ളില്‍ ജോലി മാത്രം ചെയ്യുന്ന പയ്യനെ ഒരു ദിവസം കൊച്ചമ്മ മുറിയിലേക്കു വിളിക്കുന്നു. പയ്യന്‍ ചെല്ലുമ്പോള്‍ കൊച്ചമ്മ തറയില്‍ ഇരിക്കും. കാലിന് വേദനയാണെന്ന് ഭാവിക്കും. പയ്യന്‍ കൊച്ചമ്മയെ പൊക്കിയെടുത്ത് കട്ടിലിലിരുത്തും. അതോടെ കൊച്ചമ്മയുടെ കണ്‍ട്രോള് പോകാറാവും. പയ്യന്‍ വേഗം ബാം എടുത്തു കൊണ്ടു വരും. കൊച്ചമ്മ നൈറ്റി മുട്ടോളം ഉയര്‍ത്തിക്കൊടുക്കും. പയ്യന്‍ പശുവിന്റെ അകിട്ടില്‍ നെയ് പുരട്ടുന്നതുപോലെ കൊച്ചമ്മയുടെ കാലില്‍ ബാം ഇങ്ങനെ പുരട്ടിക്കൊണ്ടിരിക്കും. കൊച്ചമ്മയുടെ ശരീരം മുഴുവന്‍ ജി-സ്പോട്ട് ആയതുകൊണ്ട് പയ്യന്‍ വിരല്‍ തൊടുമ്പോഴേ കൊച്ചമ്മ ചുണ്ടു കടിച്ച് പിടയാന്‍ തുടങ്ങും. മുട്ട് വരെ പുരട്ടി ചെല്ലുമ്പോള്‍ അതനുസരിച്ച് കൊച്ചമ്മ കൈരളി തിയറ്ററില്‍ കര്‍ട്ടനുയര്‍ത്തുന്നതു പോലെ പതുക്കെ പതുക്കെ നൈറ്റി ഉയര്‍ത്തിക്കൊടുക്കും. വിറയലോടെ പയ്യന്‍ മുന്നേറും.

പിന്നെയുള്ള സീനുകളില്‍ പയ്യനും കൊച്ചമ്മയും, പയ്യനും വേലക്കാരിയും, മസിലുകാരനും കൊച്ചമ്മയും, മസിലുകാരനും വേലക്കാരിയും, വേലക്കാരിയുടെ കാമുകനും കൊച്ചമ്മയും, മുതലാളിയും വേലക്കാരിയും എന്നിങ്ങനെയുള്ള ചേരുവകള്‍ അകാം. എല്ലാം കഴിഞ്ഞാല്‍ ക്ളൈമാക്സില്‍ സത്യം അറിയുന്ന മുതലാളി ആദ്യം മുതല്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന തോക്കെടുത്ത് കൊച്ചമ്മയെ വെടിവയ്ക്കുന്നിടത്ത് അവിഹിതബന്ധങ്ങള്‍ ജീവിതം തകര്‍ക്കുമെന്ന നല്ല സന്ദേശം നല്‍കി സിനിമ അവസാനിക്കും.

Tuesday, 30 October 2012

കാമുകന്മാരെ വിശ്വസിക്കരുത്

ഇതിപ്പോ ആരോടാണെന്നു ചോദിച്ചാല്‍ എല്ലാവരോടും കൂടിയാണ്.
കാമുകന്മാരെ വിശ്വസിക്കരുത്
കുറെക്കാലം കാമുകനായിരുന്ന, ഇപ്പോഴും അനേകരുടെ കാമുകനായ ഞാന്‍ തന്നെ ഇതു പറയുമ്പോള്‍ നിങ്ങിത് സീരിയസ്സായി എടുക്കണം. കാരണം, അണ്ടിക്കറപ്പില്ലാത്ത മല്‍ഗോവ മാങ്ങപോലെ നാടന്‍ കാമുകന്മാരുടെ നിലവാരം കുത്തനെ ഇടിഞ്ഞിരിക്കുന്നു. ആണുങ്ങളുടെ വില കളയുന്ന ഏര്‍പ്പാടുകളാണ് നാടെങ്ങും നടക്കുന്നത്. ഇങ്ങനെ പോയാല്‍ പണ്ട് ഞാനും ഒരു കാമുകനായിരുന്നു എന്നു പറയാല്‍ ലജ്ജിക്കേണ്ടി വരുമല്ലോ എന്നു കാലേക്കൂട്ടി പരിതപിക്കാന്‍ ഞ‍ാനാഗ്രഹിക്കുകയാണ്.

ഇന്നലെ കോട്ടയത്ത് ഒരു കല്യാണമണ്ഡപത്തില്‍ കാമുകനെ വിശ്വസിച്ച് ഉദയന്‍-സിബി തിരക്കഥ അപ്പാടെ നടപ്പാക്കിയ പെങ്കുട്ടി ഇപ്പോ ശശിയായി വിട്ടിലിരിക്കുന്നു.മുഖ്യമന്ത്രിയുടെ അയല്‍ക്കാരിയായ നഴ്‍സിങ് വിദ്യാര്‍ഥിനിയാണ് നായിക.രാവിലെ 11 മണിക്ക് കല്യാണമണ്ഡപത്തിലേക്ക് പെണ്ണിനെ ആനയിക്കുമ്പോള്‍ കുട്ടി കരയുന്നുണ്ടായിരുന്നത്രേ. അച്ഛനേം അമ്മേനെ പിരിയാനുള്ള സങ്കടം കൊണ്ട് തേങ്ങുന്നതാവുമെന്നു കരുതി(തേങ്ങയാണ്) ആരും മൈന്‍ഡ് ചെയ്തില്ല.കാര്യങ്ങള്‍ പുരോഗമിച്ചു.അച്ഛന് താലിയെടുത്ത് ചെക്കന്റെ കയ്യില്‍ കൊടുത്തു.താലി പെങ്കൊച്ചിന്റെ കഴുത്തിനോടടുത്തപ്പോള്‍ ഇന്‍ജക്ഷനു തൊട്ടുമുമ്പ് പൊട്ടിക്കരയുന്ന കൊച്ചുകുട്ടിയെപ്പോലെ പെങ്കൊച്ച് അലറി- എനിക്കീ കല്യാണം വേണ്ടാ )))))))))))))))

ചെക്കന്റെ കൈ അതുവരെ വിറച്ചു കാണില്ല. ചെക്കനും സംഘവും ഞെട്ടി,പെങ്കൊച്ചിന്റെ സംഘം ഞെട്ടി,മേളക്കാരും പൂജാരിയും വിഡോഗ്രാഫര്‍മാരും ഞെട്ടി.മോളെന്താ പറഞ്ഞേ എന്നാരോ ചോദിച്ചുവെന്നു തോന്നുന്നു. ഡയലോഗ് ആവര്‍ത്തിച്ചു. എന്തു കൊണ്ട് വേണ്ട എന്നു തുടങ്ങി അവിടെ ഉന്നയിക്കപ്പെട്ട സകല ചോദ്യങ്ങള്‍ക്കും കുട്ടി അതേ ഡയലോഗ് ആവര്‍ത്തിച്ചു. ചെക്കന്റെ വീട്ടുകാര്‍ക്ക് പണി കിട്ടി എന്നു മനസ്സിലായി. മണ്ഡപത്തിലേക്ക് അതിഥികള്‍ തള്ളിക്കയറി, ഉന്തും തള്ളുമായി. അടി പൊട്ടുമെന്നായപ്പോള്‍ നഴ്‍സിനെ ആരോ പിടിച്ച് മണ്ഡപത്തിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു.

വൈകാതെ പോലീസ് വന്നു. അപ്പോള്‍ കാര്യങ്ങള്‍ ഉദയന്‍-സിബി തിരക്കഥ പോലെ തെളിഞ്ഞു. പെങ്കൊച്ചിന് പ്ലസ് ടു മുതല്‍ ഒരു പ്രേമമുണ്ടെന്നും വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ മൊബൈലിലൂടെ ബന്ധം തുടര്‍ന്നുവെന്നും ആറു മാസം മുമ്പ് രണ്ടു പേരും കൂടി റജിസ്റ്റര്‍ ചെയ്തുവെന്നും പെങ്കൊച്ച് പറഞ്ഞപ്പോള്‍ ചെക്കനും പാര്‍ട്ടിയും വണ്ടി സ്റ്റാര്‍ട്ടാക്കി. പൊലീസും പെണ്ണിന്റെ പാര്‍ട്ടിയും സദ്യപ്പാര്‍ട്ടിയും മാത്രം ബാക്കിയായി. പൊലീസുകാര്‍ക്കെന്താ ഈ മണ്ഡപത്തില്‍ കാര്യം എന്നാരും ചോദിച്ചില്ല. പെണ്‍പിള്ളേരുടെ മൊബൈല്‍ വീക്ക്‍നെസ്സായ പോലീസ് നഴ്‍സിന്റെ ഫോണ്‍ വാങ്ങി റജിസ്റ്റേര്‍ഡ് കാമുകനെ വിളിച്ചു, തിരക്കഥ പ്രകാരം മണ്ഡപം ഒഴിഞ്ഞു കിടക്കുന്നു, വന്നു കെട്ടിയിട്ടു പോടാ ഉവ്വേ എന്നു പറഞ്ഞു. ദേ വരുന്നേ എന്നും പറഞ്ഞ് കാമുകന്‍ ഫോണ്‍ വച്ചു.അവനെയൊക്കെ അടിക്കാന്‍ പറ്റിയ വാലുള്ള തെരണ്ടി ഇനിയും ജനിച്ചിട്ടില്ല.

അതുകൊണ്ട് കാമുകന്മാരെ, ഒളിച്ചും പാത്തും പെണ്‍പിള്ളേരോട് ഡയലോഗ് അടിക്കുമ്പോള്‍ അതൊക്കെ അവളുമാര്‍ ഹൃദയത്തിന്റെ ഭിത്തികളില്‍ കുത്തിക്കുറിച്ചു വയ്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അതൊക്കെ പാലിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ടെന്നും മനസ്സിലാക്കുക.സ്നേഹിക്കാന്‍ ഏത് ക്ണാപ്പനും പറ്റും. നാലു പേരുടെ മുന്നില്‍ സെല്‍ഫ് അറ്റസ്റ്റേഷന്‍ നടത്താനുള്ള ആണത്തമില്ലാത്തവനെ വലിച്ചു തലയില്‍ വയ്‍ക്കാതിരിക്കുന്നതാണ് പെണ്ണുങ്ങളുടെ നല്ല ഭാവിക്കു നല്ലത്.

ലാസ്റ്റ് സീനിനു വേണ്ടി പെങ്കൊച്ച് മിനുങ്ങി നിന്നു. കാമുകന്‍ പാഞ്ഞ് വരുന്നു, വാശിക്കാരനായ അച്ഛന്‍ എന്തേലുമാവട്ടെ എന്നു പറയുന്നു,കെട്ടുന്നു, കാലില്‍ വീഴുന്നു, അനുഗ്രഹിക്കുന്നു, കണ്ണീരണിയുന്നു, കോമഡിക്കാരനായ ആരെങ്കിലും എന്തെങ്കിലും വിഡ്ഡിത്തം പറയുന്നു, ആ സീനില്‍ ഫ്രീസ്….

കാമുകന്‍ മണ്ഡപത്തില്‍ രണ്ടു തവണ വന്നുപോകാനുള്ള നേരമായിട്ടും ആളെ കാണുന്നില്ല. പൊലീസ് പിന്നെയും ഡയല്‍ ചെയ്തു. കാമുകന്‍ സ്വിച്ച് ഓഫ്. നേരം കുറെക്കൂടി കഴിഞ്ഞിട്ടും അവന്റെ സ്വിച്ച് ഓണായതേയില്ല.അവസാനത്തെ സീന്‍ ഉദയന്‍-സിബി ലൈനിലേക്കുയര്‍ന്നില്ല എന്നു മാത്രമല്ല, രാംഗോപാല്‍ വര്‍മയുടെ ലൈനിലേക്ക് ട്രാക്ക് മാറ്റുകയും ചെയ്തു. കെട്ട് നടത്തിയിട്ടു പോകാമെന്നു കരുതിയ പൊലീസിനു പണിയായി. കാമുകന്‍ വരാത്ത സ്ഥിതിത്ത് നഴ്‍സ് കൊച്ചിനേം കൊണ്ട് ചാച്ചന്‍ വീട്ടിലോട്ടു ചെല്ല് എന്നു പറഞ്ഞ് പൊലീസ് ഇറങ്ങാന്‍ തുടങ്ങുമ്പോ ചാച്ചന്‍ തിലകനായി. ഇങ്ങനെയൊരു മകള്‍ എനിക്കില്ല, എനിക്കിവളെ വേണ്ട തുടങ്ങിയ ഡയലോഗുകള്‍ ആവര്‍ത്തിക്കപ്പെട്ടു. പൊട്ടിക്കരച്ചില്‍, മൂക്കുപിഴിച്ചില്‍(അമ്മച്ചിയായിരുന്നിരിക്കണം),പ്രത്യേകതരം മൗനം,മുങ്ങിയ ഏതോ കാമുകന്റെ ആറാംവാരിയെല്ലിനെന്ന പോലെ ചവിട്ടുന്ന പൊലീസിന്റെ ബൂട്ടിന്റെ ശബ്ദം.

മകളെ ഉപേക്ഷിച്ച് ചാച്ചനും മറ്റും പോയതോടെ പൊലീസില്‍ ചേരാനെന്ന മട്ടില്‍ പ്രതിശ്രുത വധു കാക്കികളോടൊപ്പം നിന്നു. പിന്നെയും കണ്‍ഫ്യൂഷന്‍. ഒടുവില്‍ ചാച്ചന്റെ ഒരു ബന്ധുവിനെ പിടിച്ച് പെങ്കൊച്ചിനെ അദ്ദേഹത്തോടൊപ്പം അയച്ച് എല്ലാം പറഞ്ഞ് സോള്‍വാക്കിക്കോണം,നല്ലോണം പാലും മുട്ടേമൊക്കെ കഴിക്കണം, എന്നൊക്കെ നല്ല കനത്തില്‍ ഉപദേശിച്ച് ടാറ്റായും കൊടുത്ത് പോലീസ് പോയി.

മര്യാദയ്‍ക്കായിരുന്നെങ്കില്‍ മധുവിധു തിളയ്‍ക്കേണ്ട രാത്രിയില്‍ നഴ്‍്സ് ഉറങ്ങിയിട്ടുണ്ടാവുമോ ആവോ. സ്വിച്ച് ഓഫ് ചെയ്തവന്‍ പിന്നെ ഓണ്‍ ചെയ്തോ എന്നതും അറിയില്ല, അല്ല ഇങ്ങനൊരു പണി കൊടുത്തിട്ട് അവനിനി സ്വിച്ച് ഓണ്‍ ചെയ്തിട്ടു വല്ല കാര്യവുമുണ്ടോന്നുള്ളത് വേറെ ചോദ്യം.അവനെ വിശ്വസിച്ച് റിസ്‍കെടുത്ത പെണ്‍കുട്ടി മണ്ടിയാണെന്ന് പലര്‍ക്കും തോന്നും, എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ സ്നേഹിച്ച പുരുഷനു വേണ്ടി (പുരുഷന്‍ എന്നൊരു ഭംഗിക്കു പറഞ്ഞെന്നേയുള്ളൂ)ഇത്രേം റിസ്കെടുത്ത അവള്‍ സ്ത്രീകുലത്തിന്റെ മാനം കാത്തു.

ഇതൊരു ഒറ്റപ്പെട്ട കാമുകനാണെന്നു കരുതരുത്. സമാനമായ സാഹചര്യങ്ങളില്‍ വിവാഹിതയായ വേറൊരു പെണ്‍കുട്ടി ഫസ്ററ് നൈറ്റില്‍ കെട്ടിയോനോട് പ്രേമത്തെ പറ്റി പറയുകയും മനസലിഞ്ഞ കെട്ടിയോന്‍ ഉടനെയൊരു രാഖിയെടുത്ത് അവളുടെ കയ്യില്‍ കെട്ടി അവളെ പെങ്ങളായി പ്രഖ്യാപിക്കുകയും അടുത്ത ദിവസം കാമുകനെ തപ്പിപ്പിടിച്ച് കെട്ടിയവന്‍ തന്നെ കല്യാണ നടത്താന്‍ തുടങ്ങുമ്പോള്‍ കണ്ടവന്റെ കൂടെ ഒരു രാത്രി കഴിഞ്ഞ പെണ്ണിനെ എനിക്കു വേണ്ട എന്നു കാമുകന്‍ പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്.

സ്വപ്നങ്ങളുടെ സിക്സ് പായ്ക്കുമായി മറിയാമ്മയുടെ സ്വന്തം വക്കച്ചന്‍

പ്രിയപ്പെട്ട മറിയാമ്മയ്‍ക്ക്,
സ്വപ്നങ്ങളുടെ സിക്സ് പായ്ക്കുമായി മറിയാമ്മയുടെ സ്വന്തം വക്കച്ചന്‍

കോയമ്പത്തൂര്‍ക്ക് പോവ്വാണെന്നു പറഞ്ഞ് വീടിനു തൊട്ടടുത്ത ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുന്ന തളത്തില്‍ ദിനേശനെപ്പോലെയാണ് നീ. നേരേ ചൊവ്വേ ഒന്നു കാണാനോ മിണ്ടാനോ തൊടാനോ യാതൊരു സാധ്യതയുമില്ലാതെ മനംമടുത്ത് എല്ലാ ബന്ധവും അവസാനിപ്പിച്ച് ടാറ്റാ പറഞ്ഞ്, കൈമാറിയ പ്രേമലേഖനങ്ങളും സമ്മാനങ്ങളും തിരികെ നല്‍കി, ജീവിതപാതയില്‍ എന്നെങ്കിലും എവിടെയെങ്കിലും വച്ചു കണ്ടുമുട്ടുമ്പോള്‍ ഹായ് പറയാം എന്നു പറഞ്ഞു പിരിഞ്ഞതില്‍ പിന്നെ എല്ലാ ദിവസവും നീയെന്‍റെ മുന്നിലൂടെ തേരാപാരാ നടക്കുന്നു.

നമ്മള്‍ പിരിയുന്നതു വരെ പേ ചാനല്‍ പോലെ വിശിഷ്ടമായിരുന്ന നീ അതിന്‍റെ പിറ്റേന്നു മുതല്‍ ഭൂതലസംപ്രേഷണം ആരംഭിച്ചിരിക്കുന്നു. എന്നോടു തന്നെ മിണ്ടാന്‍ ഏറെ പണിപ്പെട്ടിരുന്ന നീ ഇപ്പോള്‍ ഞാനൊഴികെ എല്ലാവരോടും മിണ്ടിത്തകര്‍ക്കുന്നു. മറിയാമ്മേ, എന്താണിതിന്‍റെയൊക്കെ അര്‍ഥം ?

നമ്മള്‍ തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. അത് നാളെയോ മറ്റന്നാളോ അവസാനിക്കില്ലെന്നും നമുക്കുറപ്പായിരുന്നു. എന്നിട്ടും തീര്‍ത്തും അപ്രതീക്ഷിതമായി ഒരു സുപ്രഭാതത്തില്‍ അതവസാനിപ്പിച്ചു. നയതന്ത്രത്തില്‍ നീ ജയിച്ചു. കാലമെത്ര കഴിഞ്ഞാലും നമ്മുടെ പ്രണയത്തിന്‍റെ കൊച്ചുപുസ്തകമെടുത്തു പരിശോധിച്ചാല്‍ എല്ലാറ്റിനും കാരണം ഞാനാണെന്നടിവരയിടുന്ന സംഭവങ്ങളില്‍ മുറുകെ പിടിച്ച് ഞാനിട്ടുപോയ ഒരു കോമയെ നീ ഫുള്‍സ്റ്റോപ്പാക്കി മാറ്റി.

മുമ്പ് പലവട്ടം ഞാന്‍ പെര്‍മനെന്‍റ് മാര്‍ക്കര്‍ കൊണ്ടടയാളപ്പെടുത്തിയ ഫുള്‍സ്റ്റോപ്പുകള്‍ കോമകളാക്കി മാറ്റി എന്നെ ചന്തുവിനെയെന്നപോലെ തോല്‍പിച്ചുകളഞ്ഞവളാണ് നീ. അവസരോചിതമായി നീയൊരു ഫെമിനിസ്റ്റിനെപ്പോലെ, സ്ത്രീപക്ഷബുദ്ധിജീവിയെപ്പോലെ സ്ത്രീയുടെ അഭിമാനവും ബൗദ്ധികവും വൈകാരികവുമായ സ്വാതന്ത്ര്യവും പ്രഘോഷിച്ച് എന്നെ പുറംകാല്‍കൊണ്ട് തൊഴിച്ചെറിഞ്ഞു. എന്നിട്ടും ഭീരുവായ കാമുകന്‍റെ മനോവൈകല്യങ്ങളാല്‍ പീഡനമനുഭവിച്ചവളെന്ന മട്ടില്‍ നീ എന്നോടു കര്‍ക്കശമായി കാരുണ്യം പ്രകടമാക്കുന്നു. വല്ലപ്പോഴും കാണുമ്പോള്‍ തിരസ്കരിക്കപ്പെട്ടവളുടെ വേദന തിങ്ങുന്ന നോട്ടങ്ങള്‍ കൊണ്ടെന്നെ കുത്തിക്കൊല്ലുന്നു.

ഞാന്‍ എന്തു പുതിയ തെറ്റാണ് നിന്നോടു ചെയ്തത് ? നിന്‍റെ അഭിമാനം വ്രണപ്പെടുത്തി എന്നത് നമ്മള്‍ പരിചയപ്പെട്ട കാലം മുതല്‍ക്കേ ഞാന്‍ ചെയ്തിട്ടുള്ള കാര്യമാണ്. അത്തരത്തില്‍ വ്രണിതമാകുന്ന ഒരഭിമാനസ്തംഭം നമുക്കിടയില്‍ നീ സ്ഥാപിച്ചത് ഞാനറിഞ്ഞേയില്ല. എന്‍റെ എല്ലാ കോംപ്ലക്സുകളും പാര്‍ക്കിങ് ഏരിയകളും വ്യക്തമായി അറിയാവുന്ന നീ ബിഷപ് ഹൗസ് കണ്ട സിപിഎമ്മുകാരനെപ്പോലെ താത്വികമായി മാത്രം എന്നെ വിലയിരുത്തിയതില്‍ എനിക്കു വേദനയുണ്ട്. എല്ലാം അവസാനിപ്പിക്കാനായിരുന്നെങ്കില്‍ ഇതിനെക്കാള്‍ മനോഹരമായ അനേകം അനേകം സുവര്‍ണാവസരങ്ങള്‍ എനിക്കും നിനക്കുമുണ്ടായിരുന്നു. നിന്നെ പ്രേമിച്ചതിന്‍റെ പേരില്‍ തല്ലുകൊള്ളുമെന്നുറപ്പായപ്പൊഴോ, കടപൂട്ടി നിന്‍റെ പിന്നാലെ മാത്രം നടന്നു കച്ചവടം പൊളിച്ചപ്പൊഴോ എനിക്കു വേണമെങ്കില്‍ എല്ലാം നിര്‍ത്താമായിരുന്നു.

നീ എന്നെയും കൊണ്ടേ പോകൂ എന്നെനിക്കു തോന്നിയപ്പോഴൊക്കെ ഞാനകലാന്‍ ശ്രമിച്ചിട്ടുണ്ട്. അത് കൃത്യമായി മനസ്സിലാക്കി നീയെന്നോട് തുറന്നു പറഞ്ഞിട്ടുമുണ്ട്- ഞാന്‍ നിന്നേം കൊണ്ടേ പോകൂ, എന്ന്. പ്രണയം ഇത്രയും സ്ട്രോങ്ങായി എന്‍റെ ജീവിതത്തില്‍ മറ്റാരും വിളമ്പിയിട്ടില്ല. പ്രണയം കൊണ്ടെന്നെ വഷളാക്കി ഒടുവില്‍ ഒറ്റക്കാക്കിയിട്ട് നീയിപ്പോള്‍ കണ്ട അണ്ടനും അടകോടനുമായി ഫ്രണ്ട്‍ഷിപ്പു കളിക്കുമ്പോള്‍ എല്ലാറ്റിനേം ചുട്ടുകരിക്കാനാണ് എനിക്കു തോന്നുന്നത്. നിനക്കു വേണ്ടി എന്‍റെ സകല ഫ്രണ്ട്സിനേം വെറുപ്പിച്ച ഞാനിപ്പോള്‍ ആരായി ?

നീയെന്‍റെ ആരുമല്ലെന്നു സമാധാനിച്ച് നീ പോകുന്ന ഇടവഴിയിലേക്കു തുറക്കുന്ന വാതിലും ജനലുകളും മുറുകെയടച്ച് തനിച്ചിരിക്കുകയാണ് ഞാന്‍. എങ്കിലും നീ കടന്നു പോകുന്ന സമയത്ത് പടപടാ മിടിക്കുന്ന ഹൃദയത്തോടെ വാതില്‍പ്പഴുതിലൂടെ നിന്നെ നോക്കാതിരിക്കാനെനിക്കാവുന്നില്ല. ആ ഇടവഴി ഇടിച്ചു നിരത്തണോ, ഈ വാതിലും ജനലും പൊളിച്ച് ഭിത്തി പണിയണോ ?

നിനക്കു നിന്‍റെ വീട്ടുകാര്‍ കല്യാണമാലോചിക്കുന്നത് ഞാനറിഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ നീയൊരുത്തനെ കെട്ടി കടല്‍ കടക്കും. അപ്പോള്‍ നാട്ടിലെ വായില്‍നോക്കികളെപ്പറ്റി കോമഡി പറയുമ്പോള്‍ അവരിലൊരാളായി നീയെന്നെയും ഉള്‍പ്പെടുത്തരുത്. നീ എനിക്കു പണിയാകുമോ എന്നു ഞാന്‍ ഭയപ്പെട്ട കാലത്ത് വീട്ടുകാര്‍ നിന്നെ പിടിച്ചു വല്ലവനേം കൊണ്ട് കെട്ടിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിച്ചിട്ടുണ്ട്. ഇപ്പോള്‍ നിന്നെ മറ്റൊരുത്തന്‍ കെട്ടുന്നതെനിക്കു സങ്കല്‍പിക്കാന്‍ പറ്റുന്നില്ല. നീയല്ലാതെ വേറൊരുത്തിയെ കെട്ടുന്നത് എനിക്കാലോചിക്കാന്‍ പോലും പറ്റുന്നില്ല.

എത്ര ബുദ്ധിജീവിയായാലും, എത്ര ഘടാഘടിയന്‍മാരായ ഫ്രണ്ട്സിനെ ഉണ്ടാക്കിയാലും നീ എന്‍റേതു മാത്രമാണ്. എനിക്കൊരുപാടു പെണ്ണുങ്ങളുമായി അടുപ്പമുണ്ടെന്നോ മറ്റോ നീ ചിലരോട് പറഞ്ഞതായി ഞാനറിഞ്ഞു. വിക്കിപ്പീഡിയ പോലെ തുറന്നു കിടക്കുന്ന എന്‍റെ ജീവിതത്തെപ്പറ്റി നീ അങ്ങനെ പറഞ്ഞതും മറ്റേ നയതന്ത്രത്തിന്‍റെ ഭാഗമായിട്ടായിരിക്കും. എന്തായാലും നീ എന്നെ തകര്‍ത്തു. നിനക്കെന്നെ തകര്‍ക്കാനുള്ള അവസരങ്ങള്‍ ഞാന്‍ തന്നെയാണ് തന്നത്. ഇപ്പോള്‍ നീ കൂളായിട്ടിരുന്നാലും ഒരിക്കല്‍ നീയെന്നെ തേടി വരാതിരിക്കില്ല എന്നെനിക്കുറപ്പാണ്. കല്യാണം കഴിഞ്ഞ് കുറെക്കാലം കഴിഞ്ഞ് നമ്മള്‍ അവിഹിതബന്ധം തുടങ്ങുന്നതിനെക്കാള്‍ നല്ലതല്ലേ കല്യാണത്തിനു മുമ്പു തന്നെ അതു തുടങ്ങുന്നത്.

ഇടവഴിയിലെ ഇളകിയ കല്ലിനു കീഴെ നിന്നു നീയി കത്തു കണ്ടെടുക്കുമെന്നു തന്നെയാണെന്‍റെ പ്രതീക്ഷ. നിന്‍റെ നയതന്ത്രത്തിലുറച്ചു നില്‍ക്കാനാണു ഭാവമെങ്കില്‍ നീയിതു കണ്ടതായി ഭാവിക്കില്ലെന്നെനിക്കറിയാം. വല്ല മനസ്സലിവുമുണ്ടെങ്കില്‍ കത്തു വായിച്ച് നീ ഇടവഴികടന്നു പോകില്ല. നിന്‍റെ വെള്ളിക്കൊലുസ് എന്‍റെ വാതിലിന്നരികില്‍ വന്നു നില്‍ക്കുന്നത് ഞാന്‍ സ്വപ്നം കാണുന്നു. തുടുത്ത കവിളുകളോടെ, വിയര്‍ത്ത നെറ്റിയോടെ, ചുണ്ടില്‍ ഉച്ചയ്‍ക്കു കടിച്ച ചെമ്പരത്തിയുടെ തേന്‍മധുരത്തോടെ, തണുത്ത വിരലുകള്‍ കൊണ്ടെന്‍റെ വാതിലില്‍ നീ മുട്ടുമ്പോള്‍ ധൃതരാഷ്ട്രാലിംഗനം കൊണ്ടു നിന്നെ പുളകിതയാക്കാന്‍ എനിക്കു പുഷ് അപ്പുകള്‍ ചെയ്യാന്‍ നേരമായി.

PS:- മുറ്റത്ത് ബ്രാ ഉണങ്ങാനിട്ടിരിക്കുന്നതു കണ്ടാല്‍ അമ്മച്ചി പഞ്ചായത്തു കഴിഞ്ഞു വന്നു എന്നു മനസ്സിലാക്കിക്കോണം. അങ്ങനെയാണെങ്കില്‍ നാളെ വന്നാല്‍ മതി.

സ്വപ്നങ്ങളുടെ സിക്സ് പായ്‍ക്കുമായി,
നിന്‍റേതു മാത്രമായ
വക്കച്ചന്‍.